Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോറിക്ഷയിൽ യാത്രക്കിടെ ഡ്രൈവറുടെ പീഡന ശ്രമം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ പെൺകുട്ടിയുടെ ശ്രമം; റോഡിൽ വീണ പെൺകുട്ടിക്ക് ഗുരുതര പരിക്ക്; നമ്പർ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഓട്ടോറിക്ഷയിൽ യാത്രക്കിടെ ഡ്രൈവറുടെ പീഡന ശ്രമം; ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ പെൺകുട്ടിയുടെ ശ്രമം; റോഡിൽ വീണ പെൺകുട്ടിക്ക് ഗുരുതര പരിക്ക്; നമ്പർ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പെൺകുട്ടി.മഹാരാഷ്ട്രയിലെ ഔറംഗബാദിതയാണ് സംഭവം. വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു. സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

 

തലയിടിച്ച് റോഡിൽ വീണ പെൺകുട്ടിക്ക് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ഓടിക്കൂടിയ മറ്റു യാത്രക്കാരും കടക്കാരും ചേർന്ന് കുട്ടിയെ സഹായിക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു കടക്കാരൻ വെള്ളവും എത്തിച്ചു നൽകി. തലയിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പീഡന ശ്രമമാണെന്ന് തിരിച്ചറിഞ്ഞ ഉടൻതന്നെ രക്ഷപ്പെടാനായി പെൺകുട്ടി വാഹനത്തിൽ നിന്നും എടുത്തു ചാടുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്‌പെക്ടറായ ഗൺപത് ഡരാഡെ പറയുന്നു. അതേസമയം പെൺകുട്ടിക്ക് ഓട്ടോറിക്ഷയുടെ നമ്പറോ ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങളോ അറിയുമായിരുന്നില്ല.

നിരവധി സിസിടിവികൾ പരിശോധിച്ച ശേഷം ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തിയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പൊതു വാഹനങ്ങളിൽ തനിയെ യാത്ര ചെയ്യേണ്ടി വരുന്ന സമയത്ത് കഴിയുമെങ്കിൽ വാഹനത്തിന്റെ ചിത്രം പകർത്തി വയ്ക്കാൻ ശ്രമിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP