Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച എച്ച്ആർഡിഎസിനെ വെറുതെ വിടില്ല; വിജിലൻസ് റെയ്ഡിന് പിന്നാലെ ക്രൈംബ്രാഞ്ച് റെയ്ഡും; 25 കോടിയുടെ ക്രമക്കേട് ആരോപിച്ചുള്ള പരിശോധന മുൻ പ്രസിഡന്റ് എസ്.കൃഷ്ണകുമാറിന്റെ പരാതിയിൽ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച എച്ച്ആർഡിഎസിനെ വെറുതെ വിടില്ല; വിജിലൻസ് റെയ്ഡിന് പിന്നാലെ ക്രൈംബ്രാഞ്ച് റെയ്ഡും; 25 കോടിയുടെ ക്രമക്കേട് ആരോപിച്ചുള്ള പരിശോധന മുൻ പ്രസിഡന്റ് എസ്.കൃഷ്ണകുമാറിന്റെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: 25 കോടിയുടെ ക്രമക്കേട് ആരോപിച്ച് പാലക്കാട്ടെ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ പരിശോധന. മുൻ കേന്ദ്ര മന്ത്രിയും, എച്ച് ആർ ഡി എസ് മുൻ പ്രസിഡന്റുമായ എസ്.കൃഷ്ണകുമാർ നൽകിയ പരാതിയിലാണ് അന്വേഷണം. സെക്രട്ടറി അജി കൃഷ്ണനും ജീവനക്കാരും ചേർന്ന് വ്യാജരേഖകൾ ചമച്ച് 25 കോടി യുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.

നേരത്തെ അട്ടപ്പാടിയിലെ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിനെതിരെ സ്വപ്‌ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് നിരവധി തവണ അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ക്രൈംബ്രാഞ്ച് നേരിട്ട് കേസെടുത്ത് അന്വേഷണം ഇതാദ്യമാണ്. സെക്രട്ടറി അജി കൃഷ്ണനും മറ്റു രണ്ടുജീവനക്കാരും ചേർന്ന്, വ്യാജരേഖകൾ ചമച്ച് ചെക്ക് ഉൾപ്പെടെ തന്റെ അറിവോ, സമ്മതമോ ഇല്ലാതെ ദുരുപയോഗം ചെയ്ത് 25 കോടിയുടെ ബാധ്യത എച്ച് ആർ ഡി എസിന് ഉണ്ടാക്കി എന്നാണ് ആരോപണം. ഈ പണത്തിന്റെ ഉറവിടം, ചെലവാക്കിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണകുമാറിന്റെ പരാതി.

എച്ച്ആർഡിഎസിന്റെ പാലക്കാട്ടെ രണ്ടുഓഫീസുകൾ, കണ്ണൂർ, തൊടുപുഴ ഓഫീസുകൾ, അജി കൃഷ്ണന്റെ പാലായിലുള്ള ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് പാലക്കാട് സംഘം പരിശോധിക്കുന്നത്. റെയ്ഡിൽ കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിച്ച ശേഷം അജി കൃഷ്ണൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

അതേസമയം, തങ്ങൾക്കെതിരെ പരാതി നൽകിയ എസ് കൃഷ്ണകുമാർ സ്ഥാപനത്തിന് വരുത്തി വച്ച ബാധ്യതകൾ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് മുൻ പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാറിന് വക്കീൽ നോട്ടീസ് അയച്ചു. എച്ച്ആർഡിഎസ് പ്രസിഡന്റായിരിക്കെ, കൃഷ്ണകുമാറും, ഭാര്യ ഉഷ കൃഷ്ണകുമാറും ചേർന്ന് ഒരുകോടി 21 ലക്ഷത്തി 66 ആറായിരത്തി 83 രൂപ കടമെടുത്തിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കൃഷണകുമാറിനെ പുറത്താക്കിയത്ദു ർഭരണം, സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ അനാവശ്യ കൈകടത്തൽ, ആർത്തി, അനർഹമായി പണം വാങ്ങൽ എന്നീ കാരണങ്ങൾ കൊണ്ടാണെന്ന് നോട്ടീസിൽ സൂചിപ്പിക്കുന്നുണ്ട്.

കൃഷ്ണകുമാറിന്റെ ഡൽഹിയിലെ ഓഫീസ് വഴി 27 ലക്ഷത്തി 79 നായിരത്തി 924 രൂപയും വായ്പയായി വാങ്ങി. മൊത്തം, ഒരു കോടി 49 ലക്ഷത്തി നാൽപ്പത്തി ആറായിരത്തി ഏഴു രൂപ കടമായി എച്ച് ആർ ഡി എസ് ഇന്ത്യയിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഈ തുക 9 ശതമാനം വാർഷിക പലിശയോടെ എച്ച്ആർഡിഎസിന് തിരിച്ചടയ്ക്കണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടീസ് കിട്ടി 30 ദിവസത്തിനകം പറഞ്ഞ തുക അടച്ചില്ലെങ്കിൽ കോടതിയിൽ സിവിൽ-ക്രിമിനൽ കേസ് നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

സെപ്റ്റംബറിൽ എച്ച് ആർഡിഎസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡും

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റിന് എച്ച്.ആർ.ഡി.എസ് പരാതി നൽകിയതിന് പിന്നാലെ, വിജിലൻസിനെ ഉപയോഗിച്ചുള്ള അപ്രതീക്ഷിത നീക്കം സർക്കാർ നടത്തിയിരുന്നു. പാലക്കാട്ടെ ഹെഡ് ഓഫീസ് അടക്കം എച്ച്.ആർ.ഡി.എസിഎന്റെ എല്ലാ കേന്ദ്രങ്ങളിലുമായാണ് സെപ്റ്റംബറിൽ വിജിലൻസ് പരിശോധന നടന്നത്. എച്ച്ആർഡിഎസ് അട്ടപ്പാടി മേഖലയിൽ നടത്തുന്ന വീടു നിർമ്മാണങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ നോഡൽ ഓഫീസറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

നേരത്തെ അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ കേസെടുത്തിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്. വർഷങ്ങളായി ആദിവാസികൾ താമസിച്ചിരുന്ന നാൽപ്പത്തി അഞ്ച് ഏക്കറോളം പട്ടയഭൂമി എച്ച്.ആർ.ഡി.എസ് ഇന്ത്യ കൈയേറി ആദിവാസി കുടിലുകൾ തീവെച്ച് നശിപ്പിച്ചതായി പരാതിയിലുണ്ട്. വ്യാജരേഖ ചമച്ച് ഈ ഭൂമി പട്ടിക വർഗക്കാരല്ലാത്തവർക്ക് അളന്നു കൊടുത്തു എന്നും പരാതിയിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളെന്നാണ് വാദം. എന്നാൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്. എച്ച്ആർഡിഎസ് ഇഡിക്ക് കത്തയച്ചിരുന്നു. അജി കൃഷ്ണൻ നേരിട്ടായിരുന്നു ഇ ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് കത്തു നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡ് വന്നത് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP