Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്തബിന് മറ്റൊരു യുവതിയുമായി അടുപ്പമെന്നും തന്നെ വഞ്ചിക്കുകയാണെന്നും ശ്രദ്ധ സംശയിച്ചു; പതിവായി വഴക്കിട്ടതും ഇതിന്റെ പേരിൽ; കൊല നടന്നതിന് 10 ദിവസം മുമ്പേ തന്നെ ലിവ് ഇൻ പങ്കാളിയെ കൊല്ലാൻ അഫ്തബ് ശ്രമിച്ചു; പിന്മാറിയത് ശ്രദ്ധ പൊട്ടിക്കരഞ്ഞതോടെ; ഒടുവിൽ പൊലീസിന് മുന്നിൽ കുടുങ്ങിയത് രണ്ടുനുണകൾ പറഞ്ഞ് അതിബുദ്ധി കാട്ടിയതോടെ

അഫ്തബിന് മറ്റൊരു യുവതിയുമായി അടുപ്പമെന്നും തന്നെ വഞ്ചിക്കുകയാണെന്നും ശ്രദ്ധ സംശയിച്ചു; പതിവായി വഴക്കിട്ടതും ഇതിന്റെ പേരിൽ; കൊല നടന്നതിന് 10 ദിവസം മുമ്പേ തന്നെ ലിവ് ഇൻ പങ്കാളിയെ കൊല്ലാൻ അഫ്തബ് ശ്രമിച്ചു; പിന്മാറിയത് ശ്രദ്ധ പൊട്ടിക്കരഞ്ഞതോടെ; ഒടുവിൽ പൊലീസിന് മുന്നിൽ കുടുങ്ങിയത് രണ്ടുനുണകൾ പറഞ്ഞ് അതിബുദ്ധി കാട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

\ന്യൂഡൽഹി: ഡൽഹിയിലെ അപ്പാർട്ട്‌മെന്റിൽ തന്റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊന്നുവെട്ടിനുറുക്കിയ അഫ്തബ് പൂനവാല കുടുങ്ങിയത് പൊലീസിന് മുന്നിൽ നുണ പറഞ്ഞതോടെ. ആറ് മാസം മുമ്പാണ് ഇയാൾ ശ്രദ്ധ വിവാഹത്തിന് നിർബന്ധിച്ചതോടെ കഴുത്ത് ഞെരിച്ച് കൊന്ന് 35 കഷ്ണമാക്കി മെഹറ്രോളിയിലെ കാട്ടിൽ തള്ളിയത്. ശ്രദ്ധ സ്വന്തം നിലയിൽ, തന്നെ ഉപേക്ഷിച്ച് പോയതാണെന്ന് വരുത്തി തീർക്കാൻ അതിബുദ്ധി കാണിച്ചതാണ് അഫ്്താബിനെ കുടുക്കിയത്.

ശ്രദ്ധ ജീവിച്ചിരിപ്പുണ്ടെന്ന് കൂട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ കാട്ടാൻ, അവരുടെ ഇൻസ്റ്റഗ്രാം ചാറ്റിൽ പോയി ചാറ്റ് ചെയ്തു. ശ്രദ്ധയുടെ ബാങ്കിലെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുടക്കം കൂടാതെ അടച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മാസം ശ്രദ്ധയുടെ പിതാവ് മുംബൈക്കടുത്ത് വസായി പൊലീസ് സ്റ്റേഷനിൽ പോയി മകളെ കാണാനില്ലെന്ന് പരാതി കൊടുത്തിരുന്നു. ഒക്ടോബർ 26 ന് അഫ്തബിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. മെയ് 22 ന് തങ്ങൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ഡൽഹി മെഹ്രോളിയിലെ ഫ്‌ളാറ്റിൽ നിന്ന് ശ്രദ്ധ പിണങ്ങി ഇറങ്ങി പോയതായി അഫ്തബ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ മെയ് 22 നും നാല് ദിവസം മുമ്പ് ശ്രദ്ധയെ അഫ്തബ് വകവരുത്തിയിരുന്നു. ഡൽഹിയിലെ ഫ്‌ളാറ്റിലേക്ക് ഇരുവരും താമസം മാറ്റി രണ്ടാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു.

വസ്ത്രങ്ങളും മറ്റുസാധനങ്ങളും ഒക്കെ ഉപേക്ഷിച്ച് ഫോൺ മാത്രം എടുത്താണ് ശ്രദ്ധ പിണങ്ങിപ്പോയതെന്നാണ് അഫ്തബ് പൊലീസുകാരോട് പറഞ്ഞത്. ഇതോടെ, പൊലീസ് ഫോൺ ട്രാക്ക് ചെയ്യാൻ തുടങ്ങി. കോൾ വിവരങ്ങളും, സിഗ്നൽ ലൊക്കേഷനും എല്ലാം പരിശോധിച്ചു. മെയ് 22 നും 26 നും ഇടയിൽ ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്ന് അഫ്തബിന്റെ അക്കൗണ്ടിലേക്ക് അവളുടെ ബാങ്കിങ് ആപ്പുവഴി 54,000 രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി. മെഹ്രോളിയായിരുന്നു ഫോൺ ലൊക്കേഷൻ. മെയ് 22 ന് വീട്ടിൽ നിന്ന് ശ്രദ്ധ ഇറങ്ങി പോയതിന് ശേഷം ഒരുബന്ധവുമില്ലെന്ന് അഫ്തബിന്റെ വാദത്തിൽ, ഇതോടെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമായി.

ഈ മാസം ആദ്യം വീണ്ടും അഫ്തബിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. തന്റെ പക്കൽ പാസ് വേഡുകൾ ഉള്ളതുകൊണ്ടാണ് ബാങ്ക് ട്രാൻസ്ഫർ നടത്തിയതെന്നായി അഫ്തബ്. ബാങ്ക് ഉദ്യോഗസ്ഥർ മുംബൈ വിലാസത്തിൽ പോകാതിരിക്കാൻ വേണ്ടി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്്ക്കുകയായിരുന്നു എന്നും പറഞ്ഞു. ശ്രദ്ധയുടെ ഇൻസ്റ്റ അക്കൗണ്ട് ഉപയോഗിച്ച് അഫ്തബ് ചാറ്റു ചെയ്യുന്നതായും പൊലീസ് കണ്ടുപിടിച്ചു. അതിൽ ഒരു ചാറ്റിൽ, ഫോൺ ലൊക്കേഷൻ മെഹ്രോളിയായിരുന്നു. ഇതോടെ, വസായിയിലെ മാണിക്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഡൽഹി പൊലീസിനെ വിളിച്ചു. ഡൽഹി പൊലീസ് അഫ്തബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ, കേസ് തെളിഞ്ഞു. മെയ് 22 ന് ശ്രദ്ധ വീടുവിട്ടുപോയെങ്കിൽ, ഇപ്പോഴും ഫോൺ ലൊക്കേഷൻ മെഹ്രോളിയിൽ തന്നെ തുടരുന്നത് എങ്ങനെ? ഇതോടെ, അഫ്തബ് പൊട്ടിക്കരഞ്ഞു. പിന്നീട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു.

മെയ്18 നാണ്് അഫ്തബ് ശ്രദ്ധയെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതശരീരം 35 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഓരോന്നായി ഉപേക്ഷിക്കുകയായിരുന്നു. മെയ് 18 ന് 10 ദിവസം മുമ്പ് തന്നെ അഫ്തബ് ശ്രദ്ധയെ വകവരുത്തുമായിരുന്നു എന്നും പൊലീസ് ചോദ്യംചെയ്യലിന് ശേഷം പറഞ്ഞു. പതിവുപോലെ ഇരുവരും തമ്മിൽ വഴക്കിട്ടപ്പോൾ, അഫ്തബ് തന്റെ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഒരുങ്ങിയതാണ്. എന്നാൽ, പൊടുന്നനെ ശ്രദ്ധ വികാരാധീനയാകുകയും, കരയുകയും ചെയ്തു. ഇതോടെ, അന്ന് അഫ്തബ് കൊലയിൽ നിന്ന് പിന്മാറുകയായിരുന്നു.

അഫ്തബ് തന്റെ വഞ്ചിക്കുകയാണെന്നും, മറ്റൊരു യുവതിയുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്നും ശ്രദ്ധ സംശയിച്ചു. ഇതാണ് ഇരുവരുടെയും വഴക്കിന് ഇടയാക്കിയത്. തന്നോടുള്ള ഇഷ്ടം അഫ്തബിന കുറഞ്ഞെന്നും, അവൻ പെട്ടെന്ന് വല്ലാതെ മാറിയെന്നും ശ്രദ്ധയ്ക്ക് തോന്നി. ഇതിന്റെ പേരിലാണ് പലപ്പോഴും അവൾ കയർത്തത്. പിന്നീട് മെയ് 18 ന് ഉണ്ടായ വഴക്ക് ശ്രദ്ധയുടെ ജീവനെടുക്കുകയും ചെയ്തു. മൃതശരീരം മുറിച്ചുമാറ്റിയ ശേഷം തല പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു അഫ്തബ്. എല്ലാ ദിവസവും തല എടുത്തു നോക്കാറുമുണ്ടായിരുന്നു.

10 ബാഗിലായി ശരീരാവശിഷ്ടങ്ങൾ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും. ഛത്തർപൂരിലെ അപ്പാർട്ട്‌മെന്റിലെ അടുക്കളയിൽ നിന്ന് കൂടുതൽ രക്തക്കറ കണ്ടെടുത്തു. അപ്പാർട്ട്‌മെന്റ് നിറയെ പുസ്തകങ്ങളാണ്. അഫ്തബ് നല്ല പുസ്തക വായനക്കാരനാണെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP