Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുഃസ്വപ്‌നം കാണാതിരിക്കാൻ വിഷപ്പാമ്പിന് മുന്നിൽ നാക്ക് നീട്ടണം; നാഗപൂജയും അത് നടത്താൻ പാമ്പുള്ള കാവും നിർദ്ദേശിച്ചു; ജ്യോത്സ്യന്റെ വാക്കു കേട്ട് പാമ്പിന് മുന്നിൽ നാക്ക് നീട്ടിയ കർഷകനെ അണലി കടിച്ചു

ദുഃസ്വപ്‌നം കാണാതിരിക്കാൻ വിഷപ്പാമ്പിന് മുന്നിൽ നാക്ക് നീട്ടണം; നാഗപൂജയും അത് നടത്താൻ പാമ്പുള്ള കാവും നിർദ്ദേശിച്ചു; ജ്യോത്സ്യന്റെ വാക്കു കേട്ട് പാമ്പിന് മുന്നിൽ നാക്ക് നീട്ടിയ കർഷകനെ അണലി കടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ:ദുഃസ്വപ്‌നം കാണാതിരിക്കാൻ പാമ്പിന് മുന്നിൽ നാക്ക് നീട്ടിയ കർഷകനെ ഉഗ്രവിഷമുള്ള അണലി കടിച്ചു.തമിഴ്‌നാട് ഈേേറാഡ് സ്വദേശിയായ കർഷകന്റെ നാവിൽ പാമ്പ് കടിയേറ്റതിനെ തുടർന്ന് നാക്ക് മുറിച്ചുമാറ്റി.ജോത്സ്യന്റെ നിർദ്ദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരനാണ് ദുരനുഭവമുണ്ടായത്.

തമിഴ്‌നാട് ഈറോഡിലാണ് സംഭവം.കർഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു.രാജ സ്ഥിരമായി പാമ്പ് കടിയേൽക്കുന്നത് ദുഃസ്വപ്നം കാണാറുണ്ടായിരുന്നു.ഈ പ്രശ്നത്തിന് പരിഹാരം തേടിയാണ് ഇയാൾ ജോത്സ്യനെ സമീപിച്ചത്.നാഗപൂജ നടത്താനായിരുന്നു ജോത്സ്യന്റെ നിർദ്ദേശം. ഇതിനായി സർപ്പമുള്ള ഒരു കാവും അയാൾ നിർദ്ദേശിച്ചു. ഇതനുസരിച്ച് സർപ്പത്തിന് മുന്നിൽ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ നൊടിയിടയിൽ അണലി രാജയുടെ നാവിൽ കടിക്കുകയായിരുന്നു.

കടിയേറ്റ് ബോധക്ഷയം സംഭവിച്ച അദ്ദേഹത്തെ കാവിലെ പൂജാരിയാണ് ആശുപത്രിയിലെക്കെത്തിച്ചത്.നാവിൽനിന്ന് കടുത്ത രക്തസ്രാവത്തോടെയാണ് രാജയെ ആശുപത്രിയിലെത്തിച്ചതെന്ന് ഈറോട് മണിയൻ ആരോഗ്യകേന്ദ്രത്തിലെ ഡോ. സെന്തിൽ കുമാരൻ വ്യക്തമാക്കി.വിഷം സാരമായി നാക്കിനെ ബാധിച്ചതായും ജീവൻ രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റിയതായും ഡോക്ടർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP