Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴു വർഷം മുൻപ് ജൂവലറി ഉടമയെ ജൂവലറിയിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല; സിബിഐക്ക് കൈമാറിയിട്ടും ഫലമുണ്ടായില്ല; തലശേരിയിൽ മയക്കുമരുന്ന്- ക്വട്ടേഷൻ സംഘങ്ങൾ വിലസുമ്പോൾ വിമർശനം പൊലീസ് സംവിധാനത്തിലേക്ക്; തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പാറായി ബാബുവിനായി തിരച്ചിൽ

ഏഴു വർഷം മുൻപ് ജൂവലറി ഉടമയെ ജൂവലറിയിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല; സിബിഐക്ക് കൈമാറിയിട്ടും ഫലമുണ്ടായില്ല; തലശേരിയിൽ മയക്കുമരുന്ന്- ക്വട്ടേഷൻ സംഘങ്ങൾ വിലസുമ്പോൾ വിമർശനം പൊലീസ് സംവിധാനത്തിലേക്ക്; തലശ്ശേരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പാറായി ബാബുവിനായി തിരച്ചിൽ

അനീഷ് കുമാർ

തലശേരി: കണ്ണൂർ ജില്ലയിലെ ചരിത്രനഗരമെന്നു പുകഴ്പെറ്റ തലശേരിയിൽ മയക്കുമരുന്ന് ലഹരിമാഫിയ ഗുണ്ടാ സംഘങ്ങൾ പിടിമുറുക്കുന്നു. ഏഴുവർഷം മുൻ തലശേരി ട്രാഫിക്ക് സ്റ്റേഷനു നൂറുമീറ്റർ അകലെ വെച്ചു മെയിൻ റോഡിൽ ജൂവലറി ഉടമയെ ജൂവലറിയിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. സവിതാജൂവലറി ഉടമയായ ദിനേശനാണ് കൊല്ലപ്പെടുന്നത്. ഈ കേസ് പിന്നീട് സി.ബി. ഐക്ക് കൈമാറിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

തുടക്കത്തിൽ ക്വട്ടേഷൻ സംഘമാണെന്ന് സംശയിച്ചിരുന്നുവെങ്കിലും പ്രതികളിലെത്താൻ അന്വേഷണസംഘങ്ങൾ കഴിയാതെ പോവുകയായിരുന്നു. രാത്രി എട്ടു മണിയോടെയാണ് കൊലപാതകം നടന്നത്. ഇതിനു ശേഷം വർഷങ്ങൾക്കിപ്പുറമാണ് രാഷ്ട്രീയകൊലപാതകങ്ങൾ ഒട്ടേറെ അരങ്ങേറിയ തലശേരിയിൽ രാഷ്ട്രീയേതര കാരണങ്ങളാൽ ഇരട്ടക്കൊലപാതകം നടക്കുന്നത്.

കണ്ണൂർ ജില്ലയെ തന്നെനടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കൊലനടത്തുമ്പോൾ ലഹരിയിലാണോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. തലശേരി സഹകരണാശുപത്രിക്കു മുൻപിൽ വെച്ചു സി.പി. എം പ്രാദേശിക നേതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിലായ മൂന്ന് പേരെ ഇതുസംബന്ധിച്ചു ചോദ്യം ചെയ്തുവരികയാണെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു.

കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊർജിതമായ തെരച്ചിലാണ് നടക്കുന്നത്. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയതായി തലശേരി എ.സി.പി നിഥിൻരാജ് ഇന്ന് അറിയിച്ചു. കേസിലെ കുറ്റാരോപിതർ നേരത്തെ മയക്കുമരുന്ന് ഇടപാടുകളും ലഹരിവിൽപനയും നടത്തിയിരുന്നതായാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ലഹരി വിൽപ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവർത്തകനായ ഷമീർ, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്.

കുറ്റാരോപിതർ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആശുപത്രിയിൽ നിന്നും വിളിച്ചിറക്കിയുള്ള കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയുടെ പുറത്തെ റോഡരികിൽ നിന്നും തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ്(52) സഹോദരി ഭർത്താവും സി. പി. എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ നെട്ടൂർ പൂവനാഴിവീട്ടിൽ ഷമീർ എന്നിവരാണ് കത്തികൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ടത്. സാരമായി പരുക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂർ സാറാസ് വീട്ടിൽ ഷാനിബിനെ(20) തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇല്ലിക്കുന്ന് ഭാഗത്ത് ലഹരിവിൽപന ചോദ്യം ചെയ്ത ഷമീറിന്റെ മകൻ ലഹരിവിൽപ്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും. അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ ഇന്നലെ വൈകുന്നേരം നാലുമണിക്ക് റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

തടയാൻ ശ്രമിച്ച ഷമീർ, ഷാനിബ് എന്നിവരെയും പ്രതികൾ മാരകായുധങ്ങളുമായി ആക്രമിച്ചു. പുറത്തും ശരീരമാസകലവും കുത്തും വെട്ടുമേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.പരേതരായ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്.

ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്‌ബർ (ഇരുവരും ടെയ്ലർ), ഫാബിത, ഷംസീന. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പരേതരായ ഹംസ ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹയറുന്നീസ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP