Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനയാത്ര ചെയ്യാം; ശബരിമല തീർത്ഥാടകർക്കുള്ള വിലക്ക് നീക്കി; ശബരിമല മകരവിളക്ക് തീർത്ഥാടനം കഴിയും വരെ ഇളവും അനുവധിച്ച് ഏവിയേഷൻ അധികൃതർ

ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനയാത്ര ചെയ്യാം; ശബരിമല തീർത്ഥാടകർക്കുള്ള വിലക്ക് നീക്കി; ശബരിമല മകരവിളക്ക് തീർത്ഥാടനം കഴിയും വരെ ഇളവും അനുവധിച്ച് ഏവിയേഷൻ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള വിലക്ക് നീക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സ്‌ഫേറ്റിയാണ് വിലക്ക് നീക്കിയത്. ശബരിമല മകരവിളക്ക് തീർത്ഥാടനം കഴിയും വരെയാണ് രാജ്യത്ത് ഇളവ് അനുവദിച്ചത്.

മുമ്പ് ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനയാത്ര നടത്താൻ അനുമതിയില്ലായിരുന്നു. തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇളവ് അനുവദിച്ചത്. എല്ലാവിധ സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും തേങ്ങയുമായി യാത്ര അനുവദിക്കുകയെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ശബരിമല തീർത്ഥാടകർക്ക് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തെ പതിനെട്ടാംപടി കയറാനാവില്ല. നേരത്തെ, ഇരുമുടി ഹാൻഡ് ബാഗേജായി അനുവദിച്ചിരുന്നെങ്കിലും വിമാനത്തിനുള്ളിൽ ഇരുമുടി അനുവദിക്കരുതെന്ന പുതിയ നിയമം കഴിഞ്ഞ വർഷമാണ് നിലവിൽ വന്നത്.

സാധാരണ വിമാന യാത്രക്കാർ ഷൂസ് സ്‌കാനിങ്ങിനായി ഉപയോഗിക്കുന്ന ട്രേകളിൽ ഇരുമുടിവെക്കാൻ തീർത്ഥാടകർ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2018ൽ ബംഗളൂരു വിമാനത്താവളത്തിൽ ഇരുമുടിവെക്കാനായി പ്രത്യേക ട്രേകൾ സിഐ.എസ്.എഫ് തയാറാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP