Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ആറ് കോൺഗ്രസ് എംപിമാർ 2024ൽ മത്സരിക്കില്ലെന്ന് പറഞ്ഞെന്ന് സുരേന്ദ്രൻ; നിരവധി നേതാക്കൾ ബിജെപിയെ ബന്ധപ്പെടുന്നുണ്ട്; കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്നു; അവകാശവാദവുമായി കെ സുരേന്ദ്രൻ

കേരളത്തിലെ ആറ് കോൺഗ്രസ് എംപിമാർ 2024ൽ മത്സരിക്കില്ലെന്ന് പറഞ്ഞെന്ന് സുരേന്ദ്രൻ; നിരവധി നേതാക്കൾ ബിജെപിയെ ബന്ധപ്പെടുന്നുണ്ട്; കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുന്നു; അവകാശവാദവുമായി കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകുമോ? എല്ലാ തിരഞ്ഞെടുപ്പു കാലത്തും ഇത്തരം ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോൾ വീണ്ടും അത്തരമൊരു ചർച്ചകൾ നടക്കുകയാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെടുന്നത്. അതിനുള്ള എല്ലാ സാഹചര്യവും ദേശീയ തെരഞ്ഞടുപ്പോടെ ഉണ്ടാകുമെന്നും അദ്ദേഹം പയുന്നു.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന് എന്ത് പ്രസക്തിയുണ്ടെങ്കിലും അത് നഷ്ടമാകും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക് ഇല്ല. ബിജെപി അധികാരത്തിൽ ഇല്ലായെന്നതാണ് ഇതിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആറ് കോൺഗ്രസ് എംപിമാർ എന്നോട് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ അരക്ഷിതാവസ്ഥയാണ് അത് കാണിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് ദുർബലമാകുമെന്നത് സംശയത്തിന് ഇടയില്ലാത്ത കാര്യമാണ്.' എന്നാണ് കെ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എന്തുകൊണ്ട് കെപിസിസി അധ്യക്ഷൻ മാത്രമാവുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് കെ സുരേന്ദ്രൻ മറുപടി നൽകി.'

നിലവിൽ അധികാരം ഇല്ലാത്തതിൽ നേതാക്കൾ ബിജെപിയിലേക്ക് വരുന്നില്ലെങ്കിലും സാഹചര്യം മാറുന്നതിന് അനുസരിച്ച് അത് സംഭവിക്കും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമോ മുമ്പോ അത് ഉണ്ടാവും. 2024 ഓടെ കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും വലിയ കോളിളക്കം ഉണ്ടാകും.' കെ സുരേന്ദ്രൻ പറഞ്ഞു.കേരളത്തിൽ ബിജെപിക്ക് ശക്തമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന പരിമിതിയും കെ സുരേന്ദ്രൻ പങ്കുവെച്ചു. സഖ്യം സ്ഥാപിച്ചാൽ മാത്രമേ എളുപ്പം വിജയം ഉണ്ടാവു.

ആ പോരായ്മ മറികടക്കാനുള്ള ശ്രമത്തിലാണ് പാർട്ടി കേരളത്തിൽ വിജയം ബിജെപിക്ക് വിദൂരമല്ല. ദിനംപ്രതി പാർട്ടിയുടെ സാന്നിധ്യം കൂടി വരികയാണ്. എന്നാൽ രണ്ട് കക്ഷികളെ മാറി മാറി തെരഞ്ഞെടുക്കുന്ന ബൈപോളാർ രാഷ്ട്രീയമാണ് വോട്ടർമാർ പയറ്റുന്നതെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP