Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർവതിയും ഐശ്വര്യ രാജേഷും മുതൽ ഉർവ്വശി വരെ; അഞ്ച് സ്ത്രീകളുടെ കഥയുമായി ലിജിൻ ജോസ്; 'ഹെർ'- ഫസ്റ്റ് ലുക്ക് പുറത്ത്

പാർവതിയും ഐശ്വര്യ രാജേഷും മുതൽ ഉർവ്വശി വരെ; അഞ്ച് സ്ത്രീകളുടെ കഥയുമായി ലിജിൻ ജോസ്; 'ഹെർ'- ഫസ്റ്റ് ലുക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹെർ'. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ പാർവ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഖ്യാപനം തൊട്ടെ ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു. 'ഹെർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

'ഫ്രൈഡേ', 'ലോ പോയിന്റ്' എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിൻ ജോസ്. ലിജിൻ പുതിയൊരു ചിത്രവുമായി എത്തുമ്പോൾ അഞ്ച് സ്ത്രീകളെയാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു പോയിന്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ 'ഹെർ' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

'ഹെർ' എന്ന ചിത്രം അനീഷ് എം തോമസാണ് നിർമ്മിക്കുന്നത്. എ റ്റി സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലനുമാണ്.

പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത് അർച്ചനാ വാസുദേവ് ആണ്. എം എം ഹംസയാണ് ചിത്രത്തിന്റെ കലാസംവിധാനം. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആർഒ വാഴൂർ ജോസ്, ഫോട്ടോ ബിജിത്ത് ധർമ്മടം എന്നിവരുമാണ് 'ഹെർ' എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP