Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാറിൽ നിന്നും കാട്ടുപന്നികളെ കെണിവെച്ചുപിടിച്ച് ഇറച്ചി വിൽപ്പന; അടിമാലിയിൽ 2 പേർ വനപാലകരുടെ പിടിയിൽ

മൂന്നാറിൽ നിന്നും കാട്ടുപന്നികളെ കെണിവെച്ചുപിടിച്ച് ഇറച്ചി വിൽപ്പന; അടിമാലിയിൽ 2 പേർ വനപാലകരുടെ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി:കാട്ടുപന്നികളെ കെണിവെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി കടത്തിയ സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരെ വനപാലകർ പിടികൂടി.ആനച്ചാൽ ആമക്കണ്ടം ഓലികുന്നേൽ രമണൻ (46), അടിമാലി മച്ചിപ്ലാവ് വടക്കും വീട്ടിൽ ബിനു (39) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ്, പനംകുട്ടി ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.

ഒക്ടോബർ 16ന് മൂന്നാർ നല്ലതണ്ണിയിൽ നിന്നും രണ്ടു കാട്ടുപന്നികളെ കെണിവെച്ച് പിടികൂടി കൊന്ന് ഇറച്ചിയാക്കി കടത്തിയ സംഭവത്തിലാണ് ഇവർ പിടിയിലായത്.150 കിലോ ഇറച്ചിയാണ് അന്ന് പിടികൂടിയിരുന്നത്.ഇറച്ചി കടത്താനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.ഇറച്ചി കടത്തിയത് കൂടാതെ ഇവർ പലർക്കും ഇറച്ചി വിൽപന നടത്തുകയും ചെയ്തിരുന്നതായി വനപാലകർ പറഞ്ഞു.

മുഖ്യപ്രതിയായ രമണന്റെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ പിടികൂടിയത്.കേസിൽ നേരത്തെ തന്നെ ഓട്ടോ ഡ്രൈവർ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു.കൂടുതൽ പേരെ ഇനിയും കസ്റ്റഡിയിലാകാനുണ്ടെന്നാണ് വിവരം.തോട്ടം മേഖല കേന്ദ്രീകരിച്ച് വൻ സംഘങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായും ഇത്തരക്കാരെ പിടികൂടാൻ ശക്തമായ റെയ്ഡുകൾ തുടരുന്നതായും റേഞ്ച് ഓഫീസർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP