Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സന്റെ ലെറ്റർപാഡും സീലും ഒപ്പും വ്യാജമായി നിർമ്മിച്ചു; ഒറിജനിലിനെ വെല്ലുന്ന വ്യാജരേഖകൾ നിർമ്മിച്ച യുവതികളുടെ പണി പാളിയത് മൊബൈലിൽ കേട്ട ശബ്ദത്തിലൂടെ; വർക്കലയിൽ ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചവരെ കൈയോടെ പൊക്കി ബാങ്ക് ജീവനക്കാർ

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സന്റെ ലെറ്റർപാഡും സീലും ഒപ്പും വ്യാജമായി നിർമ്മിച്ചു; ഒറിജനിലിനെ വെല്ലുന്ന വ്യാജരേഖകൾ നിർമ്മിച്ച യുവതികളുടെ പണി പാളിയത് മൊബൈലിൽ കേട്ട ശബ്ദത്തിലൂടെ; വർക്കലയിൽ ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചവരെ കൈയോടെ പൊക്കി ബാങ്ക് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: കുടുംബശ്രീ സി.ഡി.എസിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച യുവതികൾ പിടിയിൽ.വർക്കലയിലെ കേരളബാങ്കിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല ചെറുകുന്നം പള്ളിക്ക് സമീപം കണ്ണങ്കര വീട്ടിൽ സൽമ(42) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.കുറച്ചുദിവസം മുമ്പാണ് കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ നിന്ന് യുവതികൾ പണം തട്ടാൻ ശ്രമിച്ചത്.സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് അനുവദിക്കുന്ന ലോണിനായി വർക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ് ) ചെയർപേഴ്‌സൺ ഭവാനിയമ്മയുടെ വ്യാജ ഒപ്പും സീലും ലെറ്റർ പാഡും മെമ്പർ സെക്രട്ടറിയുടെ ഒപ്പും ഓഫീസ് സീലും ഉപയോഗിച്ച് ശുപാർശ കത്തും അഫിലിയേഷൻ സർട്ടിഫിക്കറ്റുമാണ് യുവതികൾ വ്യാജമായി നിർമ്മിച്ചത്.

വാർഡ് തലങ്ങളിൽ ഒരാളിന് 60000 രൂപ വച്ച് 5 സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകൾക്ക് വായ്പയിനത്തിൽ പണം തട്ടിയെടുക്കാനായിരുന്ന യുവതികളുടെ ശ്രമം.ഇതാണ് കേരള ബാങ്ക് ജീവനക്കാർ കൈയോടെ പിടികൂടിയത്.ലെറ്റർ പാഡിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ച യുവതിയുടെ ശബ്ദത്തിൽ സംശയം തോന്നിയതോടെയാണ് യുവതികളുടെ തട്ടിപ്പ് പുറത്തായത്. സംശയത്തെ തുടർന്ന് ബാങ്ക് അധികൃതർ ഇന്റർനെറ്റിൽ നിന്ന് വർക്കല സി.ഡി.എസ് ചെയർപേഴ്‌സന്റെ നമ്പർ ശേഖരിച്ച് വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബാങ്കിൽ സമർപ്പിച്ചിരിക്കുന്നത് വ്യാജരേഖകളാണെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

തുടർന്ന് സി.ഡി.എസ് ചെയർപേഴ്‌സൺ ഭവാനിയമ്മ നേരിട്ട് ബാങ്കിലെത്തുകയും രേഖകളൊന്നും താൻ നൽകിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു.പിന്നിാലെ തട്ടിപ്പ് മനസിലാക്കിയ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.സി.ഡി.എസ് ചെയർപേഴ്‌സൺ ഭവാനിയമ്മ, മുനിസിപ്പൽ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി എന്നിവർ പ്രത്യേകം പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സമാനമായ മറ്റു തട്ടിപ്പുകൾ യുവതികൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കും.

യുവതികൾക്ക് വ്യാജ രേഖകൾ ഒറ്റയ്ക്ക് നിർമ്മിക്കാൻ കഴിയില്ലെന്നും പിന്നിൽ മറ്റ് തട്ടിപ്പ് സംഘങ്ങളുടെ സഹായമുണ്ടായോയെന്ന് സംശയിക്കുന്നതായും സിഐ എസ്. സനോജ് പറഞ്ഞു.വർക്കല ഡി.വൈ.എസ്‌പി.പി നിയാസിന്റെ നിർദ്ദേശപ്രകാരം വർക്കല എസ്.എച്ച്.ഒ സനോജ്. എസ്, എസ്‌ഐ രാഹുൽ പി.ആർ, പ്രൊബേഷൻ എസ്‌ഐ മനോജ്, എഎസ്ഐമാരായ ഫ്രാങ്ക്‌ളിൻ, ബിജുകുമാർ, എസ്.സി.പി.ഒമാരായ ഹേമവതി, സുരജ, ബ്രിജിലാൽ, സി.പി.ഒമാരായ ഷിറാസ്, സുജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ യുവതികളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP