Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച

പി പി ചെറിയാൻ

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നാൽപത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു. മലങ്കര ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപൊലീത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ഈ വർഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്

ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങൾ സംയുക്തമായി എല്ലാ വർഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോക്ൾസ് ചർച് (പ്ലാനോ)യാണ്

മാർത്തോമാ ഇവന്റ് സെന്റര് ഡല്ലാസ് ഫാർമേഴ്സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്‌ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു .

വെരി .റവ രാജു ഡാനിയേൽ പ്രസിഡന്റ് ,റവ ജിജോ അബ്രഹാം (വൈസ് പ്രസിഡന്റ് ) ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ ബിജോയ് ഉമ്മൻ , ക്വയർ കോർഡിനേറ്റർ തോമസ് ജോൺ (കുഞ്ഞ്) യൂത്ത് കോർഡിനേറ്റർ ലിതിന് ജേക്കബ് , എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകർ അഭ്യർത്ഥിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP