Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ലബിനെതിരായ വിവാദ പരാമർശം; ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്; ലോകകപ്പിന് ശേഷം പരിശീലന ക്യാംപിൽ വരേണ്ടെന്ന് നിർദ്ദേശം; തീരുമാനം കരാർ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിക്ക്

ക്ലബിനെതിരായ വിവാദ പരാമർശം; ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്; ലോകകപ്പിന് ശേഷം പരിശീലന ക്യാംപിൽ വരേണ്ടെന്ന് നിർദ്ദേശം; തീരുമാനം കരാർ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിക്ക്

സ്പോർട്സ് ഡെസ്ക്

മാഞ്ചസ്റ്റർ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കില്ല. ലോകകപ്പിന് ശേഷം യുണൈറ്റഡിന്റെ പരിശീലന ക്യാംപിലേക്ക് മടങ്ങേണ്ടതില്ലെന്ന് ക്ലബ്ബ് അറിയിച്ചു. യുണൈറ്റഡിനെതിരായ വിവാദ പരാമർശത്തിൽ കരാർ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ജൂലൈ വരെ കരാറുണ്ടെങ്കിലും അതിന് മുൻപ് കരാർ റദ്ദാക്കാനായി അഭിഭാഷകരെയും ക്ലബ്ബ് നിയമിച്ചു. ഇതോടെ ജനുവരിയിൽ തന്നെ താരത്തിന് പുതിയ ക്ലബ് നോക്കേണ്ടി വരും.

യുണൈറ്റഡിലെ രണ്ടാംവരവിൽ ആദ്യ സീസണിൽ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വർഷം റൊണാൾഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടാൻ റൊണാൾഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്. മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിന് കഴിഞ്ഞ മാസം റൊണാൾഡോയ്ക്ക് സസ്പെൻഷനും ലഭിച്ചിരുന്നു. പിന്നീടാണ് യുണൈറ്റഡ് വഞ്ചിച്ചുവെന്ന് അഭിമുഖത്തിൽ റൊണാൾഡോ ആരോപിച്ചത്.

ലോകകപ്പ് നേടിയാൽ വിരമിക്കുമെന്ന് കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. റോണോയുടെ പ്രതികരണം ഇങ്ങനെ... 'പരമാവധി എനിക്ക് രണ്ടോ മൂന്നോ വർഷം കൂടി കളിക്കണം. വിരമിക്കാൻ ഉചിതമായ പ്രായമാണ് 40. എന്നാൽ ഭാവി എന്താകുമെന്ന് പറയാനാവില്ല. ഗോൾകീപ്പർ ഗോൾ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാൾ ഞാനായിരിക്കും. പോർച്ചുഗൽ കപ്പുയർത്തിയാൽ അതിന് ശേഷം വിരമിക്കും' എന്നും സിആർ7 അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം ലിയോണൽ മെസിയൊരു മാജിക്കാണ്. 16 വർഷമായി ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, 16 വർഷങ്ങൾ, അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തൊന്നുമല്ല. കാരണം സുഹൃത്തെന്നൊക്കെ പറയുമ്പോൾ നമ്മുടെ വീട്ടിൽ വരികയും ഇടക്കിടെ ഫോണിൽ സംസാരിക്കുകയും ഒക്കെ ചെയ്യുമല്ലോ.

ഞങ്ങൾ അങ്ങനെയല്ല. അദ്ദേഹം എന്റെയൊരു സഹതാരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും അർജന്റീനക്കാരിയായ എന്റെ ഭാര്യയും ആദരവോടെയേ സംസാരിക്കാറുള്ളു. പിന്നെ എന്താണ് ഞാൻ മെസിയെക്കുറിച്ച് പറയുക... ഫു്ടബോളിന് വേണ്ടി എല്ലാം നൽകിയ നല്ല മനുഷ്യൻ- റൊണാൾഡോ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP