Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ രാജി; ഭാരത് ജോഡോ യാത്ര വന്നെത്തുന്നതിന് മുൻപെ സമ്മർദ്ദം ശക്തമാക്കി സച്ചിൻ പക്ഷം; പൈലറ്റിനെ തഴഞ്ഞാൽ രാഹുലിന്റെ യാത്ര തടയുമെന്ന് ഗുർജർ വിഭാഗവും; ഒരു വർഷത്തേക്കുള്ള മുഖ്യമന്ത്രി പദത്തിനായി രാജസ്ഥാൻ കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ രാജി; ഭാരത് ജോഡോ യാത്ര വന്നെത്തുന്നതിന് മുൻപെ സമ്മർദ്ദം ശക്തമാക്കി സച്ചിൻ പക്ഷം; പൈലറ്റിനെ തഴഞ്ഞാൽ രാഹുലിന്റെ യാത്ര തടയുമെന്ന് ഗുർജർ വിഭാഗവും; ഒരു വർഷത്തേക്കുള്ള മുഖ്യമന്ത്രി പദത്തിനായി രാജസ്ഥാൻ കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി :ഒരു വർഷത്തേക്കുള്ള മുഖ്യമന്ത്രി പദത്തിനായി രാജസ്ഥാൻ കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി രൂക്ഷമാവുന്നു.മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് സമ്മർദ്ദം ശക്തമാക്കുകയാണ് സച്ചിൻ പക്ഷം.അതിനിടയിൽ ജാതി സമവാക്യങ്ങളും സച്ചിൻ-ഗഹ്ലോട്ട് പോരിനിടയിലേക്ക് വന്നെത്തുന്നതും കോൺഗ്രസ്സിന് തലവേദനയാവുകയാണ്.സച്ചിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുർജർ വിഭാഗം ആവർത്തിച്ചിരിക്കുകയാണ്.

കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനിടയിൽ ഉയർന്നുനിന്നിരുന്ന അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് ഒന്ന് തണുത്ത അവസ്ഥയിലായിരുന്നു.എന്നാൽ രാജസ്ഥാനിലേക്ക് രാഹുലിന്റെ യാത്രയെത്തുമ്പോൾ ഇടവേളക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോര് ഇവർക്കിടയിൽ ശക്തമാകുകയാണ്.അവശേഷിക്കുന്ന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് ശക്തമാക്കുകയാണ്.

ഹൈക്കമാൻഡ് വച്ച് നീട്ടിയ ദേശീയ അധ്യക്ഷ പദവി നിരസിച്ച ഗലോട്ട്,മുഖ്യമന്ത്രി കസേര ഒഴിയാൻ സന്നദ്ധനുമല്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഡിസംബർ വരെ കാക്കാനാണ് സച്ചിൻ പൈലറ്റിന്റെ നീക്കമെന്നാണ് വിവരം.മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്ന് തന്റെ നിലപാട് രാഹുൽ ഗാന്ധിയേയും,പ്രിയങ്ക ഗാന്ധിയേയും സച്ചിൻ പൈലറ്റ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടേതടക്കം ആവശ്യം സച്ചിൻ വിഭാഗം എഐസിസിക്ക് മുൻപിലുമെത്തിച്ചിട്ടുണ്ട്.സച്ചിന്റെ സമ്മർദ്ദത്തിനിടയിലും ഗഹ്ലോട്ടിനുള്ള എംഎ‍ൽഎ മാരുടെ പിന്തുണയാണ് കോൺഗ്രസിനെ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിൽ സമ്മർദ്ദത്തിലാക്കുന്നത്.

മധ്യപ്രദേശ് കഴിഞ്ഞാൽ യാത്ര രാജസ്ഥാനിലേക്കാണ് രാഹുലിന്റെ ജോഡോ യാത്ര കടക്കുന്നത്.നാൽപതിലധികം സീറ്റുകളിൽ സ്വാധീനമുള്ള ഗുർജറുകൾക്ക് മേൽക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുർജറുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത്.അതിനാൽ തന്നെയാണ് സമ്മർദ്ദ തന്ത്രമുയർത്തിക്കൊണ്ട് യാത്ര കടന്നുവരുന്ന സാഹചര്യത്തിൽ സച്ചിനായുള്ള അവകാശവാദം ഗുർജറുകൾ ശക്തമാക്കുന്നത്.

അതേ സമയം ഭൂരിപക്ഷ പിന്തുണയുമായി നിൽക്കുന്ന അശോക് ഗലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതിൽ നേതൃത്വത്തിന് ധാരണയില്ല. അംഗബലമില്ലാത്ത സച്ചിൻ ക്യാമ്പിന്റെ ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട് എഐസിസി നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP