Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായകൻ വില്യംസണെ കൈവിട്ട് ഹൈദരാബാദ്; മായങ്കിനെ പഞ്ചാബും; ജഡേജയെ നിലനിർത്തി സിഎസ്‌കെ; ഫിഞ്ചും നബിയും സ്മിത്തും രഹാനെയും ബ്രാവോയുമടക്കം പ്രമുഖർ പുറത്ത്; പതിമൂന്ന് താരങ്ങളെ വീതം ഒഴിവാക്കി മുംബൈയും ഹൈദരാബാദും; പതിനാറ് താരങ്ങളെ ഒഴിവാക്കി അടിമുടി മാറ്റത്തിന് കൊൽക്കത്ത

നായകൻ വില്യംസണെ കൈവിട്ട് ഹൈദരാബാദ്; മായങ്കിനെ പഞ്ചാബും; ജഡേജയെ നിലനിർത്തി സിഎസ്‌കെ; ഫിഞ്ചും നബിയും സ്മിത്തും രഹാനെയും ബ്രാവോയുമടക്കം പ്രമുഖർ പുറത്ത്; പതിമൂന്ന് താരങ്ങളെ വീതം ഒഴിവാക്കി മുംബൈയും ഹൈദരാബാദും; പതിനാറ് താരങ്ങളെ ഒഴിവാക്കി അടിമുടി മാറ്റത്തിന് കൊൽക്കത്ത

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ പതിനാറാം സീസണിലെ മിനി താരലേലത്തിൽ വൻ മാറ്റങ്ങൾക്ക് കളമൊരുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും. കഴിഞ്ഞ സീസണിൽ കളിച്ച ടീമിൽ നിന്നും പതിനാറ് താരങ്ങളെ കൊൽക്കത്ത പുറത്താക്കിയപ്പോൾ പതിമൂന്ന് താരങ്ങളെ വീതം മുംബൈയും ഹൈദരാബാദും ഒഴിവാക്കി. അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടികയാണ് ഫ്രാഞ്ചൈസികൾ പുറത്തുവിട്ടത്. മിനിതാരലേലത്തിന് മുമ്പ് ഏതാനും താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നും ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ താരങ്ങളുടെ അടക്കം പേര് ഉൾപ്പെടുത്തിയാണ് നിലവിലെ ടീമംഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

നായകൻ കെയ്ൻ വില്യംസൺ അടക്കം പതിമൂന്ന് താരങ്ങളെയാണ് ഹൈദരാബാദ് ടീമിൽ നിന്നും ഒഴിവാക്കിയത്. കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരൻ, ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, ഷോൺ ആബട്ട്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ് എന്നീ താരങ്ങളെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്.

അബ്ദുൾ സമദ്, എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിങ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉംറാൻ മാലിക് എന്നീ താരങ്ങളെ മാത്രമാണ് ഹൈദരാബാദ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തേക്ക് വീണതോടെ, മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് നായകനെ അടക്കം മാറ്റി പുതിയ ടീമിനെ മിനി താരലേലത്തിൽ ഒരുക്കാൻ ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. പ്രമുഖ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതിലൂടെ ഹൈദരാബാദിന് 42.25 കോടി രൂപ മിനി ലേലത്തിൽ താരങ്ങൾക്കായി വിനിയോഗിക്കാൻ സാധിക്കും.

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയ മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒഴികെയുള്ള ബൗളിങ് നിരയെ അടിമുടി ഒഴിവാക്കിയാണ് മിനി താരലേലത്തിനെത്തുന്നത്. മുംബൈ നിരയിൽ നിന്നും കീറൺ പൊളാർഡ് വിരമിച്ചപ്പോൾ
അന്മോൽപ്രീത് സിങ്, ആര്യൻ ജുയൽ, ബേസിൽ തമ്പി, ഡാനിയൽ സാംസ്, ഫാബിയൻ അലൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡെ, മുരുകൻ അശ്വിൻ, രാഹുൽ ബുദ്ധി, റിലേ മെറിഡിത്ത്, സഞ്ജയ് യാദവ്, ടൈമൽ മിൽസ് എന്നീ താരങ്ങളെ ഒഴിവാക്കി.

നായകൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, രമൺദീപ് സിങ്, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ സിങ്, ജേസൺ ബെഹ്‌റൻഡോർഫ്, അർജുൻ ടെൻഡുൽക്കർ, അർഷാദ് ഖാൻ, ആകാശ് മധ്വാൽ എന്നീ താരങ്ങളെ മുംബൈ നിലനിർത്തി.

ഐപിഎൽ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ടു. കഴിഞ്ഞ തവണ മെഗാ താരലേത്തിൽ സ്വന്തമാക്കിയ അലക്സ് ഹെയ്ൽസ് പിന്മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊൽക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയെയും കൊൽക്കത്ത ഒഴിവാക്കി.

ഇന്ത്യൻ യുവ പേസറായ ശിവം മാവിയാണ് കൊൽക്കത്ത ഒഴിവാക്കിയ മറ്റൊരു താരം. അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടത്തിന്റെ കരുത്തിൽ കമലേഷ് നാഗർഗോട്ടിക്ക് ഒപ്പം കൊൽക്കത്ത ടീമിലെത്തിയ ശിവം മാവിക്ക് പരിക്ക് മൂലം ഭരിഭാഗം മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. കമലേഷ് നാഗർഗോട്ടിയെ നേരത്തെ കൊൽക്കത്ത ഒഴിവാക്കിയിരുന്നു.

പാറ്റ് കമ്മിൻസ്, സാം ബില്ലിങ്‌സ്, അമൻ ഖാൻ, ശിവം മാവി, മുഹമ്മദ് നബി, ചാമിക കരുണരത്‌നെ, ആരോൺ ഫിഞ്ച്, അലക്‌സ് ഹെയ്ൽസ്, അഭിജിത്ത് തോമർ, അജിങ്ക്യ രഹാനെ, അശോക് ശർമ, ബാബ ഇന്ദ്രജിത്ത്, പ്രഥം സിങ്, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൺ ജാക്‌സൺ എന്നീ താരങ്ങളെ കൊൽക്കത്ത ഒഴിവാക്കി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ലോക്കി ഫെർഗ്യൂസൻ, റഹ്‌മാനുള്ള ഗുർബാസ്, ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ഷർദ്ദുൽ താക്കൂർ എന്നിവരെയാണ് ലേലത്തിന് മുമ്പ് കൊൽക്കത്ത സ്വന്തമാക്കിയത്.

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റഹ്‌മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ സിങ് റോയ്, റിങ്കു എന്നീ താരങ്ങളെ കൊൽക്കത്ത നിലനിർത്തി.

കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിൽ കാര്യമായ അഴിച്ചുപണിയില്ല. എന്നാൽ എം എസ് ധോണിയുടേയും വിശ്വസ്തനായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ ടീം കൈവിട്ടു. ബ്രാവോയെ കൈവിട്ടെങ്കിലും രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുന്നു എന്ന ശുഭകരമായ വാർത്തയുമുണ്ട്.

എംഎസ് ധോണി (ക്യാപ്റ്റൻ), ഡെവൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗേക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീശ ചൗധരി, മതീശ ചൗധരി. , പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ എന്നിവരാണ് ചെന്നൈ നിലനിർത്തിയ താരങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രാവോയ്ക്ക് പുറമെ ആദം മിൽനെ, ക്രിസ് ജോർദാൻ, എൻ ജഗദീശൻ, സി ഹരി നിശാന്ത്, കെ ഭഗത് വർമ്മ, കെ എം ആസിഫ് എന്നിവരെ ഒഴിവാക്കി. റോബിൻ ഉത്തപ്പ വിരമിച്ചു.

2011 ഐപിഎൽ താലലേലത്തിലാണ് ഡ്വെയ്ൻ ബ്രാവോ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയത്. ഇതിന് മുമ്പുള്ള മൂന്ന് സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. ചെന്നൈയുടെ വിലക്ക് കാലത്ത് ഗുജറാത്ത് ലയൺസിനായി കളിച്ചു. പിന്നീട് ചെന്നൈ നിലനിർത്തിപ്പോന്ന താരത്തെ 2022ലെ മെഗാ താരലേലത്തിൽ സിഎസ്‌കെ 4.40 കോടി രൂപ കൊടുത്ത് വാങ്ങി. ഐപിഎല്ലിൽ രണ്ട് പർപ്പിൾ ക്യാച്ച് നേടിയ താരമാണ് ബ്രാവോ. ഐപിഎൽ കരിയറിലാകെ 161 മത്സരങ്ങളിൽ 1560 റൺസും 183 വിക്കറ്റുകളും സ്വന്തമാക്കി. ഇതിലേറെയും ചെന്നൈയുടെ കുപ്പായത്തിലായിരുന്നു.

കഴിഞ്ഞ സീസൺ മുതൽ രവീന്ദ്ര ജഡേജയും ചെന്നൈ മാനേജ്മെന്റും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല. എന്നാൽ ഇതിഹാസ നായകൻ എം എസ് ധോണിയുടെ ഇടപെടലിനെ തുടർന്ന് ജഡേജയെ സിഎസ്‌കെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രവീന്ദ്ര ജഡേജയെ എന്ത് വിലകൊടുത്തും ടീമിൽ നിലനിർത്തണം, ജഡേജയോളം ഇംപാക്ടുള്ള മറ്റൊരു താരമില്ല എന്നും ധോണി ടീം മാനേജ്മെന്റിനെ ബോധിപ്പിച്ചതായായിരുന്നു റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ബാറ്റിങ് ലൈനപ്പിൽ നിന്നും ശാർദുൽ താക്കൂർ, ടിം സീഫർട്ട്, അശ്വിൻ ഹെബ്ബാർ, ശ്രീകർ ഭരത്, മൻദീപ് സിങ് എന്നീ താരങ്ങൾ പുറത്തായി. വിക്കറ്റ് കീപ്പറായി ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്ത് ടീമിലുള്ളതിനാൽ വിക്കറ്റ് കീപ്പർ ബാറ്ററായ കെ എസ് ഭരതിന് കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ന്യൂിസലൻഡിന്റെ വെടിക്കെട്ട് ബാറ്ററായ ടിം സീഫർട്ട് ആകട്ടെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഡൽഹിക്കായി കളിച്ചത്.

മൻദീപ് സിങ് മൂന്ന് മത്സരങ്ങളിൽ കളിച്ചെങ്കിലും കാര്യമായ സ്വീധീനം ചെലുത്താനായില്ല. അശ്വിൻ ഹെബ്ബാറിനാകട്ടെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചതുമില്ല. അടുത്തിടെ നടന്ന ആന്ധ്രാപ്രദേശ് പ്രീമിയിർ ലീഗിലെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരനായിരുന്നു ഹെബ്ബാർ. നാലു ബാറ്റർമാരെ കൈവിട്ടതോടെ ഡൽഹിക്ക് താരലേലത്തിൽ 3.70 കോടി രൂപ കൂടി അധികമായി ലഭിക്കും.

ഋഷഭ് പന്ത് (സി), ഡേവിഡ് വാർണർ, പൃഥ്വി ഷാ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, യാഷ് ദുൽ, മിച്ചൽ മാർഷ്, ലളിത് യാദവ്, അക്സർ പട്ടേൽ, ആന്റിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, കമലേഷ് നാഗർകോട്ടി, ഖലീൽ അഹമ്മദ്, ലുങ്കിസ് എൻഗിഡി, ലുങ്കിസ് എൻഗിഡി, , അമൻ ഖാൻ, കുൽദീപ് യാദവ്, പ്രവീൺ ദുബെ, വിക്കി ഓസ്റ്റ്‌വാൾ എന്നീ താരങ്ങളെയാണ് ഡൽഹി നിലനിർത്തിയത്.

കഴിഞ്ഞ സീസണിലെ റണ്ണറപ്പായിരുന്ന രാജസ്ഥാൻ റോയൽസ് പ്രമുഖ നിലനിർത്തിയപ്പോൾ അനുനയ് സിങ്, കോർബിൻ ബോഷ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, കരുൺ നായർ, നഥാൻ കൗൾട്ടർനൈൽ, റാസി വാൻ ഡെർ ഡസ്സൻ, ശുഭം അഗർവാൾ, തേജസ് ബറോക്ക എന്നിവരെ ഒഴിവാക്കി. നായകൻ സഞ്ജു സാംസണിന് പുറമെ യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, ജോസ് ബട്ട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തി.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്വാൻ, ദർശൻ യദ്വ്വാൻ , ആർ സായി കിഷോർ, നൂർ അഹമ്മദ് എന്നീ താരങ്ങളെ നിലനിർത്തി. റഹ്‌മാനുള്ള ഗുർബാസ്, ലോക്കി ഫെർഗൂസൺ, ഡൊമിനിക് ഡ്രേക്ക്സ്, ഗുർകീരത് സിങ്, ജേസൺ റോയ്, വരുൺ ആരോൺ എന്നീ താരങ്ങളെ ഗുജറാത്ത് ഒഴിവാക്കി.

കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ലക്നൗ സൂപ്പർ ജയ്ന്റ്സ് ആൻഡ്രൂ ടൈ, അങ്കിത് രാജ്പൂത്, ദുഷ്മന്ത ചമീര, എവിൻ ലൂയിസ്, ജേസൺ ഹോൾഡർ, മനീഷ് പാണ്ഡെ, ഷഹബാസ് നദീം എന്നീ താരങ്ങളെ ഒഴിവാക്കി. കെ എൽ രാഹുൽ (ക്യാപ്റ്റൻ), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കെയ്ൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നീ താരങ്ങളെ നിലനിർത്തി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും കാര്യമായ മാറ്റങ്ങളില്ല. ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്ലി, സുയാഷ് പ്രഭുദേശായി, രജത് പതിദാർ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്വെൽ, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കർൺ ശർമ, മഹിപാൽ ലോമ്‌റോർ, ജോഷ്മദ് സിറാജ് ഹേസിൽവുഡ്, സിദ്ധാർത്ഥ് കൗൾ, ആകാശ് ദീപ് എന്നീ താരങ്ങളെ നിലനിർത്തി. ജേസൺ ബെഹ്‌റൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്‌നിത്ത് സിസോദിയ, ഷെർഫാൻ റഥർഫോർഡ് എന്നീ താരങ്ങളെ ബാംഗ്ലൂർ ഒഴിവാക്കി.

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഷാരൂഖ് ഖാൻ, ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്, ബൽതേജ് സിങ്, നഥാൻ എല്ലിസ്, കാഗിസോ റബാഡ, രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ എന്നീ താരങ്ങളെ പഞ്ചാബ് കിങ്സ് നിലനിർത്തി. മായങ്ക് അഗർവാൾ, ഒഡിയൻ സ്മിത്ത്, വൈഭവ് അറോറ, ബെന്നി ഹോവൽ, ഇഷാൻ പോറെൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാഡ്, സന്ദീപ് ശർമ, റിട്ടിക്ക് ചാറ്റർജി എന്നീ താരങ്ങളെ പഞ്ചാബ് ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP