Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഴുത്തിലും സിനിമയിലുമടക്കം പ്രചരണം പാടില്ല; ലംഘിച്ചാൽ വൻപിഴ ശിക്ഷ; സ്വവർഗ ലൈംഗികതാ നിരോധന നിയമം തുടരാനുറച്ച് റഷ്യ; തീരുമാനം നിയമത്തിനെതിരെ ഖത്തറിലെ ലോകകപ്പ് വേദികളിലടക്കം യൂറോപ്യൻ രാജ്യങ്ങൾ പ്രതിഷേധിക്കുമ്പോൾ

എഴുത്തിലും സിനിമയിലുമടക്കം പ്രചരണം പാടില്ല; ലംഘിച്ചാൽ വൻപിഴ ശിക്ഷ; സ്വവർഗ ലൈംഗികതാ നിരോധന നിയമം തുടരാനുറച്ച് റഷ്യ; തീരുമാനം നിയമത്തിനെതിരെ ഖത്തറിലെ ലോകകപ്പ് വേദികളിലടക്കം യൂറോപ്യൻ രാജ്യങ്ങൾ പ്രതിഷേധിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ:പാശ്ചാത്യരാജ്യങ്ങളുടെ എതിർപ്പുകൾക്കിടയിലും സ്വവർഗ ലൈംഗികതാ നിരോധന നിയമം തുടരാൻ റഷ്യയുടെ തീരുമാനം.നിയമ പ്രകാരം എഴുത്തിലോ സിനിമയിലോ സ്വവർഗ ലൈംഗികത സംബന്ധിച്ച് പ്രചാരണം നടത്തിയാൽ വൻപിഴയാണ് ശിക്ഷ.2013ൽ റഷ്യൻ പാർലമെന്റായ ഡൂമ പാസാക്കിയ നിയമം തുടരാനാണ് വ്‌ലാഡിമർ പുടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം.പാർലമെന്റിലെ 397 അംഗങ്ങളുടെയും പൂർണ പിന്തുണയോടെയാണ് നിയമം തുടരുന്നത്.

സ്വവർഗ ലൈംഗികതയിലടക്കമുള്ള നിലപാടുകൾ സംബന്ധിച്ച് ഖത്തർ വിമർശിക്കപ്പെടുമ്പോഴാണ് റഷ്യയിൽ നിയമം നീട്ടുന്നത്. സ്വവർഗലൈംഗികത കുറ്റകരമാണ് എന്നതടക്കം ഖത്തറിലെ വ്യക്തി നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണ് എന്നാരോപിച്ച് ലോകകപ്പിന് ഖത്തറിലെത്തിയ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ പ്രതിഷേധിച്ചിരുന്നു.വൺ ലവ് ആം ബാൻഡ്‌സ് അണിഞ്ഞു പ്രതിഷേധിക്കാനുള്ള നീക്കം പക്ഷേ ഫിഫ വിലക്കിയിരുന്നു.

സ്വവർഗാഭിമുഖ്യമുള്ളവരെ അസാധാരണമായി കാണാത്ത കാലത്ത് റഷ്യൻ നയം പിന്തിരിപ്പൻ എന്നാണ് പാശ്ചാത്യരാജ്യങ്ങേളുയർത്തുന്ന വിമർശനം.റഷ്യൻ നിയമം മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കുറ്റപ്പെടുത്തിയിരുന്നു. കടുത്ത വൈരികളായ യു.എസിന്റെ എതിർപ്പിനെ പരിഹസിച്ച് ബ്ലിങ്കനുള്ള മറുപടി എന്ന ആമുഖത്തോടെയാണ് റഷ്യൻ പാർലമെന്റിൽ ബിൽ അവതരിക്കപ്പെട്ടത്.നിയമം പൂർണ്ണമായും നടപ്പിൽവന്നാൽ റഷ്യൻ ക്ലാസിക്കുകൾ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമർശകരുടെ പരിഹാസം.വ്‌ലാഡ്മിർ പുടിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണ് ഒരു ജനതയുടെ ലൈംഗിക സ്വാതന്ത്യം ഹനിക്കുന്ന നീക്കത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു.

എന്നാൽ റഷ്യയിൽ 'പരമ്പരാഗത മൂല്യങ്ങൾ' പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം എന്നാണ് പുടിൻ സർക്കാർ പറയുന്നത്.18 വയസും അതിൽ കൂടുതലുമുള്ളവരിലേക്ക് ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരോധിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡൂമ വ്യാഴാഴ്ച ബില്ലിന് അംഗീകാരം നൽകിയിട്ടുണ്ട്.ബില്ല് ഇനി ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിന്റെ പരിഗണനക്കായാവും നീങ്ങുക.തുടർന്ന് പ്രസിഡന്റ് പുടിൻ ഒപ്പ് വയ്ക്കുന്നതോടെ നിയമം നടപ്പിൽവരും.

വിവധതരം ശിക്ഷകളാണ് സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്നവർക്ക് നിയമം അനുശാസിക്കുന്നത്. വിദേശ പൗരന്മാർ ഈ കുറ്റകൃത്യം ചെയ്താൽ അവർ റഷ്യയിൽ നിന്ന് പുറത്താക്കപ്പെടും. പിഴ 100,000 മുതൽ 2 ദശലക്ഷം റൂബിൾ വരെയാണ്. ചില നിയമലംഘനങ്ങൾക്ക്, പുറത്താക്കുന്നതിന് മുമ്പ് വിദേശികളെ 15 ദിവസം തടങ്കലിൽ വയ്ക്കാമെന്നും നിയമം അനുശാസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP