Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

203 അങ്കണവാടികൾ അനുവദിച്ച് കേന്ദ്രം; കാശില്ലാത്തതിനാൽ വേണ്ടെന്ന് വെച്ച് കേരളം

203 അങ്കണവാടികൾ അനുവദിച്ച് കേന്ദ്രം; കാശില്ലാത്തതിനാൽ വേണ്ടെന്ന് വെച്ച് കേരളം

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിന് പുതുതായി 203 അങ്കണവാടികൾ അനുവദിച്ച് കേന്ദ്രം. എന്നാൽ കാശില്ലാത്തതിനാൽ അങ്കണവാടികൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ് കേരളാ സർക്കാർ. 'ആവശ്യാനുസരണം അങ്കണവാടി' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് 203 അങ്കണവാടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം പണം സർക്കാരിനു മാത്രമായി കണ്ടെത്താനാവില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് നൽകുന്ന വിശദീകരണം. അങ്കണവാടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ 203 അങ്കണവാടികളും സറണ്ടർ ചെയ്തു.

അങ്കണവാടികൾ അനുവദിക്കാൻ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികൾക്ക് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ പുതിയ അങ്കണവാടികൾ തുടങ്ങുന്നത് പരിഗണിക്കാൻ സാധിക്കില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് പറയുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാൻ ശിശുവികസന പദ്ധതി ഓഫീസർമാരെ ചുമതലപ്പെടുത്തി.

അങ്കണവാടികൾ തുടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാവില്ലെങ്കിൽ പ്രവർത്തനരഹിതമോ ആവശ്യമില്ലാത്തതോ ആയ അങ്കണവാടികളുണ്ടെ ങ്കിൽ പുനർ വിന്യസിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്രാനുമതി കൂടാതെ സംസ്ഥാനങ്ങൾക്ക് അങ്കണവാടികളെ സ്ഥാന പുനർനിർണയം നടത്താം. ഗർഭിണികൾക്കും കുട്ടികൾക്കും എത്തിപ്പെടാൻ സാധിക്കും വിധം നഗരപ്രദേശങ്ങളിൽ പരമാവധി അഞ്ചു കിലോമീറ്ററും ഗ്രാമങ്ങളിൽ മൂന്നു കിലോമീറ്ററും ആദിവാസി മേഖലകളിൽ ഒന്നര കിലോമീറ്ററും ചുറ്റളവിൽ അങ്കണവാടികളുണ്ടാവണമെന്നാണ് ചട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP