Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്വിറ്ററിൽ വെരിഫൈഡ് ബാഡ്ജ് തിരികെയെത്തുന്നു; ഇനി മുതൽ ബ്ലൂ ടികിന് പുറമേ ഗ്രേ ടിക്കും ഗോൾഡ് ടിക്കും; പുതിയ മാറ്റങ്ങളോടെ വെരിഫൈഡ് ബാഡ്ജ് അടുത്ത ആഴ്‌ച്ചയോടെ തിരികെയെത്തുമെന്ന് ഇലോൺ മസ്‌ക്

ട്വിറ്ററിൽ വെരിഫൈഡ് ബാഡ്ജ് തിരികെയെത്തുന്നു; ഇനി മുതൽ ബ്ലൂ ടികിന് പുറമേ ഗ്രേ ടിക്കും ഗോൾഡ് ടിക്കും; പുതിയ മാറ്റങ്ങളോടെ വെരിഫൈഡ് ബാഡ്ജ് അടുത്ത ആഴ്‌ച്ചയോടെ തിരികെയെത്തുമെന്ന് ഇലോൺ മസ്‌ക്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ട്വിറ്ററിന്റെ നേതൃത്വത്തിൽ ഇലോൺ മസ്‌ക് എത്തിയതോടെ അടിമുടി മാറ്റങ്ങളാണ് കണ്ടത്.അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം.കൃത്യമായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എന്നാൽ മാറ്റത്തിന്റെ ഭാഗമായി എട്ട് ഡോളർ നൽകുന്ന ആർക്കും ബ്ലൂ ടിക്ക് വേരിഫിക്കേഷൻ നൽകാൻ തുടങ്ങിയതോടെ വ്യാജ വെരിഫൈഡ് അക്കൗണ്ടുകളും പെരുകി.ഇത് ഏറെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.സ്ഥിതി മോശമായതോടെ വെരിഫൈഡ് ബാഡ്ജ് നൽകാനുള്ള തീരുമാനം താത്കാലികമായി ട്വിറ്റർ നിർത്തിവെച്ച അവസ്ഥയാണ് നിലവിൽ.

ഈ സാഹചര്യത്തിലാണ് ചില കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വെരിഫൈഡ് ബാഡ്ജ് തിരികെയെത്തുന്നു എന്ന പ്രഖ്യാപനവുമായി ഇലോൺ മസ്‌ക് രംഗത്തെത്തിയിരിക്കുന്നത്.അടുത്ത വെള്ളിയാഴ്ചയോടെ വെരിഫൈഡ് ബാഡ്ജ് പ്രാബല്യത്തിൽ വരുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.നിരവധി മാറ്റങ്ങളോടെയാണ് ബാഡ്ജ് അവതരിപ്പിക്കുന്നത്.നീല നിറത്തിൽ അനുവദിച്ചിരുന്ന ബാഡ്ജ് ഇനി ചാര,സ്വർണ നിറങ്ങളിലും ഉണ്ടാകും.

വ്യക്തികൾ കമ്പനികൾ സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ വേർതിരിച്ചാവും  ഇനിമുതൽ ബാഡ്ജ് നൽകുക.സാധാരണ നൽകിയിരുന്ന പോലെത്തന്നെ വ്യക്തികൾക്ക് ബ്ലൂ ടിക്ക് തന്നെ നൽകും.എന്നാൽ കമ്പനികൾക്ക് ഇനി മുതൽ ഗോൾഡ് ടിക്കും സർക്കാർ സ്ഥാപനങ്ങൾക്ക് ഗ്രേ ടിക്കും ലഭിക്കും.ഓർഗനൈസേഷൻ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികൾക്ക് ഒരു ചെറിയ സെക്കന്ററി ലോഗോ പ്രദർശിപ്പിക്കാനുള്ള അവസരവും പുതിയ മാറ്റങ്ങളുടെ ഭാഗമായി ട്വിറ്റർ ഒരുക്കിയിട്ടുണ്ട്.

എന്നാൽ എന്തടിസ്ഥാനത്തിലാണ് വ്യക്തികൾക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുകയെന്നതിൽ ട്വിറ്റർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. മാസം എട്ട് ഡോളർ നൽകുന്നവർക്ക് മാത്രമേ ബ്ലൂ ടിക്ക് ലഭിക്കുകയുള്ളുവെന്നാണ് വിവരങ്ങൾ.അങ്ങനെയാണെങ്കിലും പണം നൽകുന്ന എല്ലാവര്ക്കും ബ്ലൂ ടിക്ക് ലഭിക്കുകയില്ല.

ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷൻ ദുരുപയോഗം ചെയ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നാണ് വിവരം.ഇതുനുമുമ്പും പല പ്രമുഖരും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് കാര്യമാക്കാതെയാണ് മസ്‌ക് മുന്നോട്ട് പോയത്.ഒടുവിൽ വെരിഫൈഡ് വ്യാജ അക്കൗണ്ടുകൾ പെരുകിയതോടെയാണ് വെരിഫിക്കേഷൻ പ്രക്രിയ താത്കാലികമായി ട്വിറ്ററിന് നിർത്തിവെക്കേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP