Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലശേരിയിലെ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് വീരാജ് പേട്ടയിലെ ഒളിസങ്കേതത്തിൽ നിന്നും മടങ്ങുന്നതിനിടെ; ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുതലശേരി സ്വദേശികളും കസ്റ്റഡിയിൽ; രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെത്തി

തലശേരിയിലെ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് വീരാജ് പേട്ടയിലെ ഒളിസങ്കേതത്തിൽ നിന്നും മടങ്ങുന്നതിനിടെ; ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുതലശേരി സ്വദേശികളും കസ്റ്റഡിയിൽ; രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെത്തി

അനീഷ് കുമാർ

കണ്ണൂർ: തലശേരി സഹകരണാശുപത്രിക്കു മുൻപിൽ വെച്ചു സി.പി. എം പ്രവർത്തകരായ രണ്ടു പേരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ബാബുവിനെ ഇരിട്ടിയിൽ നിന്നാണ് പിടികൂടിയത്.

ബാബുവിനെ രക്ഷപ്പെടാൻ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പിടികൂടി. കേസിൽ നേരത്തെ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തശേരി നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ ഇവർക്ക് കുത്തേൽക്കുകയായിരുന്നു.

ലഹരി വിൽപ്പന ചോദ്യം ചെയ്യുകയും ചില സാമ്പത്തിക തർക്കങ്ങളുമാണ് കൊലയിൽ കലാശിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മൊഴിയിൽ പറയുന്നു. കഞ്ചാവുവിൽപ്പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീർപ്പിന് എന്ന് പറഞ്ഞ് ജാക്സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി.

സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തി. തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിലാപയാത്രയായി കൊടുവള്ളി ആമുക്ക പള്ളി ഖബർസ്ഥാനിൽ ഉച്ചയോടെ നടത്തി.പാറായി ബാബു നേരത്തെ ബിജെപി പ്രവർത്തകനാണെന്ന ആരോപണമുയർന്നിരുന്നുവെങ്കിലും ഇതിനെ തള്ളികളഞ്ഞുകൊണ്ടു ബിജെപി പ്രാദേശിക നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP