Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓ.. റിച്ചാലിസൺ വാട്ട് എ ഗോൾ..! നിങ്ങളെന്താണ് ചെയ്തുവെച്ചിരിക്കുന്നത്..! സെർബിയൻ ഹൃദയം തകർത്ത റിച്ചാലിസന്റെ ബൈസിക്കിൾ കിക്ക് ഗോൾ എങ്ങും വൈറൽ; നെയ്മർ മാജിക്ക് പ്രതീക്ഷിച്ചെത്തിയവർ കണ്ടത് പുതിയ താരപ്പിറവി; ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോളായി റിച്ചാലിസന്റെ രണ്ടാം ഗോൾ; കാനറികൾ കവിത എഴുതുമ്പോൾ

ഓ.. റിച്ചാലിസൺ വാട്ട് എ ഗോൾ..! നിങ്ങളെന്താണ് ചെയ്തുവെച്ചിരിക്കുന്നത്..! സെർബിയൻ ഹൃദയം തകർത്ത റിച്ചാലിസന്റെ ബൈസിക്കിൾ കിക്ക് ഗോൾ എങ്ങും വൈറൽ; നെയ്മർ മാജിക്ക് പ്രതീക്ഷിച്ചെത്തിയവർ കണ്ടത് പുതിയ താരപ്പിറവി; ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോളായി റിച്ചാലിസന്റെ രണ്ടാം ഗോൾ; കാനറികൾ കവിത എഴുതുമ്പോൾ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തറിൽ ശരിക്കും റിച്ചായത് റിച്ചാലിസൺ എന്ന ബ്രസീൽ ഫുട്‌ബോളറാണ്. നെയ്മറുടെ മാജിക്ക് പ്രതീക്ഷിച്ചു പോയവർക്കായി ബ്രസീർ കരുതിവെച്ച പുതിയ ആയുധം. അതായിരുന്ന റിച്ചാലിസൺ. സെർബിയക്കതിരെ രണ്ട് ഗോളുകൾക്ക് കാനറിലകളെ വിജയത്തിൽ എത്തിച്ച റിച്ചാലിസണാണ് സൈബർ ലോകത്തെും താരം. റിച്ചാലിസന്റെ ഗോളുകൾ പങ്കുവെച്ചു കൊണ്ടാണ് എങ്ങും ആഘോഷം പൊടിപൊടിക്കുന്നത്. ഈ ലോകകപ്പ് കണ്ട് ഏറ്റവും മികച്ച ഗോളാണ് ബൈസിക്കിൾ കിക്കിലൂടെ റിച്ചാലിസൺ നേടിയത്.

ഒ.. റിച്ചാലിസൺ വാട്ട്.. എ ഗോൾ.. എന്നെഴുതി ആരവം കൊള്ളുകയാണ് സൈബർ ലോകം. കാനറികൾ ഖത്തറിൽ നിന്നും മടങ്ങുക കപ്പും കൊണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് കളിയെന്നും കളിയെഴുത്തുകാർ വിലയിരുത്തുന്നു. ആദ്യ പകുതിയിൽ നിറം മങ്ങിയ ബ്രസീൽ രണ്ടാം പകുതിയിൽ ഉജ്ജ്വലമായാണ് കളിച്ചത്. അതാണ് ബ്രസീൽ ഫുട്‌ബോളെന്നാണ് ലോകം വാഴത്തുന്നത്. 'റിച്ചാലിസൺ, എന്താണീ ചെയ്തിരിക്കുന്നത്' ഫിഫ വേൾഡ് കപ്പ് ട്വിറ്റർ പേജിൽ താരം ഗോളടിക്കുന്ന വീഡിയോ സഹിതം കുറിച്ച വാക്കുകളാണിത്. അത്ര മനോഹര ഗോളുകളാണ് റിച്ചാലിസൺ ബ്രസീലിനും ആരാധകർക്കും സമ്മാനിച്ചത്.

ഇതാണ് ശരിക്കും കവിതയും നൃത്തവുമെന്നാണ് മലയാളി ആരാധകരും കുറിക്കുന്നത്. ബ്രസീലിയൻ കോച്ച് ടിറ്റേയുടെ തന്ത്രങ്ങളെല്ലാം വിജയിച്ചതായും കളിയെഴുത്തുകാർ ചൂണ്ടിക്കട്ടുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസരങ്ങൾ നിരവധി ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിയാതിരുന്ന ബ്രസീലിന് രണ്ടാം പകുതിയിൽ റിച്ചാലിസൺ അതിമനോഹര നിമിഷങ്ങൾ നൽകുകയായിരുന്നു. ആദ്യ ഗോൾ റീബൗണ്ട് നൽകിയ പന്തിൽ നിന്നായിരുന്നുവെങ്കിൽ രണ്ടാം ഗോളിലാണ് റിച്ചാലിസൺ തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. മത്സരത്തിലുടനീളം വിംഗിലൂടെ കുതിച്ചുകയറിയ വിനീഷ്യസ് ജൂനിയർ നൽകിയ പാസ് കാലിൽ സ്വീകരിച്ച് തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ ഗോൾപോസ്റ്റിലേക്ക് വെടിയുണ്ട പായിക്കുകയായിരുന്നു താരം.

സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്‌സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. 62ാം മിനുട്ടിൽ നെയ്മർ നൽകിയ പാസ് വിനീഷ്യസ് ഗോൾപോസ്റ്റിലേക്ക് ഉതിർത്തെങ്കിലും തിരിച്ചുവന്നു. തുടർന്നാണ് റിച്ചാലിസൺ ആദ്യ ഗോൾ അടിച്ചത്. 73ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നൽകിയ പാസാണ് ബൈസിക്കിൾ കിക്കിലൂടെ താരം സെർബിയൻ പോസ്റ്റിലെത്തിച്ചത്. ലുസൈലിൽ നടന്ന മത്സരത്തിലുടനീളം ഒട്ടനവധി അവസരങ്ങളാണ് ബ്രസീൽ താരങ്ങൾ പാഴാക്കിയത്. മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സെർബിയൻ ഗോൾവല കുലുക്കാൻ ലഭിച്ച അവസരങ്ങൾ വിനീഷ്യസിനും റഫിഞ്ഞക്കും ഉപയോഗിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും റഫിഞ്ഞ തുറന്ന അവസരം പാഴാക്കി.

ഗോളിക്ക് നേരെ ഷോട്ടുതിർക്കുകയായിരുന്നു. 49ാം മിനുട്ടിൽ നെയ്മറെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് സെർബിയൻ മതിലിൽ തട്ടി പുറത്തുപോയി. നെയ്മർ തന്നെയായിരുന്നു കിക്കെടുത്തത്. ഫൗളിന്റെ പേരിൽ നെമാഞ്ച ഗുഡെൽജ് മഞ്ഞക്കാർഡ് കണ്ടു. 54ാം മിനുട്ടിൽ വിനീഷ്യസ് നൽകിയ പാസും നെയ്മറിന് വലയിലെത്തിക്കാനായില്ല. 59ാം മിനുട്ടിൽ അലകസ് സാൻട്രോയടിച്ച തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷേ പന്ത് വീണ്ടെടുക്കാൻ താരങ്ങളാരുമുണ്ടായിരുന്നില്ല.


.
73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്‌സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലക്കുള്ളിലാക്കി. ബ്രസീൽ ഫുട്‌ബോൾ മാന്ത്രികത ആഘോഷിക്കാൻ കാത്തിരുന്നവർക്ക് അത് ധാരാളമായിരുന്നു. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. മത്സരത്തിന്റെ 60ാം മിനിറ്റിൽ അലക്‌സൺ സാൻഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

ഒന്നാംപകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം നേടാനാടിയില്ല. മുന്നേറ്റങ്ങളെല്ലാം സെർബിയൻ പ്രതിരോധത്തിൽ തട്ടി വിഫലമായി. 28ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ സുവർണാവസരം നഷ്ടപ്പെടുത്തി. തിയാഗോ സിൽവ ഗോൾമുഖത്തേക്ക് പന്ത് നിട്ടി നൽകുമ്പോൾ ഗോളിക്കു മുന്നിൽ വിനീഷ്യസ് മാത്രം. എന്നാൽ, അതിവേഗത്തിൽ മുന്നോട്ടുകയറി സെർബിയൽ ഗോളി പ്രതിരോധിച്ചു. ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 35ാം മിനിറ്റിൽ റാഫിഞ്ഞക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പോസ്റ്റിലേക്കുള്ള താരത്തിന്റെ ദുർബലമായ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്ക്.

സെർബിയൻ താരങ്ങളും അവസരങ്ങൾ ഫലപ്രദമാക്കിയില്ല. തുടക്കത്തിൽ തന്നെ നെയ്മറിനെ വീഴ്‌ത്തിയതിന് സെർബിയൻ താരത്തിന് മഞ്ഞക്കാർഡ് നേരിടേണ്ടി വന്നു. സ്ട്രഹിഞ്ഞ പവ്‌ലോവികിനാണ് നടപടി നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ബ്രസീൽ 4-3-3 ഫോർമാറ്റിലും സെർബിയ 3-4-3 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരുന്നത്. ഇന്നത്തെ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വർഷവും 63 ദിവസവുമാണ് സിൽവയുടെ പ്രായം. ദജൽമാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വർഷവും 138 ദിവസവുമായിരുന്നു 1966ൽ സന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP