Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെയ്മറുടെ കാലിൽ നീർക്കെട്ട്; സെർബിയൻ താരങ്ങളുടെ കടുത്ത ടാക്ലിംഗിൽ പരിക്കേറ്റ സൂപ്പർതാരം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കില്ല?; കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്; ആരാധകർ നിരാശയിൽ

നെയ്മറുടെ കാലിൽ നീർക്കെട്ട്; സെർബിയൻ താരങ്ങളുടെ കടുത്ത ടാക്ലിംഗിൽ പരിക്കേറ്റ സൂപ്പർതാരം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കില്ല?; കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്; ആരാധകർ നിരാശയിൽ

സ്പോർട്സ് ഡെസ്ക്

ദോഹ: സെർബിയയ്‌ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്മറിന് ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കാൻ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

28-ാം തിയതി സ്വിറ്റ്‌സർലൻഡിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത കളി. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നൽകുന്നത്. നെയ്മറുടെ സ്‌കാനിങ് റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



48 മണിക്കൂർ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നീരുവച്ച കണങ്കാലുമായാണ് നെയ്മർ എൻപതാം മിനിറ്റിൽ മൈതാനം വിട്ടത്.

യൂറോപ്യൻ ഫിസിക്കൽ ഗെയിമിന് പേരുകേട്ട സെർബിയക്കെതിരായ ബ്രസീലിന്റെ മത്സരം പൂർത്തിയാവാൻ മിനിറ്റുകൾ ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മർ വേദനയോടെ മൈതാനം വിടുകയായിരുന്നു. നെയ്മറുടെ കാൽക്കുഴയിൽ നീര് വന്നിരിക്കുന്ന ചിത്രങ്ങൾ പിന്നീട് പുറത്തുവന്നതോടെ ആരാധകർ നിരാശയിലായിരുന്നു.

കരഞ്ഞുകൊണ്ട് കളം വിട്ട നെയ്മർ സൈഡ് ബെഞ്ചിൽ ചികിൽസ തേടുമ്പോൾ നിരാശനായി മുഖം മറച്ചിരുന്നു. നിരവധി തവണ പരുക്കലട്ടിയിട്ടുള്ള താരത്തിന്റെ വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മത്സരത്തിൽ ഏഴുതവണയാണ് നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. നിക്കോളാ മിലെൻങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മറിനെ വീഴ്‌ത്തിയത്.

നെയ്മറുടെ കാലിൽ നീർക്കെട്ടുണ്ടെന്നും സ്‌കാനിങ് വേണ്ടിവരുമെന്നും ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വിറ്റ്‌സർലൻഡിനെതിരെ താരം കളിക്കും എന്ന പ്രതീക്ഷയാണ് സെർബിയക്കെതിരായ മത്സര ശേഷം ബ്രസീലിയൻ പരിശീലകൻ ടിറ്റെ പങ്കുവെച്ചത്.

ബ്രസീൽ-സെർബിയ കളിയുടെ അവസാന നിമിഷങ്ങളിൽ നെയ്മർ വേദന കാരണം സൈഡ് ബെഞ്ചിൽ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങൾ കാണാനായിരുന്നു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മർ ഡ്രസ്സിങ് റൂമിലേക്ക് പോയത്. സെർബിയൻ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് നെയ്മർ ഇന്നലെ വിധേയനായിരുന്നു.

കടുത്ത മാർക്കിംഗിലൂടെ നെയ്മറെ പൂട്ടുന്നതിൽ സെർബിയൻ താരങ്ങൾ വിജയിക്കുകയും ചെയ്തു. ഇടക്കിടെ കെട്ടുപൊട്ടിച്ച് നെയ്മർ പുറത്തുചാടാൻ ശ്രമിച്ചപ്പോഴൊക്കെ കടുത്ത ടാക്ലിംഗിലൂടെ സെർബിയ നേരിട്ടു. ഇതിന്റെ ഭാഗമായാണ് നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിൽ നെയ്മറുടെ വലതു കാൽക്കുഴയിൽ പരിക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP