Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നാളെ 'ധബാരി ക്യുരുവി' പ്രദർശിപ്പിക്കും; പെണ്മയുടെ അതിജീവന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രിയനന്ദനൻ

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നാളെ 'ധബാരി ക്യുരുവി' പ്രദർശിപ്പിക്കും; പെണ്മയുടെ അതിജീവന സന്ദേശമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രിയനന്ദനൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വേൾഡ് പ്രിമിയർ ഗോവയിൽ ഇന്ത്യൻ പനോരമയിൽ നാളെ രാവിലെ 9:30 ന് (24/11/2022) 'ധബാരിക്യുരുവി'
(അച്ഛൻ ആരെന്നറിയാത്ത പക്ഷി) പ്രദർശിപ്പിക്കും. ചിത്രത്തിന്റെ സംവിധായകൻ പ്രിയനന്ദനൻ തന്റെ സിനിമയെക്കുറിച്ച് എഴുതുന്നു.

സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ അണി നിരക്കുന്നത്. അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ധബാരിക്യുരുവി മുന്നോട്ട് വെക്കുന്നത്.

ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാണ് ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ഒരു സിനിമയുണ്ടാകുന്നത്. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.മുഖ്യ ധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചുകൊണ്ട് ഒരു സിനിമ ഉണ്ടാക്കുക എന്നത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു.

ഒപ്പം നിന്നവർക്ക്
നിൽക്കുന്നവർക്ക്
സിനിമ സലാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP