Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തകമായി ഉന്നതനായ 68കാരനോട് പ്രണയം നടിച്ച് അടുത്തു; രഹസ്യബന്ധത്തിന് എല്ലാ സൗകര്യവുമൊരുക്കി ഭർത്താവ്; ഹണിട്രാപ്പിൽ വൃദ്ധനെ കുടുക്കി 23 ലക്ഷം തട്ടി; മക്കളും പേരമക്കളും പണമൊഴുകുന്ന വഴി തേടിയപ്പോൾ അറിഞ്ഞത് ബ്ലാക്‌മെയിൽ ചതി; വ്ളോഗർമാരായ റാഷിദയും നിഷാദും കുടുങ്ങുമ്പോൾ; പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം

സാമ്പത്തകമായി ഉന്നതനായ 68കാരനോട് പ്രണയം നടിച്ച് അടുത്തു; രഹസ്യബന്ധത്തിന് എല്ലാ സൗകര്യവുമൊരുക്കി ഭർത്താവ്; ഹണിട്രാപ്പിൽ വൃദ്ധനെ കുടുക്കി 23 ലക്ഷം തട്ടി; മക്കളും പേരമക്കളും പണമൊഴുകുന്ന വഴി തേടിയപ്പോൾ അറിഞ്ഞത് ബ്ലാക്‌മെയിൽ ചതി; വ്ളോഗർമാരായ റാഷിദയും നിഷാദും കുടുങ്ങുമ്പോൾ; പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം

ജംഷാദ് മലപ്പുറം

മലപ്പുറം: സാമ്പത്തകമായി ഉന്നതനായ 68കാരനോട് പ്രണയം നടിച്ച് അടുത്തു. ലക്ഷ്യം പണം തട്ടൽ മാത്രം. ബുദ്ധിയെല്ലാം ഭർത്താവിന്റേത്. മലപ്പുറം കൽപകഞ്ചേരിയിലെ 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23ലക്ഷംരൂപയോളം തട്ടിയെടുത്ത കേസിൽ തൃശൂരിലെ 28കാരിയായ വ്ലോഗറും ഭർത്താവും അറസ്റ്റിൽ. യുവതിക്ക് എല്ലാത്തിനും സഹായം ചെയ്തത് ഭർത്താവ് തന്നെ. സാമ്പത്തികമായി ഭദ്രതയഒള്ള അറുപത്തിയെട്ടുകാരനെ കെണിയൽപ്പെടുത്തി പണം തട്ടിയ വ്ലോഗറായ തൃശൂർ കുന്നംകുളം സ്വദേശിനി റാഷിദയും (28) ഭർത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്.

ഭർത്താവിന്റെ അറിവോടെയും സഹായത്തോടെയുമാണ് 68കാരനെ പ്രണയം നടിച്ചാണ് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി തവണകളായ 23ലക്ഷത്തോളം രൂപ കെക്കലാക്കിയത്. തുടർന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

പണം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നും വീട്ടിൽ വിവരം അറിയിക്കുമെന്നും പറഞ്ഞതോടെയാണ് നാട്ടിലെ അറിയപ്പെട്ട കുടുംബത്തിൽ മക്കളും പേരമക്കളുമായി കഴിയുന്ന 68കാരൻ പണം നൽകിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ ഇത്രയും തുക തട്ടിയെടുത്തിട്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നു. എന്നാൽ 68കാരന്റെ പണം നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടർന്നു കുടുംബം വവരം അറിഞ്ഞതോടെ 68കാരനുമായിവന്നു കഴിഞ്ഞ ദിവസമാണ് കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയത്.

സംഭവത്തെ തുടർന്നു കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂർ കുന്നംകുളത്തെ വീട്ടിൽവെച്ച് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സമാനമായി മറ്റുള്ളവരിൽനിന്നും ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോയെന്നത് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൂടുതൽ അന്വേഷണത്തിനായി റിമാൻഡിലുള്ള നിഷാദിനെ കസ്റ്റിഡയിൽ ആവശ്യപ്പെടുമെന്നും കൽപഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. കൽപഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്തിനെ പുറമെ എസ്‌ഐ. സൈമൺ, എഎസ്ഐ രവി, സീനിയർ സി.പി.ഒ ഷംസാദ്, വനിതാപൊലീസ് അപർണ, സുജിത്, ഹരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP