Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമലയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയം: വിശ്വ ഹിന്ദു പരിഷത്ത്

ശബരിമലയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയം: വിശ്വ ഹിന്ദു പരിഷത്ത്

സ്വന്തം ലേഖകൻ

കൊച്ചി: ഈ മാസം 17 മുതൽ ശബരിമല മണ്ഡല കാലത്തിന് തുടക്കമാകുകയാണെങ്കിലും ശബരിമലയിൽ ഭക്തർക്ക് സുഖ ദർശനം ഒരുക്കുന്നതിനുള്ള യാതൊരുവിധ നടപടിയും നാളിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നോ ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ലീനിങ് ജോലികൾ പോലും നടത്താൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. ഭക്തരോടുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നത്.

കേന്ദ്രസർക്കാർ ശബരിമലയ്ക്കായി പ്രത്യേകം അനുവദിച്ചു നൽകിയിട്ടുള്ളതാണ് പമ്പയിലെ പാർക്കിങ് സംവിധാനം. എന്നാൽ കൊവിഡിന്റെയും വെള്ളപ്പൊക്കത്തിന്റെയും പേരു പറഞ്ഞ് ദേവസ്വം ബോർഡ് നാളുകളായി അത് നിഷേധിച്ചിരിക്കുകയാണ്.ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും പമ്പയിൽ ഉണ്ട്.വലിയ വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയില്ലെങ്കിൽ ആൾക്കാരെ ഇറക്കിയ ശേഷം നിലക്കലിൽ പാർക്ക് ചെയ്യണം.ചെറിയ വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സംവിധാനം പമ്പയിൽ ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.വലിയ വാഹനങ്ങൾ പമ്പയിൽ ഭക്തരെ ഇറക്കിയതിനു ശേഷം തിരിച്ച് നിലയ്ക്കലിൽ വന്ന് പാർക്കു ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണം.

ചപ്പാത്ത് സെക്ടർ വൺ, സെക്ടർ രണ്ട്,ഹിൽടോപ്പ്,പമ്പ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇവിടെയെല്ലാം തന്നെ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് ചെറുകിട വാഹനങ്ങൾക്ക് അടക്കം പാർക്കിംഗിന് സൗകര്യം നൽകാത്തതെന്നും നേതാക്കൾ ചോദിച്ചു. അയ്യപ്പഭക്തന്മാരെ പരമാവധി ദുരിതത്തിലാക്കി ആരും ശബരിമലയിലേക്ക് എത്താതിരിക്കാനായി ആരുടെയോ കൈയിൽ നിന്നും അച്ചാരം വാങ്ങിയമാതിരിയാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പെരുമാറുന്നതെന്നാണ് ഭക്തർക്കും ഹിന്ദു സംഘടനകൾക്കും ബോധ്യമാകുന്നതെന്നും ഇവർ പറഞ്ഞു.പമ്പാ ഗണപതി ക്ഷേത്തിനു ഇടതു വശത്തെ സ്ഥലം നേരത്തെ അയ്യപ്പഭക്തർക്ക് വിരി വെയ്ക്കുന്നതിനുള്ളതായിരുന്നു.എന്നാൽ ഇന്ന് അത് മൊത്തം പൊലീസുകാർ കൈയടിക്കിയിരിക്കുകയാണെന്നും ഇതു മൂലം പമ്പയിൽ വന്നാൽ ഭക്തർക്ക് വിരിവെയ്ക്കാനുള്ള സൗകര്യമില്ലാത്ത സ്ഥിതിയാണുള്ളതെന്നും ഇവർ പറഞ്ഞു.പൊലീസുകാരെ ഇവിടെ നിന്നും നീക്കി പഴയതു പോലെ ഭക്തർക്ക് വിരിവെയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.പൊലീസിന്റെ അമിത ഭരണമാണ് അവിടെ നടക്കുന്നതെന്നും ഇവർ പറഞ്ഞു.

വെർച്യുൽ ക്യൂ ഉൾപ്പെടെയുള്ളവ പൊലീസിൽ നിന്നും നീക്കാൻ വിശ്വഹിന്ദ് പരിഷത്ത് മുൻകൈ എടുത്ത് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് വാങ്ങിയിട്ടുള്ളതാണ്.പമ്പയിലാണെങ്കിലും സന്നിധാനത്താണെങ്കിലും അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പൊലീസിനെ പിന്തിരിപ്പിക്കണം.സന്നിധാനത്ത് പൊലീസിന് കൃത്യമായ രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകണം.ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന വിധത്തിലുള്ള യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.സന്നിധാനത്ത് അടക്കം വൃതധാരികളായ പൊലീസുകാരെ വേണം നിയോഗിക്കാനെന്നും ഇവർ ആവശ്യപ്പെട്ടു.

പമ്പയിൽ നിന്നുള്ള പരമ്പരാഗത പാതയിൽ പടവുകൾ അടക്കം നല്ല രീതിയിൽ ചെയ്തിരുന്നതാണ് എന്നാൽ അതെല്ലാം പൊളിച്ചു മാറ്റി പുതിയ രീതിയിൽ നിർമ്മിക്കുകയാണ്. ഇത് ഭക്തരെ അപകടപ്പെടുത്താൻ മാത്രമെ ഉപകരിക്കു.ട്രാക്ടർ വരെ പോകാൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾ പാത ചെയ്യുന്നത്.ഭക്തർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യം ഏർപ്പെടുത്താതെ എല്ലാ രീതിയിലും ശബരിമലയുടെ പ്രാചീനതയും തനിമയും നശിപ്പിക്കുന്നതിനുള്ള നിഗൂഢമായ ശ്രമാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഇത് അയ്യപ്പ ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞു.വിശ്വഹിന്ദ് പരിഷത്ത് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ രണ്ട് സീനിയർ ജഡ്ജിമാർ ശബരിമലയിൽ എത്തി യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ബോധ്യപ്പെട്ടതാണ്.

പമ്പാ നദീതീരം അയ്യപ്പഭക്തന്മാർക്ക് വിരിവെയ്ക്കുന്നതിനും ത്രിവേണയിൽ ബലി തർപ്പണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നതാണ് എന്നാൽ ഇപ്പോൾ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് പമ്പാ തീരം ഫുട്ബോൾ കളിക്കാനുള്ള സ്ഥലമായി മാറ്റുന്നുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഇവർ പറഞ്ഞു.കുടിവെള്ളത്തിനൊ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനോ സൗകര്യമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് ഫുട്ബോൾ കളിക്കാൻ സൗകര്യമൊരുക്കുന്നതെന്നും ഇവർ ആരോപിച്ചു.അയ്യപ്പ ഭക്തന്മാർക്ക് വിരിവെയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്ന ആഞ്ജനേയ ഓഡിറ്റോറിയത്തിൽ ഇപ്പോൾ ദേവസ്വം ബോർഡ് വെർച്വൽ ക്യൂ സിസ്റ്റം കൊണ്ടുവരികയാണ്.വൻതോതിൽ ചാർജ്ജ് ഈടാക്കിക്കൊണ്ട് അനധികൃതമായി ട്രാക്ടറുകൾ ശബരിമലയിൽ ഓടുന്നുണ്ട്.രണ്ടായിരം മുതൽ മൂവായിരം രൂപ വരെ ഇവർ ഈടാക്കുന്നതായിട്ടാണ് വിവരം.ഇത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം.വൃതധാരികളായ ഉദ്യോഗസ്ഥരെയാണ് മുൻകാലങ്ങളിൽ ശബരിമലയിൽ നിയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതെല്ലാം മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.അയ്യപ്പഭക്തന്മാരുടെ വിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലാണ് ദേവസ്വം ബോർഡും പൊലീസും അടക്കമുള്ള മറ്റു ഡിപ്പാർട്ടുമെന്റുകളും പെരുമാറുന്നത്.ഉന്നത ഉദ്യോഗസ്ഥരുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

പല ക്ഷേത്രങ്ങളിലും നിലനിന്നിരുന്ന പരമ്പരാഗതമായ ആചാരങ്ങൾ തച്ചു തകർക്കുകയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് അകമ്പടി സേവിക്കുന്ന അശ്വാരൂഡ സേനയുടെ അകമ്പടി അടക്കം ഇല്ലാതാക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. ഇതിനു മുന്നോടിയായി ശബരിമല പരീക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നതെന്നും നേതാക്കൾ പറഞ്ഞു.ശബരിമലയിൽ വ്യാപാരികളാണെങ്കിലും ജോലിക്കാരാണെങ്കിലും വിശ്വാസികളായിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ശബരിമലയിൽ വ്യാപാരത്തിനായി കട ലേലം വിളിച്ചിരിക്കുന്നവരുടെയും അവിടെ ജോലി ചെയ്യുന്നവരുടെയും പേരുവിവരങ്ങൾ ആധാർ കാർഡിന്റെ കോപ്പി സഹിതം വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വിഹിന്ദു പരിഷത്ത് ദേവസ്വം ബോർഡിന് നിവേദനം നൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരു മറുപടി തരാൻ പോലും അവർ തയ്യാറായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

ഭക്ത ജനങ്ങളെ കൊള്ളയടിക്കാൻ ഹോട്ടലുകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു സംഘടനകൾക്കും അന്നദാനം നടത്താൻ ദേവസ്വം ബോർഡ് അനുവാദം നൽകാത്തതെന്നും നേതാക്കൾ ആരോപിച്ചു.നേരത്തെ വിശ്വഹിന്ദു പരിക്ഷത്ത് അടക്കമുള്ള സംഘടനകൾ അന്നദാനം നടത്തിയിരുന്നതാണ്.എന്നാൽ ഇതിനെല്ലാം ഇ്പ്പോൾ അനുമതി നിഷേധിച്ചിരിക്കുകയാണ്.കൊവിഡിനു ശേഷം ധാരാളം പേർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ട്.ഈ സാഹചര്യത്തിൽ തീർത്ഥാടനത്തിനെത്തുന്ന അയപ്പഭക്തർക്കായി കാനന പാതയിൽ ഓക്സിജൻ കോൺസന്റേറ്ററുകൾ ഒരുക്കാൻ വിശ്വഹിന്ദു പരിഷത്ത് തയ്യാറാണ്.ഇക്കാര്യം ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി തരാൻ അവർ തയ്യാറായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

ശബരി മലയിൽ അയ്യപ്പഭക്തരെ കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ആർ.ടി.സി പിന്മാറണം: വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: (15.11.2022) ശബരി മലയിൽ അയപ്പഭക്തന്മാരെ കൊള്ളയടിക്കാനുള്ള ശ്രമത്തിൽ നിന്നും കെ.എസ്.ആർ.ടി.സി പിന്മാറണമെന്നും സർക്കാരും ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയുടെ ശ്രമത്തിന് കൂട്ടു നിൽക്കരുതെന്നും വിശ്വഹിന്ദു പരിഷത്ത് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കെ.എസ്.ആർ.ടി.സി നടത്തുന്ന കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് ദേവസ്വം ബോർഡും സർക്കാരും.പമ്പാ ടിക്കറ്റ് എടുത്ത് കെ.എസ്.ആർ.ടിയിൽ വരുന്നവർക്ക് പോലും നിലയ്ക്കലിൽ വരെ വന്നതിന് ശേഷം പുതിയ സംവിധാനം അനുസരിച്ച് നിലയ്ക്കലിൽ നിന്ന് മറ്റൊരു കെ.എസ്.ആർ.ടി.സിയിൽ വേണം പോകാൻ. ഭക്ത ജനങ്ങളെ കൊള്ളയടിക്കാൻ കട്ടപ്പുറത്തിരുന്ന ബസുകൾ പോലും പെയിന്റ് അടിച്ച് കെ.എസ്.ആർ.ടി.സി സർവ്വീസിനെത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ഇവർ പറഞ്ഞു.അമിതമായ ടിക്കറ്റ് ചാർജ്ജാണ് ഇവർ ഈടാക്കാൻ പോകുന്നതെന്നാണ് അറിയുന്നതെന്നും ഇവർ പറഞ്ഞു.ഫെസ്റ്റിവൽ അലവൻസ്,കട്ട് റോഡ് അലവൻസ്,ഹിൽ അലവൻസ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള അലവൻസു കൂടി ചേർത്തിട്ടാണ് സാധാരണ കിലോമീറ്റർ ചാർജ്ജിൽ നിന്നും ഉപരിയായി കെ.എസ്.ആർ.ടി.സി കൊള്ള നടത്തുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ ആരോപിച്ചു.ഏതെങ്കിലും ഒരു അലവൻസ് എടുക്കുന്നതിൽ കുഴപ്പമില്ല.അത്തരത്തിൽ ന്യായമായ രീതിയിൽ ടിക്കറ്റ് ചാർജ്ജ് ക്രമപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി പുനർ വിചിന്തനം നടത്തണം.നിലവിൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ടു ആൻഡ് ഫ്രം ടിക്കറ്റ് ആണ് നൽകുന്നത്.ഇത് അയ്യപ്പഭക്തർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത് മാറ്റി സിംഗിൾ ടിക്കറ്റ് ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ശബരിമലയുമായി ഏറ്റവും അടുത്തു കിടക്കുന്നതാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നാൽ ഇവിടെ ആവശ്യത്തിനുള്ള സൗകര്യം ഇല്ലാത്ത സ്ഥിയാണ് ഉള്ളതെന്നും ഇത് പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നാളിതുവരെ ചെയ്യാതിരുന്ന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾ ശബരി മല തീർത്ഥാടന കാലം ആരംഭിച്ചപ്പോഴാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പല തീവണ്ടി സർവ്വീസും ഇതു മൂലം റദ്ദാകും. തീവണ്ടി മാർഗം ശബരിമലയിൽ പോകാൻ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കും.എറണാകുളം സൗത്ത്,നോർത്ത് റെയിൽവേ സ്റ്റേഷനുകളും നവീകരണം ആരംഭിക്കുകയാണ്.ഇതും അയ്യപ്പ ഭക്തന്മാർക്ക് ബുദ്ധമുട്ടാകും.മണ്ഡല കാലം കഴിയുംവരെ നവീകരണ പ്രവർത്തനം നിർത്തിവെയക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP