Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെലവുകൾ നേരിടാൻ വഴിയില്ല; സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി കടമെടുക്കുന്നത് അടുത്ത മാസത്തെ ശമ്പള പെൻഷൻ വിതരണത്തിന്

ചെലവുകൾ നേരിടാൻ വഴിയില്ല; സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 2000 കോടി കടമെടുക്കുന്നത് അടുത്ത മാസത്തെ ശമ്പള പെൻഷൻ വിതരണത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ചെലവുകൾ നേരിടാൻ മറ്റ് വഴികളില്ലാതെ വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ.അടുത്ത മാസത്തെ ശമ്പള പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് 2000 കോടി കടമെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം.ഈ മാസം ആദ്യവും 2000 കോടി രൂപ സംസ്ഥാനം കടമെടുത്തിരുന്നു.

നേരത്തേ കേന്ദ്ര സർക്കാർ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സർക്കാറിനെ പ്രയാസത്തിലാക്കിയിരുന്നു.ക്ഷേമ പെൻഷൻ വിതരണത്തെയാണ് നിയന്ത്രണം ബാധിച്ചത്.എന്നാലിപ്പോഴത്തെ സാഹചര്യത്തിൽ നികുതി വരവ് വർധിച്ചതാണ് സംസ്ഥാനത്തിന് കടമെടുക്കാനുള്ള തടസ്സങ്ങൾ മാറാനുള്ള കാരണം.അതേ സമയം കേരളത്തിന്റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടില്ല എന്നത് തന്നെയാണ് നിലവിലേയും അവസ്ഥ.

സാമ്പത്തിക വർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പദ്ധതി ചെലവുകൾക്കും കൂടുതൽ പണം വേണം. ജനുവരി മുതൽ വാർഷിക പദ്ധതി ചെലവ്? ഉയരും. ഇപ്പോൾ ചെലവ്? പല വകുപ്പുകളിലും വളരെ താഴെയാണ്.തീരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്.ബജറ്റിലെ വിഹിതം നഷ്ടപ്പെടാതിരിക്കാൻ വകുപ്പുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്.ട്രഷറി നിയന്ത്രണം കർശനമായി തുടരുകയും ചെയ്യുന്നുണ്ട്.ഉയർന്ന തുകയുടെ ബില്ലുകൾ പാസാക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി ഇപ്പോഴും നിർബന്ധമാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴുംന അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളൊന്നും ഇനിയും ഫലപ്രദമായിട്ടില്ല.2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന് ധനവകുപ്പ് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇതിന്റെ ലേലം നവംബർ 29ന് മുംബൈയിലെ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും.ചുരുക്കത്തിൽ കടമെടുക്കാതെ ഒരു മാസവും മുന്നോട്ടു പോകാനാവാത്ത നിലയിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP