Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിച്ചാലും പാർട്ടി നടത്തിയാലും അകത്താവുമോ? ആണും ആണും ഒരുമിച്ച് നടന്നാൽ പണി കിട്ടുമോ? ഖത്തർ ഉണരുമ്പോൾ ആശങ്കയോടെ പാശ്ചാത്യ മാധ്യമങ്ങൾ; മനുഷ്യാവകാശങ്ങൾ അനിഷേധിക്കപ്പെടുന്ന രാജ്യത്തിന് എങ്ങനെ ഇത് വിജയിപ്പിക്കാനാവുമെന്ന് ചോദ്യം ഉയരുന്നു

മദ്യപിച്ചാലും പാർട്ടി നടത്തിയാലും അകത്താവുമോ? ആണും ആണും ഒരുമിച്ച് നടന്നാൽ പണി കിട്ടുമോ? ഖത്തർ ഉണരുമ്പോൾ ആശങ്കയോടെ പാശ്ചാത്യ മാധ്യമങ്ങൾ; മനുഷ്യാവകാശങ്ങൾ അനിഷേധിക്കപ്പെടുന്ന രാജ്യത്തിന് എങ്ങനെ ഇത് വിജയിപ്പിക്കാനാവുമെന്ന് ചോദ്യം ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

വേൾഡ് കപ്പിന്റെ ആവേശവും ആരവവും നിലനിർത്തുന്നതിനായി ഖത്തർ നിയമങ്ങൾക്ക് അയവുവരുത്തിയേക്കും. പരസ്യമായ പ്രണയ പ്രകടന നിഷിദ്ധമായ രാജ്യത്ത് പക്ഷെ ലോക കപ്പിനെത്തുന്ന സ്വവർഗ്ഗാനുരാഗികൾക്ക് പരസ്യമായി ചുംബിക്കുവാനും ആലിംഗനം ചെയ്യുവാനും അനുമതി നൽകിയേക്കും. സ്വദേശികളായ സ്വവർഗ്ഗാനുരാഗികൾക്ക് താത്ക്കാലികമായി ഈ ആനുകൂല്യം അനുഭവിക്കാൻ കഴിയുമെങ്കിലും, ലോക കപ്പിനു ശേഷം ഇവർ ശിക്ഷിക്കപ്പെട്ടേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഫിഫ, ഖത്തർ ഇന്റീരിയർ മന്ത്രാലയവുമായി നടത്തിയ രഹസ്യ കൂടിക്കാഴ്‌ച്ചയിൽ സ്വവർഗ്ഗാനുരാഗികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പ്രിവന്റീവ് സെക്യുരിറ്റി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേഷ പ്രച്ഛന്നരായി ഇറങ്ങുന്ന ചാരന്മാർ, ഫുട്ബോൾ ആരാധകരുമായി കൂടിക്കലർന്ന് ഇത്തരത്തിലുള്ള സ്വവർഗാനുരാഗികളെ പിടികൂടുമെന്ന് റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. തങ്ങൾക്ക് ആവശ്യമായ സംരക്ഷണം ലോക കപ്പ് നൽകിയിരിക്കുന്നു എന്നായിരുന്നു സ്വവർഗാനുരാഗിയായ ഒരു യുവതിയുടെ പ്രതികരണം.

അതേസമയം, ഖത്തർ സ്വദേശികളായ വനിത- പുരുഷ സ്വവർഗ്ഗാനുരാഗികൾ, ലോകകപ്പിന് ശേഷം തങ്ങൾ ശിക്ഷിക്കപ്പെട്ടേക്കാം എന്ന് ഭയക്കുന്നുണ്ട്. ലോകകപ്പ് ഉള്ളിടത്തോളം പ്രശ്നമില്ല, അതുകഴിഞ്ഞാൽ അവർ ഖത്തർ സ്വവർഗ്ഗാനുരാഗികളെ തടവിലാക്കും എന്ന്അവർ പറയുന്നു. മറ്റ് ഫുട്ബോൾ പ്രേമികളെ പോലെ താനും ലോകകപ്പ് ആസ്വദിക്കുമെങ്കിലും, തന്റെ സ്ത്രീ സുഹൃത്തിനെ പരസ്യമായി ആലിംഗനം ചെയ്യുകയോ, ചുംബിക്കുകയോ ചെയ്യില്ലെന്ന് സ്വവർഗാനുരാഗിയായ ഒരു ഖത്തർ വനിത പറയുന്നു.

താത്ക്കാലികമായി ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സഞ്ചാരികൾ പഴയതുപോലെ തുടരണമെന്നാണ് ഖത്തർ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. സ്വവർഗ്ഗാനുരാഗം ഖത്തറിൽ നിയമ വിരുദ്ധമാണെന്നും അവർ പറയുന്നു. ഖത്തർ ഒരു മുസ്ലിം രാജ്യമാണെന്നും, തങ്ങളിൽ നിന്നും വ്യത്യസ്ത സംസ്‌കാരം ഉൾക്കൊള്ളുന്നവരാണെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലി, ഇംഗ്ലീഷ്, വെൽഷ് ആരാധകർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തേ, സ്വവർഗ്ഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായ ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കുന്നതിനെ മനുഷ്യാവകാശ സംഘടനകളും, സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളും എതിർത്തിരുന്നു. സ്വവർഗ്ഗാനുരാഗിയായി തോന്നിയേക്കാം എന്ന ഒരൊറ്റ കാരണത്താൽ അവിടെ എൽ ജി ബി ടി കമ്മ്യുണിറ്റിയിൽ പെടുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാമെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ പ്രചാരകനായ പീറ്റർ ടാറ്റ്ചൽ പറയുന്നു.

മാത്രമല്ല, ഗേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് പൊലീസ് പിടികൂടിയ എൽ ജി ബി ടി കമ്മ്യുണിറ്റിയിൽ പെട്ട ചിലരെ അവരുടെ കുടുംബങ്ങൾ തന്നെ ദുരഭിമാന കൊല ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ദോഹയിലെ തെരുവുകളിൽ ഖത്തറിലെ സ്വവർഗാനുരാഗ വിരുദ്ധ നിയമങ്ങൾ ചോദ്യം ചെയ്തതിന് താറ്റ്ചറെ കഴിഞ്ഞ മാസംഖത്തർ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ലോകകപ്പ് വില്യം രാജകുമാരനെ ആശയക്കുഴപ്പത്തിലാക്കുമോ ?

ലോകകപ്പ് ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും വെൽഷ് നടൻ മൈക്കൽ ഷീൻ ഇപ്പോൾ തന്നെ കലിപ്പിലാണ്. പല മനുഷ്യാവകാശങ്ങളും അനുവദിച്ചു നൽകാത്ത ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കുന്നതിനാലാണ് അദ്ദേഹം കോപാകുലനായിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ, തെറ്റി. ഏത് ടീമിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്ന് വില്യം രാജകുമാരൻ തുറന്നു പറയാത്തതാണ് അദ്ദേഹത്തിന്റെ കലിപ്പിനു കാരണമായിരിക്കുന്നത്.

ഇംഗ്ലണ്ടും വെയിൽസും ലോക കപ്പിന് യോഗ്യത നേടിയതാണ് വില്യമിനെ ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച വില്യം രാജകുമാരൻ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിച്ചതാണ് മൈക്കല്ഷീനിനെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന് ഇഷ്ടമുള്ളടീമിനെ പിന്തുണയ്ക്കാനുള്ള അവകാശമുണ്ട്, ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിലായിരിക്കും ക്യാമ്പ് സന്ദർശിച്ചതും എന്നാൽ, പ്രിൻസ് ഓഫ് വെയിൽസ് എന്ന ടൈറ്റിൽ അദ്ദേഹം പേറുന്നുണ്ട് എന്നതുകൂടി ഓർക്കണം എന്നായിരുന്നു വെൽഷ് നടന്റെ ട്വീറ്റ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP