Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അശരണരും പാവപ്പെട്ടവരും രോഗികളുമായവർക്ക് ഡിസ്‌ക്രീഷണറി ഫണ്ടിൽ നിന്ന് നൽകിയത് ലക്ഷങ്ങളുടെ സഹായം; 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു'വെന്ന ഗാന്ധീ ആശയം ചർച്ചയാക്കി ഗോവയിലെ 403 ഗ്രാമങ്ങളിലൂടെ യാത്ര; 'ഗോവ സമ്പൂർണ യാത്ര'യുമായി ഗവർണ്ണർ പിഎസ് ശ്രീധരൻപിള്ള അത്ഭുതപ്പെടുത്തുമ്പോൾ

അശരണരും പാവപ്പെട്ടവരും രോഗികളുമായവർക്ക് ഡിസ്‌ക്രീഷണറി ഫണ്ടിൽ നിന്ന് നൽകിയത് ലക്ഷങ്ങളുടെ സഹായം; 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു'വെന്ന ഗാന്ധീ ആശയം ചർച്ചയാക്കി ഗോവയിലെ 403 ഗ്രാമങ്ങളിലൂടെ യാത്ര; 'ഗോവ സമ്പൂർണ യാത്ര'യുമായി ഗവർണ്ണർ പിഎസ് ശ്രീധരൻപിള്ള അത്ഭുതപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്ഭവന്റെ സുഖശീതിളമയിൽ സുഖിക്കുന്ന ഗവർണ്ണർമാരെ കുറിച്ചാണ് മലയാളി എന്നും കേട്ടിട്ടുള്ളത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഇടപെടലുകൾ മലയാളിയെ ഞെട്ടിച്ചു. കേരളത്തിലെ തിരുത്തൽ ശക്തിയായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറി. ഷർട്ടും മുണ്ടും മാത്രമായി ഗവർണ്ണറാകാൻ മിസോറാമിലേക്ക് പോയ കുമ്മനം രാജശേഖരനും മലയാളിക്ക വിസ്മയമായി. ഇനി സൗമ്യമായി പെരുമാറുന്ന സിവി ആനന്ദബോസ് ബംഗാളിൽ കാട്ടുന്ന അത്ഭുതത്തിന് വേണ്ടി കതോർക്കുകയാണ് മലയാളികൾ. ഇതിനൊപ്പമാണ് ഗോവയിൽ പിഎസ് ശ്രീധരൻ പിള്ള നടത്തുന്ന നിശബ്ദ വിപ്ലവം. ഒരു ഗവർണ്ണർക്കും സാധിക്കാത്താണ് ഗോവയിൽ ശ്രീധരൻ പിള്ളയെന്ന ഗവർണ്ണർ സാധ്യമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തിന്റെ ഭാഗമായി ശ്രീധരൻ പിള്ള 'ഗോവ സമ്പൂർണ യാത്ര' എന്ന പേരിൽ ഗ്രാമങ്ങൾ സന്ദർശിച്ചു നിർധനർക്കും രോഗികൾക്കും ധനസഹായം എത്തിക്കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. 403 ഗ്രാമങ്ങൾ ഇങ്ങനെ ഈ മലയാളി ഗവർണ്ണർ സന്ദർശിച്ചു. രാജ്ഭവനിലെ സുഖസൗകര്യങ്ങൾക്ക് അപ്പുറം ജനങ്ങളുടെ വേദന അറിയാനും അതിന് ആശ്വാസമേകാനും ശ്രീധരൻ പിള്ള തയ്യാറായി. മിസോറാമിൽ നിന്ന് ഗോവയിൽ എത്തിയതും കേരളത്തോട് അടുത്തു നിൽക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകൾ ശ്രീധരൻപിള്ള നന്നായി മനസ്സിലാക്കിയായിരുന്നു. കേരള ഹൈക്കോടതിയിലെ ഏറ്റവും പ്രധാനപ്പെട്ട അഭിഭാഷകരിൽ ഒരാളായിരുന്ന ശ്രീധരൻപിള്ള ഗവർണ്ണർ പദവിയിലും അത്ഭുതങ്ങൾ കാട്ടുന്നതിന് തെളിവാണ് 'ഗോവ സമ്പൂർണ യാത്ര'.

'ഗോവ സമ്പൂർണ യാത്ര' എന്ന പരിപാടിയുടെ സമാപന സമ്മേളനത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അതിഥിയാകും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ക്ഷണം സ്വീകരിച്ച് 26ന് ഗോവ രാജ്ഭവനിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. ബിജെപിയുടെ കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണമാണു കേരളത്തിലെ സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ തിരിയുന്നത് എന്ന ആക്ഷേപം സിപിഎം ഉയർത്തുമ്പോഴാണു കേരളത്തിലെ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രീധരൻ പിള്ളയും ആരിഫ് മുഹമ്മദ് ഖാനെ ഗോവയിലേക്ക് ക്ഷണിക്കുന്നത്.

'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു'വെന്ന മഹാത്മാഗാന്ധിയുടെ ആശയം മുൻനിർത്തി ഗോവയെ തൊട്ടറിയാനാണ് വിവിധ ഗ്രാമങ്ങൾ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചത്. 2021 ജൂലായ് 21-നാണ് അദ്ദേഹം ഗോവയുടെ 19-ാമത് ഗവർണറായി ചുമതലയേറ്റത്. രണ്ടുമാസത്തിനുശേഷം സെപ്റ്റംബർ 21-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-മത് ജന്മദിനത്തിലാണ് 'സമ്പൂർണ ഗോവ യാത്ര' തുടങ്ങിയത്. ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഓരോ ഗ്രാമത്തിലും അശരണരും പാവപ്പെട്ടവരും രോഗികളുമായവർക്ക് ഡിസ്‌ക്രീഷണറി ഫണ്ടിൽനിന്ന് സഹായവും നൽകുന്നു.

25,000 രൂപമുതൽ ചികിത്സയുടെ ഗൗരവനുസരിച്ചാണ് സഹായധനം നൽകുന്നത്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ശിശുമന്ദിരങ്ങൾ എന്നിവയ്ക്കും സഹായധനം നൽകുന്നുണ്ട്. ഓരോ താലൂക്ക് സന്ദർശിക്കുമ്പോഴും അവിടങ്ങളിലെ എംഎ‍ൽഎ.മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ തുടങ്ങിയവരുമായി ഗവർണർ നേരിട്ട് സംവദിക്കും. ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തുകയായിരുന്നു പിള്ള. ഗോവയെക്കുറിച്ച് പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ശ്രീധരൻ പിള്ള. മിസോറം ഗവർണറായിരുന്നപ്പോൾ എഴുതിയ 'ഓ മിസോറം' എന്ന പുസ്തകം ശ്രദ്ധനേടിയിരുന്നു.

ഗ്രാമങ്ങളിലൂടെയുള്ള പര്യടനത്തിൽ അദ്ദേഹം തദ്ദേശ ജനപ്രതിനിതികൾക്ക് അവരുടെ ഭാവി പ്രവർത്തനങ്ങളിൽ പൂർണ സഹായം നൽകുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമോന്നതമെന്നും ഗോവയിലെ ജനങ്ങളെ സേവിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നുമുള്ള സന്ദേശമാണ് പിള്ള നൽകുന്നത്. ജനങ്ങൾക്കുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്. ഗോവൻ ജനതയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്ന് പിള്ള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP