Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടി തമിഴ്‌നാട് സർക്കാർ; 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദ്ദേശിക്കണം എന്ന് സുപ്രീംകോടതിയിൽ ഹർജി; എംകെ സ്റ്റാലിന്റെ ഈ ആവശ്യം പിണറായി പരിഗണിക്കുമോ? വീണ്ടും മുല്ലപ്പെരിയാർ ചർച്ച

മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടി തമിഴ്‌നാട് സർക്കാർ; 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദ്ദേശിക്കണം എന്ന് സുപ്രീംകോടതിയിൽ ഹർജി; എംകെ സ്റ്റാലിന്റെ ഈ ആവശ്യം പിണറായി പരിഗണിക്കുമോ? വീണ്ടും മുല്ലപ്പെരിയാർ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൽ ഡിഎംകെയും തിരുവനന്തപുരത്ത് പങ്കാളിയായി. കേരളത്തിലെ ഇടതു മുന്നണിക്കൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു ഡിഎംകെ. ഇതിന് പിന്നാലെ മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാരിന്റെ പുതിയ അപേക്ഷ എത്തുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേർന്ന് രാഷ്ട്രീയ നിലപാടുകളെടുക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഈ ആവശ്യവും രാഷ്ട്രീയ സഹകരണത്തിന് തൊട്ടു പിന്നാലെയാണ് എത്തുന്നത്.

അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടിയത്. 2021 നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാൻ കേരളത്തോട് നിർദ്ദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമാണ് സിപിഎം. കേരളത്തിലേക്കും ആ സഹകരണം വ്യാപിക്കുന്നു. ഇതിനിടെയാണ് തമിഴ്‌നാട് കേരളത്തെ വെട്ടിലാക്കുന്ന ആവശ്യം മുമ്പോട്ട് വയ്ക്കുന്നത്. ഡിഎംകെ സർക്കാരിന്റെ ആവശ്യത്തെ സുപ്രീംകോടതിയിൽ സിപിഎം സർക്കാർ പിന്തുണച്ചാൽ അത് രാഷ്ട്രീയ വിവാദങ്ങൾക്ക് കേരളത്തിൽ കാരണമാകും.

ബേബി അണക്കെട്ട് ബലപ്പെടുത്താൻ 2006ലെയും 2014ലെയും വിധികളിലൂടെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ നടപടികൾക്ക് കേരളം തടസ്സം നിൽക്കുന്നുവെന്ന വാദമാണ് തമിഴ്‌നാട് സർക്കാർ ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ ബേബി അണക്കെട്ട് ബലപ്പെടുത്താനായി കഴിഞ്ഞ വർഷം നവംബർ 6ന് മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ ഭാഗത്ത് നിന്ന് അനുമതി നൽകിയിരുന്നു. ഇത് വിവാദമായതോടെ രണ്ട് ദിവസത്തിന് ശേഷം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടർന്ന് സുപ്രീം കോടതിയെ തമിഴ്‌നാട് സർക്കാർ സമീപിച്ചിരുന്നു.

കേരളം മരംമുറിക്കാൻ നൽകിയ അനുമതി റദ്ദാക്കിയ വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതി അലക്ഷ്യവുമാണെന്നും തമിഴ്‌നാട് സർക്കാർ വാദിച്ചിരുന്നു. മരം മുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കാൻ കോടതി ഉത്തരവിറക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പ്രധാന അണക്കെട്ട് ബലപ്പെടുത്താനായി യന്ത്ര സാമഗ്രികൾ കൊണ്ടുപോകാനും അന്ന് അനുമതി ചോദിച്ചിരുന്നു.

വള്ളക്കടവ്-മുല്ലപ്പെരിയാർ വനപാതയുടെ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കാൻ ആവശ്യപ്പെടണം. ഇക്കാര്യങ്ങളിൽ മേൽനോട്ട സമിതിയുടെ നിർദ്ദേശം പലതവണ ഉണ്ടായിട്ടും അത് പാലിക്കാൻ കേരളം തയ്യാറായില്ല. അണക്കെട്ട് പ്രദേശത്ത് മഴമാപിനി സ്ഥാപിക്കാൻ 2015ൽ സമ്മതിച്ച കേരളം, ഇത് സ്ഥാപിച്ചത് 2020ലാണ്. എന്നാൽ അതിന്റെ വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറാകുന്നില്ല തുടങ്ങി നിരവധി പരാതികളാണ് അന്ന് തമിഴ് നാട് സർക്കാർ സുപ്രീം കോടതിയിൽ ഉയർത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP