Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ മുന്നിൽ നിന്നും കുഞ്ഞിനെ പുലി പിടിക്കുന്നത് നോക്കി നിസ്സഹായയായി അമ്മ; കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയതിന് പിന്നാലെ ജീവൻ പോയതിനാൽ കരമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു; പുള്ളിപുലിയുടെ ആക്രമണത്തിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

തന്റെ മുന്നിൽ നിന്നും കുഞ്ഞിനെ പുലി പിടിക്കുന്നത് നോക്കി നിസ്സഹായയായി അമ്മ; കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയതിന് പിന്നാലെ ജീവൻ പോയതിനാൽ കരമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു; പുള്ളിപുലിയുടെ ആക്രമണത്തിൽ പത്ത് വയസ്സുകാരന് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ:വീടിന് സമീപത്തെ ചെറിയ കാട് കാണാനിറങ്ങിയ 10 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.സന്ദീപെന്ന പത്ത് വയസ്സുകാരനെയാണ് അമ്മയുടെ മുന്നിൽവെച്ച് പുള്ളിപ്പുലി ആക്രമിച്ചു കൊന്നത് ആക്രമണത്തിൽ നട്ടെല്ല് തകർന്ന ബാലനെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയി.എന്നാൽ, ജീവൻ പോയതിനാലാകണം പുലി ബാലനെ അവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു.മകന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ അമ്മയുടെ മുന്നിലൂടെയാണ് പുലി ബാലനെ കടിച്ചുകൊണ്ടുപോയത്.

ബൽറാംപൂർ ജില്ലയിലെ സുഹെൽവ വന്യജീവി സങ്കേതത്തിന് സമീപം വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ പുള്ളിപ്പുലി ആക്രമണമുണ്ടായത്.വീടിനു സമീപത്തെ കാട് കാണാൻ ഇറങ്ങിയ മജ്ഗവാൻ ഗ്രാമത്തിലെ സന്ദീപ് എന്ന 10 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടത്.

വീടിനു സമീപത്തു നിന്നു തന്നെയാണ് പുലി സന്ദീപിനെ ആക്രമിച്ചത്. വീടിന് സമീപത്തു തന്നെയുള്ള ഒരു മരത്തിന്റെ പിന്നിലായിരുന്നു പുലി പതുങ്ങിയിരുന്നത്. സന്ദീപ് പുറത്തിറങ്ങിയതും പുലി അവന്റെ മേൽ ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ കുട്ടിയുടെ നട്ടെല്ല് പൂർണ്ണമായും തകർന്നു. സന്ദീപിന്റെ കരച്ചിൽ കേട്ട് അമ്മ വീടിന് പുറത്ത് എത്തിയപ്പോൾ കണ്ടത് പുലി മകനെ കടിച്ചു വലിച്ച് സമീപത്തെ കരിമ്പിൻ തോട്ടത്തിലേക്ക് പോകുന്നതാണ്. അമ്മയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരുടെ പരിശോധനയിൽ കുട്ടിയെ കരിമ്പിൻ തോട്ടത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

സുഹെൽവ വന്യജീവി സങ്കേതത്തിൽ നിന്നും പുറത്തു ചാടിയ പുലിയാണ് ഇത്തരത്തിൽ ഒരു ആക്രമണം നടത്തിയത്. പുലിയെ പിടികൂടി തിരികെമൃഗശാലയിലേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയതായി ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര കുമാർ പറഞ്ഞു. വനത്തോട് ചേർന്നുള്ള ഗ്രാമങ്ങളിലെ താമസക്കാർക്കായി പൊതുജന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ കുട്ടികളെ തനിച്ചാക്കരുതെന്നും വീടിന് ചുറ്റുമുള്ള പ്രദേശങ്ങൾ നല്ല വെളിച്ചവുമുള്ളതാക്കണമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എംസെം മാരൻ ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകി. പുലിയെ കണ്ടെത്തുന്നതിനായി വനാതിർത്തിയിലെ ഗ്രാമങ്ങളിൽ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ യും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP