Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്; എതിർ ചേരിയെ ഒതുക്കാൻ അജ്ഞാതർ ആക്രമിച്ചതെന്ന് പരാതി; പികെ ശശി വിഭാഗത്തിലെ സിപിഎം നേതാവിന്റെ 'ആക്രമണകഥ' പൊളിച്ചത് അയൽവീട്ടിലെ സിസിടിവി; പ്രതികാരം ക്യാമറയോടും; സിസിടിവി തകർക്കാൻ ശ്രമിച്ചതിന് കേസ്

വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക്; എതിർ ചേരിയെ ഒതുക്കാൻ അജ്ഞാതർ ആക്രമിച്ചതെന്ന് പരാതി; പികെ ശശി വിഭാഗത്തിലെ സിപിഎം നേതാവിന്റെ 'ആക്രമണകഥ' പൊളിച്ചത് അയൽവീട്ടിലെ സിസിടിവി; പ്രതികാരം ക്യാമറയോടും;  സിസിടിവി തകർക്കാൻ ശ്രമിച്ചതിന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വീട്ടുമുറ്റത്ത് സ്വയം വീണ്ടുണ്ടായ പരിക്ക് എതിർ ചേരിയെ ഒതുക്കാൻ 'അജ്ഞാതരുടെ ആക്രമാക്കിയത്' പൊഴിഞ്ഞതോടെ സിപിഎം നേതാവിന്റെ പ്രതികാരം സിസിടിവിയോട്. പരിക്ക് പറ്റിയത് അജ്ഞാതർ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ പൊളിഞ്ഞതോടെ സിപിഎം നേതാവ് സിസിടിവി അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

അയൽവാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സിപിഎം അംഗം പള്ളത്ത് അബ്ദുൽ അമീർ തനിയെ വീണതാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ കള്ളം പൊളിച്ച അയൽവീട്ടിലെ സിസിടിവി അമീർ അടിച്ചു തകർത്തത്. സിസിടിവി തകർക്കാൻ ശ്രമിച്ചതിനാണ് അമീറിനെതിരെ പൊലീസ് കേസെടുത്തത്.

പികെ ശശി വിഭാഗത്തിനൊപ്പം ചേർന്ന് നിൽക്കുന്ന അമീർ മറ്റ് വിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്നാണ് ആരോപണം. മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമാണ് പള്ളത്ത് അബ്ദുൾ അമീർ.

രാത്രി വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതർ ആക്രമിച്ചതാണെന്ന് ഇയാൾ വ്യാജ പരാതി നൽകിയിരുന്നു. മൂന്ന് പേർ ആയുധങ്ങളുമായെത്തി മർദ്ദിച്ചെന്നാണ് പരാതിപ്പെട്ടത്. രാത്രി ആയതിനാൽ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഭീഷണി നേരിടുന്നതായുമാണ് സിപിഎം അംഗം പറഞ്ഞത്. തുടർന്ന് അമീറിന്റെ പരാതിയിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് കോടതിപ്പടിയിലെ വീടിന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. രാത്രി ഇയാൾ തന്നെയാണ് വാതിൽ തുറന്ന് പുറത്തിറങ്ങിയത്. സ്വയം വീണതാണെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മൊഴി വ്യാജമെന്ന് തെളിഞ്ഞതോടെ പൊലീസും കേസ് അവസാനിപ്പിച്ചിരുന്നു.

വ്യാജ പരാതി നൽകിയത് നാട്ടിൽ പാട്ടായതോടെയാണ് ക്യാമറ തകർക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ സക്കീറിന്റെ വീട്ടിലെ ക്യാമറയാണ് അമീർ തകർത്തത്. ഇയാളുടെ വീടിന്റെ ജനലുകളും തകർന്നിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. അമീർ സക്കീറിന്റെ വീട്ടിലേക്ക് വരുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP