Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാം മത്സരത്തിൽ നിശബ്ദ പ്രതിഷേധമില്ല; ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ; ഗാലറിയിൽനിന്ന് കൂകി വിളിച്ച് പരിഹാസം; മഹ്സ അമീനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ആരാധകർ

രണ്ടാം മത്സരത്തിൽ നിശബ്ദ പ്രതിഷേധമില്ല; ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ; ഗാലറിയിൽനിന്ന് കൂകി വിളിച്ച് പരിഹാസം; മഹ്സ അമീനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ആരാധകർ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിൽ വെയ്ൽസിനെതിരായ മത്സരത്തിനുമുൻപ് ദേശീയഗാനം ആലപിച്ച് ഇറാൻ താരങ്ങൾ. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായാണ് ഇറാൻ ദേശീയഗാനം ആലപിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനിടെ ഗാലറിയിൽനിന്ന് വലിയ പരിഹാസമായിരുന്നു ടീമിനെതിരെ ഉയർന്നത്. സ്വന്തം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ ആരാധകർ രംഗത്തെത്തി.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഇറാൻ താരങ്ങൾ ദേശീയഗാനം ആലപിച്ചിരുന്നില്ല. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെ കളിച്ചത്.

പൊലീസ് കസ്റ്റഡിയിൽ വെച്ച് മഹ്സ അമീനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ട് മാസമായി ഇറാനിൽ പ്രതിഷോധം കനക്കുകയാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. ഇറാനിലെ സ്ത്രീകളുടെ ഡ്രസ്സ് കോഡ് പാലിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് അമീനിയെ അറസ്റ്റ് ചെയ്തത്.

ഇറാൻ താരങ്ങൾ ദേശീയഗാനം ആലപിച്ചെങ്കിലും കളി കാണാനെത്തിയ ആരാധകർ ഇതിനെതിരെയായിരുന്നു. ദേശീയഗാനം തുടങ്ങിയ സമയം തൊട്ട് അവർ കൂകി പ്രതിഷേധിച്ചു. മത്സരത്തിൽ ഇറാൻ വെയ്ൽസിനെ വമ്പൻ അട്ടിമറിലൂടെ കീഴടക്കി. ഇൻജുറി ടൈമിൽ നേടിയ ഇരട്ട ഗോളുകളിലൂടെയാണ് ഇറാൻ വിജയം നേടിയത്.

ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിന്റെ തുടക്കത്തിൽ ഇറാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങൾ ഗാനം ആലപിക്കാതെ മൗനം പാലിച്ചിരുന്നു. തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു ഇറാൻ ക്യാപ്റ്റന്റെ പ്രതികരണം. മെഹ്‌സ അമിനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാനിൽ രണ്ടുമാസമായി പ്രതിഷേധം കനക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP