Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയെ പോളണ്ട് വീഴ്‌ത്തി; അർജന്റീന ഇന്ന് തോറ്റാൽ പുറത്ത്; ജയിച്ചാൽ നോക്കൗട്ട് സാധ്യത; മെസ്സിക്കും സംഘത്തിനും നേരിടാനാകുമോ ആർത്തലയ്ക്കുന്ന മെക്സിക്കൻ തിരമാല; മത്സരം ഫൈനൽ പോലെ, ജയിക്കാനായി എല്ലാം നൽകുമെന്ന് മാർട്ടിനസ്

സൗദിയെ പോളണ്ട് വീഴ്‌ത്തി; അർജന്റീന ഇന്ന് തോറ്റാൽ പുറത്ത്; ജയിച്ചാൽ നോക്കൗട്ട് സാധ്യത; മെസ്സിക്കും സംഘത്തിനും നേരിടാനാകുമോ ആർത്തലയ്ക്കുന്ന മെക്സിക്കൻ തിരമാല; മത്സരം ഫൈനൽ പോലെ, ജയിക്കാനായി എല്ലാം നൽകുമെന്ന് മാർട്ടിനസ്

സ്പോർട്സ് ഡെസ്ക്

ദോഹ: സൗദി അറേബ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പോളണ്ട് കീഴടക്കിയതോടെ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. അപ്രതീക്ഷിത തോൽവിയിൽ മെസിയുടേയും സംഘത്തിന്റെയും കണ്ണീർ വീണ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തലച്ചെത്തുന്ന മെക്സിക്കൻ തിരമാലകളെ അതിജീവിക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. തോറ്റാൽ പിന്നൊരു തിരിച്ചുവരവില്ല, ലോകകപ്പിൽ നിന്ന് പുറത്താകും. ജയിച്ചാൽ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താം. ജീവന്മരണ പോരാട്ടത്തിനാണ് മെസിയും സംഘവും ബൂട്ടുകെട്ടുന്നത്.

മെസ്സിയും ഡി മരിയയും തൊടുത്തുവിടുന്ന ഷോട്ടുകളെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ കെൽപ്പുള്ള പതിമൂന്നാം നമ്പറുകാരൻ ഒച്ചാവോയെയാണ് അർജന്റീന ഏറ്റവും ഭയക്കേണ്ടത്. പോളണ്ടിനെ സമനിലയിൽ കുരുക്കിയ, പെനാൽറ്റി തടഞ്ഞിട്ട ഒച്ചാവോ തന്നെയാകും ഇന്നും ശ്രദ്ധാകേന്ദ്രം. മരണം മുഖാമുഖം നിൽക്കുന്ന പോരാട്ടത്തിൽ ജയമില്ലാതെ മെസിക്കും സംഘത്തിനും മടങ്ങാനാവില്ല. എന്തുവിലകൊടുത്തും ജയിച്ചേ മതിയാകൂ. മൈതാനത്ത് കൗണ്ടർ അറ്റാക്കുകളുമായി മെക്സിക്കൻ മുന്നേറ്റനിരക്കാർ അർജന്റീനിയൻ ഗോൾമുഖം വിറപ്പിക്കാനും സാധ്യതയുണ്ട്.

ആദ്യ മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച സൗദി അറേബ്യക്ക് രണ്ടാമങ്കത്തിൽ കാലിടറി. പോളണ്ടിനെതിരേ രണ്ട് ഗോളിന് തോൽവിയേറ്റുവാങ്ങേണ്ടിവന്നു. നിലവിൽ രണ്ടുമത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി പോളണ്ടാണ് ഗ്രൂപ്പ് സി യിൽ ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുമായി സൗദി രണ്ടാമതാണ്. മൂന്നാമതുള്ള മെക്സിക്കോയ്ക്ക് ഒരു പോയന്റുണ്ട്.അവസാനസ്ഥാനക്കാരായ അർജന്റീനയ്ക്ക് ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല. ഗോൾ വ്യത്യാസം '-1'ആണ്.

ഇന്ന് മെക്സിക്കോക്കെതിരേ തോറ്റാൽ അർജന്റീന പുറത്താകും. വിജയിച്ചാൽ നോക്കൗട്ട് സാധ്യതകൾ സജീവമാക്കാം. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ പ്രീക്വാർട്ടറിലേക്ക് മുന്നേറാനാകും. ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിലാകുകയും ചെയ്താൽ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മെസ്സിയും സംഘത്തിന്റേയും നോക്കൗട്ട് പ്രവേശം. തുല്യ പോയന്റുകൾ വന്നാൽ ഗോൾ വ്യത്യാസവും നിർണായകമാകും. അതിനാൽ ഗ്രൂപ്പ് സി യിലെ പ്രീക്വാർട്ടർ ചിത്രം അവസാന ഗ്രൂപ്പ് മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.

മെക്‌സിക്കോയ്ക്ക് എതിരെ നിർണായക മത്സരത്തിന് ഇറങ്ങുമ്പോൾ ടീം സമ്മർദത്തിലല്ലെന്നാണ് അർജന്റീനയുടെ മുന്നേറ്റനിര താരം മാർട്ടിനസ് പറയുന്നത്. ആദ്യ മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. മെക്‌സിക്കോയെ കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്ന് മാർട്ടിനസ് പറഞ്ഞു.

മെക്‌സിക്കോയ്ക്ക് എതിരായ മത്സരം ഞങ്ങൾക്ക് ഫൈനൽ പോലെ ആയിരിക്കും. സൗദിയോടേറ്റ തോൽവി ഞങ്ങൾക്ക് കനത്ത പ്രഹരമായിരുന്നു. എന്നാൽ ഒന്നിച്ച് നിൽക്കുന്ന ഐക്യമുള്ള ഗ്രൂപ്പാണ് ഞങ്ങളുടേത്. സംഭവിച്ചത് എന്തുതന്നെ ആയാലും ഇനി വിജയം നേടുന്നതിലേക്ക് മാത്രമാണ് ശ്രദ്ധയെന്നും ലൗതാരോ പറഞ്ഞു. സൗദിക്കെതിരെ തോൽവി ഞങ്ങൾ അർഹിച്ചിരുന്നില്ല. സൗദിക്കെതിരെ ഞങ്ങൾ ആധിപത്യം പുലർത്തിയാണ് കളിച്ചത്. ക്ലോസ് ഓഫ്‌സൈഡിലൂടെയാണ് തങ്ങൾക്ക് മൂന്ന് ഗോളുകൾ നഷ്ടമായത് എന്നും അർജന്റീനയുടെ മുന്നേറ്റനിര താരം പറയുന്നു.

അതേസമയം, ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP