Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ തെറ്റു ചെയ്താൽ ഉച്ചഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ പ്രിൻസിപ്പലിന്റെ റൂമിൽ പിടിച്ചു നിർത്തും; ആൺകുട്ടികളുടെ കവിളിൽ അടിക്കും; കോളറിൽ കുത്തിപ്പിടിക്കും; പെൺകുട്ടികളുടെ മുന്നിൽ വെച്ച് ആൺകുട്ടികളുടെ ഷർട്ട് മാറ്റി ദേഹപരിശോധന; ഹയർസെകന്ററി ഡെപ്യൂട്ടി ഡയറക്ടറുടെ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നത്; പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരായ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

ചെറിയ തെറ്റു ചെയ്താൽ ഉച്ചഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ പ്രിൻസിപ്പലിന്റെ റൂമിൽ പിടിച്ചു നിർത്തും; ആൺകുട്ടികളുടെ കവിളിൽ അടിക്കും; കോളറിൽ കുത്തിപ്പിടിക്കും; പെൺകുട്ടികളുടെ മുന്നിൽ വെച്ച് ആൺകുട്ടികളുടെ ഷർട്ട് മാറ്റി ദേഹപരിശോധന; ഹയർസെകന്ററി ഡെപ്യൂട്ടി ഡയറക്ടറുടെ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നത്; പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരായ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കുട്ടികൾക്ക് നേരിടേണ്ടി വരുന്നത് പ്രാകൃത ശിക്ഷയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. അച്ചടക്കത്തിന്റെ പേരിൽ മൃഗീയ ശിക്ഷ പാടില്ലെന്ന് റിപ്പോർട്ടിലെ നിർദ്ദേശം. അദ്ധ്യാപകർക്ക് എതിരായ കുട്ടികളുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ശുചിമുറിയിൽ പോയിവരാൻ വൈകിയാൽ അദ്ധ്യാപകർ മർദിക്കുമെന്ന് കുട്ടികൾ മൊഴി നൽകി. ചെറിയകാര്യങ്ങൾക്ക് പോലും ക്രൂരമായ ശിക്ഷയെന്നാണ് കുട്ടികളുടെ മൊഴി. ഹയർസെകന്ററി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്.

പട്ടം സെന്റ് മേരീസ് സ്‌കൂളിൽ ക്രൂരമായ മർദനമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലവകാശ കമ്മിഷനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഹയർസെകന്ററി റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ സ്‌കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കേട്ട ശേഷമാണ് ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയത്. സ്‌കൂളിലെ അന്തരീക്ഷത്തെ പറ്റി കുട്ടികളുടെ മൊഴികൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ മൊഴികൾ അടിസ്ഥാനമാക്കിയാണ് ഹയർസെകന്ററി ആർ.ഡി.ഡി. റിപ്പോർട്ട് തയാറാക്കിയത്. എന്നിട്ടും സ്‌കൂൾ പ്രിൻസിപ്പളിനെതിരെ മാനേജ്‌മെന്റ് നടപടികളൊന്നും എടുത്തില്ലെന്നതാണ് വസ്തുത.

ശുചി മുറിയിൽ പോയി മടങ്ങി വരുന്നതിനിടയിൽ ബെല്ലടിച്ചാൽ അദ്ധ്യാപകന്റെ ചൂരലടി ഉറപ്പെന്നാണ് കുട്ടികളുടെ പറയുന്നത്. അടി പേടിച്ചാണ് സ്‌കൂളിൽ ചെലവിടുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും അതികഠിനമായ ശിക്ഷയാണ്. ആൺകുട്ടികളോട് അതിക്രൂരമായാണ് പ്രിൻസിപ്പൽ അടക്കം ചില അദ്ധ്യാപകർ പെരുമാറുന്നത്. കുട്ടികളുടെ പരാതി ഒരു അദ്ധ്യാപകരും ചെവിക്കൊള്ളാറില്ല. ചെറിയ തെറ്റു ചെയ്താൽ ഉച്ചഭക്ഷണം കഴിക്കാൻ സമ്മതിക്കാതെ പ്രിൻസിപ്പലിന്റെ റൂമിൽ പിടിച്ചു നിർത്തും. ആൺകുട്ടികളുടെ കവിളിൽ അടിക്കും. കോളറിൽ കുത്തിപ്പിടിക്കും. പെൺകുട്ടികളുടെ മുന്നിൽവെച്ച് ആൺകുട്ടികളുടെ ഷർട്ട് മാറ്റി ദേഹപരിശോധന നടത്തും. പീഡനം സഹിക്കാതെ സമരം ചെയ്താലോ എന്നു പോലും ആലോചിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.

പട്ടം സെന്റ് മേരീസ് സ്‌കൂളിൽ അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ മൃഗീയമായി ശിക്ഷിക്കുന്നത് ശരിയല്ലെന്നാണ് ആർ.ഡി.ഡിയുടെ റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികൾ സ്‌കൂളിൽ ഇല്ല. ഇന്റർവെല്ലിന്റെ സമയം ദീർഘിപ്പിക്കണം. വിദ്യാർത്ഥികളെ ശാരീരകമായി ഉപദ്രവിക്കുന്ന പ്രവണത ശരിയല്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന അദ്ധ്യാപകന്റെ മർദനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച വിദ്യാർത്ഥി പഠനത്തിലും പെരുമാറ്റത്തിലും മികച്ചതെന്നാണ് അദ്ധ്യാപകരും സഹപാഠികളും ആർ.ഡി.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്.

കൂട്ടം കൂടി നിന്ന വിദയാർത്ഥികളെ പിരിച്ച് വിടാൻ വടി വീശിയപ്പോൾ ശരീരത്തുകൊണ്ടിരിക്കാമെന്നാണ് പ്രഥാന അധ്യാകൻ ആർ.ഡി.ഡിക്ക് നൽകിയിരിക്കുന്ന വിശദീകരണം. ഹയർസെകന്ററി വകുപ്പിന്റെ റിപ്പോർട്ട് ബാലാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. പട്ടം സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പൾ ഫാ ബാബു ടിക്കെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. വൈദികൻ കൂടിയായ പ്രിൻസിപ്പൾ കുട്ടികളെ തല്ലുന്നുവെന്നാണ് ആക്ഷേപം. യുപിക്കും ഹൈസ്‌കൂളിനും പ്ലസ് ടുവിനും വെവ്വേറെ ചൂരലുകൾ ഉണ്ടത്രേ. അതിനിടെ കല്യാണത്തിന് പോയ വിദ്യാർത്ഥിയെ കൊണ്ട് ഇനി മേലിൽ സ്‌കൂൾ ദിവസം കല്യാണത്തിന് പോകില്ലെന്ന് എഴുതി വാങ്ങിയെന്നും പരാതിയുണ്ട്.

ഇങ്ങനെ എഴുതി വാങ്ങിയ കത്തിൽ കുട്ടിയെ കൊണ്ടു ഒപ്പിട്ടിപ്പിച്ചു. അതിന് ശേഷം പ്രിൻസിപ്പൾ കൗണ്ടർ സൈൻ ചെയ്ത് കുട്ടിക്ക് തിരിച്ചു നൽകുകയും ചെയ്തു. കുട്ടികൾക്ക് മേലുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ തെളിവാണ് ഈ കത്ത്. കുട്ടിയെ നിരന്തരം മർദ്ദിച്ചുവെന്ന ആരോപണവുമായി രക്ഷിതാവ് സ്‌കൂളിലെത്തി പ്രിൻസിപ്പളിനെ കണ്ടിരുന്നു. ഇനിയും കുട്ടികളെ അടിക്കുമെന്നും കുട്ടിയെ അടിച്ചുവെന്നുമെല്ലാം ഈ സമയം പ്രിൻസിപ്പൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ പുറത്തു വന്നിരുന്നു. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയ ദിവസം കുട്ടി സ്‌കൂളിൽ വന്നില്ല. അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ പ്രിൻസിപ്പൾ വിളിക്കുകയും അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇനി ആരുടേയും വിവാഹത്തിന് പോകില്ലെന്ന് നോട്ട് ബുക്ക് പേപ്പറിൽ എഴുതി വാങ്ങുന്നത്. ഈ കത്ത് കണ്ടതോടെയാണ് രക്ഷിതാവ് പരാതികളുമായി എത്തുന്നത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പരാതി എത്തിയിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ലെന്നാണ് സൂചന. ബാലാവകാശ കമ്മീഷൻ കൃത്യമായ ഇടപെടൽ നടത്തി. ബാലാവകാശ കമ്മീഷന് മുമ്പിള്ള വിഷയത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിക്കുകയും ചെയ്തു. കുട്ടികളെ സാമൂഹിക ഇടപെടലിൽ നിന്നും വിലക്കുന്നതാണ് സ്‌കൂൾ പ്രിൻസിപ്പളിന്റെ കത്ത്. അതുകൊണ്ട് തന്നെ തികഞ്ഞ മനുഷ്യാവകാശ ധ്വംസനവും. ക്രൈസ്തവ സഭയുടെ കീഴിലുള്ളതാണ് പട്ടത്തെ സെന്റ്മേരീസ് സ്‌കൂൾ. എന്നാൽ സഭയുടെ പിന്തുണ പോലും പ്രിൻസിപ്പളിന് ഇക്കാര്യത്തിൽ ഇല്ലെന്നതാണ് വസ്തുത. വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ പ്രിൻസിപ്പളിനെതിരെ ആരും നടപടികൾക്ക് തയ്യാറായതുമില്ല.

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തെളിവായി പ്രിൻസിപ്പലിന്റെ കുറ്റസമ്മതം നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ പരാതിയിലെ മറുപടിയിലാണ് തന്റെ സ്‌കൂളിലെ കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നത്. അതിനിടെ പരാതിയിൽ നിന്ന് തലയൂരാൻ സ്‌കൂൾ ക്യാമ്പസിനുള്ളിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ട് എന്നവാദവുമായി പ്രിൻസിപ്പാൾ എത്തുകയാണെന്ന വാദവും ശക്തമായിരുന്നു. സ്വയരക്ഷക്കായി മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനെ തുരങ്കം വയ്ക്കുന്നതിനുമാണ് ഈ ആരോപണമെന്നും വാദമുണ്ട്. അതിപ്രശസ്തമായ ഒരു ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൂൾ പ്രിൻസിപ്പലാണ് തന്റെ സ്‌കൂളിലെ മയക്കു മരുന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസിനേയോ എക്‌സൈസിനേയോ സ്‌കൂൾ അധികൃതർ അറിയിച്ചില്ലെന്നതാണ് വ്തുത.

സ്‌കൂളിലെ കുട്ടിയെ പ്രിൻസിപ്പൽ തല്ലി മുറിവേൽപ്പിച്ചുവെന്നതാണ് ആരോപണം. തുടർന്ന് പരാതി പറയാൻ പോയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ആക്ഷേപിക്കുകയും ചെയ്തുവത്രേ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാവ് ഷൂട്ട് ചെയ്തു. ഇതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി എത്തി. ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പ്രിൻസിപ്പലിന്റെ വാദമെല്ലാം പൊളിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രിൻസിപ്പലിന് എതിരാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനിലെ വിചിത്ര മറുപടി ചർച്ചകളിലെത്തിയത്. ഈ മറുപടി നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP