Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജവാൻ' വിറ്റ് തീരുന്നത് 2 മണിക്കൂറിനുള്ളിൽ; ബവ്‌റിജസ് ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം കിട്ടാനില്ല; 71 ഷോപ്പുകളിൽ ആകെ സ്റ്റോക്കുള്ളത് ബിയറും വൈനും മാത്രം; ലോക്കൽ ഡിസ്റ്റലറികൾ പ്രവർത്തനം നിർത്തിയത് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കുന്നു

'ജവാൻ' വിറ്റ് തീരുന്നത് 2 മണിക്കൂറിനുള്ളിൽ; ബവ്‌റിജസ് ഔട്ട്‌ലെറ്റുകളിൽ വിലകുറഞ്ഞ മദ്യം കിട്ടാനില്ല; 71 ഷോപ്പുകളിൽ ആകെ സ്റ്റോക്കുള്ളത് ബിയറും വൈനും മാത്രം; ലോക്കൽ ഡിസ്റ്റലറികൾ പ്രവർത്തനം നിർത്തിയത് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:വിലകുറഞ്ഞ മദ്യത്തിന്റെ നിർമ്മാണം നടത്തിയിരുന്ന ഡിസ്റ്റലറികൾ സംസ്ഥാനത്ത് പ്രവർത്തനം നിർത്തിയതോടെ ബവ്‌റിജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ വില കുറഞ്ഞ മദ്യം കിട്ടാനില്ല.ഇതോടെ ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ് കോർപ്പറേഷൻ.കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 71 ഔട്ട്‌ലെറ്റുകളിൽ സ്റ്റോക്കുള്ളത് ബിയറും വൈനും മാത്രമാണെന്നാണ് വിവരം.ഔട്ട്‌ലെറ്റുകൾ വഴി ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്നത് വില കുറഞ്ഞ മദ്യ ബ്രാൻഡുകളായിരുന്നു.ഇതിന്റെ നിർമ്മാണം ഡിസ്റ്റലറികൾ നിർത്തിവെച്ചതോടെ കുറഞ്ഞ മദ്യത്തിൽ നിന്നുള്ള ആകെ വരുമാനം നാലിലൊന്നായി കുറഞ്ഞതാണ് നിലവിൽ കോർപ്പറേഷനെ പ്രതിസന്ധിയിലാക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് മാത്രമാണ് ഇപ്പോൾ കുറഞ്ഞ മദ്യം നിർമ്മിക്കുന്നത്.പ്രതിദിനം 54000 ലീറ്റർ മദ്യമാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന ജവാൻ മദ്യമാകട്ടെ മദ്യപരുടെ പ്രയബ്രാൻഡായതിനാൽ തന്നെ നേരത്തേതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റഴിഞ്ഞിരുന്നു.ഇപ്പോൾ മറ്റുള്ള വിലകുറഞ്ഞ മദ്യബ്രാൻഡുകൾ കൂടി കിട്ടാതായതോടെ ജവാന്റെ ഡിമാൻഡ് ഇരട്ടിയായി വർദ്ദിച്ചു.ഔട്ട്‌ലെറ്റുകളിലെത്തുന്ന ജവാൻ മദ്യം രണ്ടു മണിക്കൂർ കൊണ്ടുതന്നെ വിറ്റു തീരുന്നു.ഡിമാൻഡ് ഉയർന്നതിനെ തുടർന്ന് ജവാൻ മദ്യം കൂടുതൽ ഉൽപാദിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം പാളിയതും ജവാന്റെ ലഭ്യതയ്ക്കും കുറവുണ്ടാകാൻ കാരണമായി.

വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വ്യാജമദ്യ വാപനവും ഉണ്ടാകാനുള്ള സാധ്യതയും കൂടിവരുന്നുണ്ട്.ഇതേ തുടർന്ന് വ്യാജമദ്യ ഭീക്ഷണിയിൽ പരിശോധന കർശനമാക്കാൻ എക്‌സൈസ് ഇന്റലിജൻസിന്റെ നിർദ്ദേശവും വന്നുകഴിഞ്ഞു.ബാറുകളിലടക്കം കർശന പരിശോധന നടത്താനാണ് എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡിസ്റ്റിലറികൾ ഉൽപാദനം നിർത്തിവെച്ചതാണ് ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് കോർപ്പറേഷനെ എത്തിച്ചിരിക്കുന്നത്.സർക്കാർ വിറ്റുവരവ് നികുതിയിൽ ഒഴിവാക്കാത്തതും,ഉൽപാദനചെലവു കൂടിയതുമാണ് സ്വകാര്യ ഡിസ്റ്റലറികൾ പ്രവർത്തനം നിർത്താൻ കാരണം.പ്രതിസന്ധിയെ തുടർന്ന് വില കൂടിയ മദ്യം ഒഴിച്ചു നിർത്തിയാൽ സംസ്ഥാനത്തെ ബവ്‌റിജസിന്റെ 71 ഔട്ട്‌ലെറ്റുകളിൽ ബിയറും വൈനും മാത്രമാണ് സ്റ്റോക്കുള്ളത്. സ്ഥിതി ഇതേ രീതിയിൽ തുടർന്നാൽ പല ഔട്‌ലെറ്റുകളും അടയ്‌ക്കേണ്ടി വരുമെന്നാണ് സൂചന.വെറും 6.5 കോടി രൂപയുടെ വിലകുറഞ്ഞ മദ്യമാണ് ഈ സാമ്പത്തിക വർഷം വിൽക്കാൻ കഴിഞ്ഞതെന്നു ബവ്‌കോയുടെ വെബ്‌സൈറ്റിലെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP