Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭാവിയെ മാറ്റാൻ എന്റെ കൈത്തണ്ടക്ക് കരുത്തുണ്ട് '; ബാലാസാഹെബ് താക്കറെയും ആനന്ദ് ദിഗെയുമാണ് ആ ശക്തി നൽകിയത്; ജ്യോതിഷിയെ കാണുന്നെന്ന പ്രതിപക്ഷ പരിഹാസത്തിന് മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ

'ഭാവിയെ മാറ്റാൻ എന്റെ കൈത്തണ്ടക്ക് കരുത്തുണ്ട് '; ബാലാസാഹെബ് താക്കറെയും ആനന്ദ് ദിഗെയുമാണ് ആ ശക്തി നൽകിയത്; ജ്യോതിഷിയെ കാണുന്നെന്ന പ്രതിപക്ഷ പരിഹാസത്തിന് മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: മഹാരാഷ്ട്ര മുഖ്യമന്ത്രി തുടർച്ചയായി ജ്യോതിഷിയെ കാണുകയാണെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് മറുപടിയുമായി ഏക്‌നാഥ് ഷിൻഡെ.തന്റെ കൈ ഒരു ജ്യോതിഷിയെയും കാണിക്കേണ്ട ആവശ്യമില്ലെന്നും ഭാവിയെ മാറ്റാൻ കൈത്തണ്ടക്ക് ശക്തിയുണ്ടെന്നുമായിരുന്നു ശക്തമായ ഭാഷയിലുള്ള ഷിൻഡെയുടെ പ്രതികരണം.സതാരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പ്രതിപക്ഷത്തിന് മഹാരാഷ്ട്രാ മുഖ്യമന്ത്രി മറുപടി നൽകിയത്.

'തന്റെ കൈ ഒരു ജ്യോതിഷിയേയും കാണിക്കേണ്ടതില്ല.കൈരേഖ മാറ്റാൻ നിങ്ങളുടെ കൈത്തണ്ടക്ക് ശക്തിയുണ്ടാകണം, ബാലാസാഹെബ് താക്കറെയും ആനന്ദ് ദിഗെയുമാണ് ഞങ്ങൾക്ക് ആ ശക്തി നൽകിയത്.' -ഷിൻഡെ പറഞ്ഞു. രാജ്യം മുഴുവൻ ആ ശക്തി ജൂൺ 30ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിർദിയിലും നാസിക്കിലും സന്ദർശനം നടത്തുന്നതിനിടെ ഷിൻഡെ ജ്യോതിഷിയെ കണ്ടെന്നവാർത്തകൾ പുറത്തുവന്നിരുന്നു.ഇതിനു പിന്നാലെയാണ് ഷിൻഡെയെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.വിമത നീക്കത്തിനൊടുവിൽ ഉദ്ധവ് മന്ത്രിസഭയെ താഴെയിറക്കിക്കൊണ്ട് ജൂൺ 30 നാണ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP