Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്ഭവനിലെത്തുന്ന അതിഥികൾ നടക്കണോ? ഞാൻ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ? കാർ ആവശ്യപ്പെടുന്നതിൽ എന്താണിത്ര പ്രത്യേകത? അതിഥികൾക്ക് മര്യാദ നൽകേണ്ടതല്ലേ? അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഗവർണർ

രാജ്ഭവനിലെത്തുന്ന അതിഥികൾ നടക്കണോ? ഞാൻ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ? കാർ ആവശ്യപ്പെടുന്നതിൽ എന്താണിത്ര പ്രത്യേകത? അതിഥികൾക്ക് മര്യാദ നൽകേണ്ടതല്ലേ? അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് മുറുകുമ്പോൾ എല്ലാം വിവാദങ്ങളിൽ പെടുകയാണ്. രാജ്ഭവനിലെത്തുന്ന അതിഥികൾക്ക് സഞ്ചരിക്കുന്നതിനായി ഗവർണർ കാർ ആവശ്യപ്പെട്ട നടപടി അടക്കം വിവാദങ്ങൾക്ക് വഴിവെച്ചു. ഇത് വിഷയം വിവാദമായതോടെ പ്രതികരണവുമായി ഗവർണർ തന്നെ രംഗത്തുവന്നു. താൻ കാർ ആവശ്യപ്പെടുന്നതിൽ എന്താണ് ഇത്ര പ്രത്യേകതയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിക്കുന്നത്.

അതിഥികൾക്ക് സഞ്ചരിക്കാൻ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവർമാരെയും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ധൊഡാവത്ത് നേരത്തെ അയച്ച കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഞാൻ അതിഥികളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണോ ?. അതിഥികൾ വന്നാൽ ആവശ്യത്തിന് കാറുകൾ ഇല്ലെങ്കിൽ അക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. അതിൽ എന്താണ് ഇത്ര പ്രത്യേകത? ഗവർണറെ കാണാൻ വരുന്ന അതിഥികളോട് നടന്നു പോവാൻ പറയണോ ? അതിഥികൾക്ക് മര്യാദ നൽകേണ്ടതല്ലേ ? ഇത്തരം ചോദ്യങ്ങളൊന്നും നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

നിയമസഭാ സമ്മേശനം വിളിച്ച് ചേർത്തതോടെ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് അപ്രസക്തമായെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓർഡിനൻസിന് പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

സാങ്കേതിക സർവകലാശാല വിസി-ഇൻചാർജായ സിസ തോമസിന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തെ കുറിച്ച് താൻ അഭിപ്രായം പറയേണ്ടതില്ല. അത് പരിശോധിക്കേണ്ടത് മാധ്യമങ്ങളാണ്. രാജ്ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതുമായി ബന്ധപ്പെട്ട് താൻ യാതൊരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. നിയമ ലംഘനം സാധാരണമായി മാറിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2020 ഡിസംബർ 29നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തുവന്നിരുന്നു. മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്ന പ്രശ്‌നം ദേശീയ തലത്തിൽ ഉന്നയിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. രാജ്ഭവനിൽ 45 താൽക്കാലിക ജീവനക്കാരുണ്ട്. അതിൽ 20 കുടുംബശ്രീ ജീവനക്കാർ 4-9 വർഷമായി ജോലി ചെയ്യുകയാണ്. ഇവരെ വെയ്റ്റർ, ഗാർഡനർ, സ്വീപ്പർ, ഫീമെയിൽ അറ്റൻഡന്റ്, ടെലിഫോൺ ഓപ്പറേറ്റർ തസ്തികകളിൽ സ്ഥിരപ്പെടുത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. സർക്കാർ തീരുമാനമെടുത്തിട്ടില്ല.

രാജ്ഭവനിൽ 22 വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും കത്തിലുണ്ട്. ഗവർണറുടെ ആവശ്യപ്രകാരം ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തുന്നതായി 2022 ഫെബ്രുവരി 17നു സർക്കാർ ഉത്തരവിറക്കി. 27,800-59,400 രൂപ സ്‌കെയിലിൽ തസ്തികയും സൃഷ്ടിച്ചു. എന്നാൽ പുതിയ തസ്തിക സൃഷ്ടിച്ചില്ലെന്നും മുൻപേ ഉണ്ടായിരുന്ന സൈഫർ അസിസ്റ്റന്റ് തസ്തികയിൽ ഫൊട്ടോഗ്രഫറെ നിയമിക്കുകയായിരുന്നുവെന്നും രാജ്ഭവന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. മറ്റ് 20 പേരിൽ ആരും ആരിഫ് മുഹമ്മദ് ഖാന്റെ കാലത്തു ജോലിയിൽ പ്രവേശിച്ചവരല്ല. ഗവർണറുടെ പഴ്‌സനൽ സ്റ്റാഫിൽ അനുവദിച്ച തസ്തികകളിലല്ലാതെ ആരെയും നിയമിച്ചിട്ടില്ല. ഗവർണറുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ ഇല്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP