Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഘാന ഗോളി മാത്രം മുന്നിൽ, സുവർണ അവസരം പാഴാക്കി റൊണാൾഡോ; വലചലിപ്പിച്ചപ്പോൾ കുരുക്കായി ഫൗളും; പോർച്ചുഗീസ് മുന്നേറ്റനിരയെ പൂട്ടി ഘാന; ആദ്യ പകുതി ഗോൾരഹിതം; അട്ടിമറിക്കുമോ ആഫ്രിക്കൻ കരുത്തർ

ഘാന ഗോളി മാത്രം മുന്നിൽ, സുവർണ അവസരം പാഴാക്കി റൊണാൾഡോ; വലചലിപ്പിച്ചപ്പോൾ കുരുക്കായി ഫൗളും; പോർച്ചുഗീസ് മുന്നേറ്റനിരയെ പൂട്ടി ഘാന; ആദ്യ പകുതി ഗോൾരഹിതം; അട്ടിമറിക്കുമോ ആഫ്രിക്കൻ കരുത്തർ

സ്പോർട്സ് ഡെസ്ക്

ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പിലെ കരുത്തരായ പോർച്ചുഗലിനെ ആദ്യ പകുതിയിൽ പിടിച്ചുകെട്ടി ആഫ്രിക്കൻ വമ്പന്മാരായ ഘാന. പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും പോർച്ചുഗൽ മുന്നിട്ടു നിന്നെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി. ക്രിസ്റ്റിയാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയാണ് പോർച്ചുഗൽ ഇറങ്ങിയത്.

പത്താം മിനിറ്റിലാണ് പോർച്ചുഗലിന് ഗോളിനുള്ള സുവർണ അവസരം ലഭിക്കുന്നത്. ബെർണാഡോ സിൽവയുടെ ത്രൂബോൾ റൊണാൾഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോൾ കീപ്പർ രക്ഷപ്പെടുത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ ഘാനയുടെ മുഹമ്മദ് കുദുസിൽനിന്നു പന്തു തട്ടിയെടുത്ത പോർച്ചുഗൽ താരം ബെർണാഡോ സിൽവ റൊണാൾഡോയ്ക്കു പാസ് നൽകി. പക്ഷേ ഘാന ഗോളി ലോറൻസ് അതി സിഗി കൃത്യമായി റൊണാൾഡോയെ പ്രതിരോധിച്ചു.

പതിമൂന്നാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി. പോർച്ചുഗൽ താരം കാൻസെലോയിൽനിന്നു ലഭിച്ച ക്രോസ് ബെർണാഡോ സിൽവ ലോ പാസായി ജോവ ഫെലിക്‌സിനു നൽകിയെങ്കിലും ലക്ഷ്യം കാണാൻ സാധിക്കുന്നില്ല. ഫെലിക്‌സിന്റെ ഇടം കാൽ ഷോട്ട് ഘാന ഗോൾ മുഖത്തു വെല്ലുവിളിയാകാതെ പുറത്തുപോയി.

31ാം മിനിറ്റിൽ റൊണാൾഡോ ഘാന വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഘാന പ്രതിരോധതാരത്തെ റൊണാൾഡോ വീഴ്‌ത്തിയതിനാണ് റഫറി ഫൗൾ വിളിച്ചത്. 36-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ സിഗി കൈയിലൊതുക്കി.ഇടയ്ക്കിടെ ഘാനയുടെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും ആദ്യ പകുതി സാക്ഷിയായി. പോർച്ചുഗൽ 4-3-3 ഫോർമേഷനിലും ഘാന 5-4-1 ഫോർമേഷനിലുമാണ് കളിക്കുന്നത്.

പന്ത് മിക്ക സമയവും കാലിൽ വെച്ചെങ്കിലും പോസ്റ്റിനുള്ളിലേക്ക് മുന്നേറാൻ പോർച്ചുഗീസ് മുന്നേറ്റനിരയെ ഘാന പ്രതിരോധം ശക്തമായി തടഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കുന്നത് തടയുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. ആദ്യ പകുതിയിൽ അവർ അത് ഫലപ്രദമായി നിറവേറ്റുകയും ചെയ്തു. ജാവോ ഫെലിക്സും റൊണാൾഡോയും സിൽവയും ഫെർണാണ്ടസുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ ഭയക്കാതെ ഘാന അനായാസം പ്രതിരോധം ശക്തിപ്പെടുത്തി.

ആദ്യ പകുതിയിൽ പോർച്ചുഗൽ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകൾ ഉതിർത്തപ്പോൾ ഘാനയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. ഖത്തറിൽ ലോകകപ്പ് കളിക്കുന്നതിൽ 'ക്ലബ് ഇല്ലാത്ത' ഒരേയൊരു താരമാണ് റൊണാൾഡോ. വിജയത്തോടെ ഖത്തറിൽ തുടങ്ങാനാണ് റൊണാൾഡോയുടേയും പോർച്ചുഗലിന്റെയും ശ്രമം. അതേസമയം ഈ വർഷം നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായിരുന്നു ഘാന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP