Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ എണ്ണ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം; തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി അധികൃതർ

യുഎഇയിൽ എണ്ണ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം; തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ എണ്ണ ഫാക്ടറിയിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് റാസൽഖൈമയിലെ അൽ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തമുണ്ടായ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പൊലീസ് ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ റാസൽഖൈമ സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ പടരുന്നത് തടയുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു.

സ്ഥലത്ത് തണുപ്പിക്കൽ പ്രവർത്തനങ്ങളും നടത്തിയതായി റാസൽഖൈമ പൊലീസ് അറിയിച്ചു. വൻ നാശനഷ്ടം ഉണ്ടായെങ്കിലും അതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP