Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമനം നൽകാൻ തീരുമാനിച്ചത് 25 പേർക്ക്; എല്ലാവർക്കും ഒന്നിച്ച് തപാലിൽ അയയ്ക്കേണ്ട നിയമന ഉത്തരവ് രണ്ടു പേർക്ക് മാത്രം രഹസ്യമായി കൈമാറി; പിന്നിൽ കളിച്ചത് ജോയിന്റ് കൗൺസിൽ ജില്ലാ നേതാവ്; മറ്റുള്ളവരുടെ സീനിയോറിട്ടി പോകും; പത്തനംതിട്ട കലക്ടറേറ്റിൽ നിന്നുള്ള എൽഡി ക്ലാർക്ക് നിയമനം വിവാദത്തിൽ

നിയമനം നൽകാൻ തീരുമാനിച്ചത് 25 പേർക്ക്; എല്ലാവർക്കും ഒന്നിച്ച് തപാലിൽ അയയ്ക്കേണ്ട നിയമന ഉത്തരവ് രണ്ടു പേർക്ക് മാത്രം രഹസ്യമായി കൈമാറി; പിന്നിൽ കളിച്ചത് ജോയിന്റ് കൗൺസിൽ ജില്ലാ നേതാവ്; മറ്റുള്ളവരുടെ സീനിയോറിട്ടി പോകും; പത്തനംതിട്ട കലക്ടറേറ്റിൽ നിന്നുള്ള എൽഡി ക്ലാർക്ക് നിയമനം വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ കലക്ടറേറ്റിൽ നിന്നുള്ള എൽഡി ക്ലാർക്ക് നിയമനം വിവാദത്തിൽ. 25 പേർക്ക് നിയമനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ രണ്ടു പേർക്ക് മാത്രം നിയമന ഉത്തരവ് രഹസ്യമായി കൈമാറുകയും അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. എല്ലാവർക്കും ഒന്നിച്ച് നിയമന ഉത്തരവ് തപാലിൽ അയയ്ക്കുകയാണ് വേണ്ടത്. അത് കിട്ടുന്ന മുറയ്ക്ക് വന്ന് ജോലിയിൽ പ്രവേശിക്കണം.

ഇവിടെ മറ്റുള്ളവർക്ക് നിയമന ഉത്തരവ് അയയ്ക്കാതെയാണ് രണ്ടു പേർക്ക് മാത്രം രഹസ്യമായി ത്തരവ് കൈമാറിയത്. കൊല്ലം ജില്ലയിൽ നിന്നുള്ള ഈ ഉദ്യോഗാർഥികൾ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഈ വിവരം അറിഞ്ഞ് മറ്റ്് ഉദ്യോഗാർഥികൾ കലക്ടറേറ്റിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾക്കുള്ള നിയമന ഉത്തരവ് അയച്ചിട്ടില്ലെന്ന വിവരം അറിയുന്നത്.

അടിയന്തിര പ്രധാന്യത്തോടെ രണ്ടു പേരെ നിയമിക്കേണ്ടതു കൊണ്ട് അവർക്ക് ഉത്തരവ് വാട്സാപ്പിൽ കൈമാറിയെന്നാണത്രേ ഔദ്യോഗിക വിശദീകരണം. ഇങ്ങനെ ചെയ്യാൻ ചട്ടം അനുവദിക്കുന്നില്ല. സർക്കാർ നടപടിക്രമം മുറ പോലെയാണ് നടക്കേണ്ടത്. കലക്ടറേറ്റിൽ നിന്ന് തപാൽ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാൻ. അത് തപാൽ രേഖപ്പെടുത്തുന്ന ബുക്കിൽ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല.

ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഇടപെട്ടാണ് രണ്ടു പേർക്ക് മാത്രമായി നിയമനം നൽകിയിരിക്കുന്നത് എന്നാണ് വിവരം. ഇത് ജോയിന്റ് കൗൺസിലിൽ തന്നെ എതിർപ്പിന് കാരണമായിട്ടുണ്ട്. ചട്ടം മറികടന്ന് നിയമന ഉത്തരവ് നൽകിയ വിവരം ജില്ലാ കലക്ടർ അറിഞ്ഞിട്ടില്ല. കലക്ടറുടെ രഹസ്യ വിഭാഗത്തിൽ നിന്നുമാണ് ഉത്തരവ് പോയിരിക്കുന്നത്. ജില്ലാ പി.എസ്.സി ഓഫീസറുടെ നിയമന ശിപാർശ പ്രകാരം 25 ഉദ്യോഗാർഥികളെ എൽഡി ക്ലാർക്ക് തസ്തികയിൽ ജില്ലാ റവന്യൂ ഭരണ വിഭാഗത്തിൽ നിയമനം നൽകി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് നവംബർ 18 നാണ്.

ഇനി ഓരോരുത്തർക്കും നിയമന ഉത്തരവ് അയച്ച് അവർ വന്ന് ജോയിൻ ചെയ്യാൻ ഒരാഴ്ചയോളം സമയം എടുക്കും. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ടു പേർ മാത്രം തിങ്കളാഴ്ച അടൂർ താലൂക്ക് ഓഫീസിൽ വന്ന് ജോലിയിൽ പ്രവേശിച്ചു. 10, 14 സീരിയൽ നമ്പറുകളിലുള്ളവരാണ് ജോലിയിൽ കയറിയത്. ജോയിന്റ് കൗൺസിൽ നേതാവിന്റെ നേതൃത്വത്തിൽ ഇവർക്ക് വീടുകളിൽ കൊണ്ടു പോയി നിയമന ഉത്തരവ് കൈമാറുകയായിരുന്നുവെന്ന് പറയുന്നു. കൊല്ലത്ത് നിന്ന് ഇവർക്ക് വരാൻ ഏറ്റവും അടുത്തുള്ള അടൂർ തായൂക്ക് ഓഫീസിൽ തന്നെ നിയമനവും നൽകി. മറ്റുള്ളവർക്ക് ഉത്തരവ് അയയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് കലക്ടറേറ്റിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

സീക്രട്ട് സെക്ഷനിലെ സൂപ്രണ്ട് രണ്ടു ദിവസം അവധിയായിരുന്നു. ഈ സമയം നോക്കി സൂപ്രണ്ടിന്റെ പാസ്വേർഡും ഐഡിയും ദുരുപയോഗം ചെയ്താണ് ഉത്തരവ് കൈക്കലാക്കിയതെന്ന് പറയുന്നു. സംഭവം വിവാദമായതോടെ സീക്രട്ട് സെക്ഷനിലുള്ളവർ നെട്ടോേേട്ടമാടുകയാണ്. ഇനി മറ്റുള്ളവർക്ക് ഉത്തരവ് നൽകണമെങ്കിൽ ഏറെ പാടുപെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP