Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിന്നാലെ വന്ന ലോറി സ്‌കൂട്ടറിൽ തട്ടി; യാത്രക്കാരി വീണത് ലോറിക്കടിയിലേക്ക്; പിന്നിലെ ടയർ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭിന്നശേഷിയുള്ള മകന് നഷ്ടമായത് താങ്ങും തണലും

പിന്നാലെ വന്ന ലോറി സ്‌കൂട്ടറിൽ തട്ടി; യാത്രക്കാരി വീണത് ലോറിക്കടിയിലേക്ക്; പിന്നിലെ ടയർ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭിന്നശേഷിയുള്ള മകന് നഷ്ടമായത് താങ്ങും തണലും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ടിപ്പർ ലോറി കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നഷ്ടമായത് ഭിന്നശേഷിക്കാരനായ മകന്റെ താങ്ങും തണലും. ഓമല്ലൂർ പൈവള്ളി ഭാഗം മലയിരിക്കുന്നതിൽ സുധീഷ് കുമാറിന്റെ ഭാര്യ പി.എസ്. സജിത (43) ആണ് മരിച്ചത്. പത്തനംതിട്ട-കൈപ്പട്ടൂർ റോഡിൽ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിന് സമീപം രാവിലെ 11 മണിയോടെയാണ് അപകടം.

സജിതയുടെ ഭിന്നശേഷിയുള്ള കുട്ടി പഠിക്കുന്ന ചീക്കനാലുള്ള സ്ഥാപനത്തിലേക്ക് അയൽവാസിയായ സൂസിക്കൊപ്പം പോകുമ്പോഴാണ് അപകടം. ഇരുവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ടിപ്പർ ലോറി തട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് സജിത ലോറിക്ക് അടിയിലേക്ക് വീണു.

ലോറിയുടെ പിന്നിലെ ടയറുകൾക്കിടയിൽപ്പെട്ട് ഗുരുതര പരുക്കേറ്റ സജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൂസി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മകൻ: സജിൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP