Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകകപ്പ് ബെൽജിയം ടീമിന്റെ വെൽനെസ്സ് കൺസൾട്ടന്റായി ഖത്തറിലേക്ക് പോകുന്നത് യുകെ മലയാളിയായ വിനയ് മേനോൻ; ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഭാഗമായി എത്തുന്ന ഏക ഇന്ത്യാക്കാരൻ വിനയ് ആകുമോ ?

ലോകകപ്പ് ബെൽജിയം ടീമിന്റെ വെൽനെസ്സ് കൺസൾട്ടന്റായി ഖത്തറിലേക്ക് പോകുന്നത് യുകെ മലയാളിയായ വിനയ് മേനോൻ; ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഭാഗമായി എത്തുന്ന ഏക ഇന്ത്യാക്കാരൻ വിനയ് ആകുമോ ?

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിന്റെ ഏത് മൂലയിലും ഒരു മലയാളിയെങ്കിലും ഉണ്ടാകുമെന്നാണ് പറയുന്നത്. അപ്പോൾ പിന്നെ ലോകകപ്പിൽ മലയാളിയുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ കഴിയുമോ ? ഖത്തറിലെ 2022 ഫിഫ വേൾഡ് കപ്പിൽ മലയാളി സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നത് യു കെ മലയാളിയായ വിനയ് മേനോൻ ആണ്. നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകമാകെ ആവേശമുണർത്തി 32 ടീമുകൾ, 64 മാച്ചുകളിലായി മാറ്റുരക്കുന്ന മാമാങ്കത്തിൽ മലയാളി എത്തുന്നത് ബെൽജിയം ടീമിന്റെ വെൽനെസ്സ് കൺസൾട്ടന്റ് ആയാണ്.

1920 മുതൽ ചരിത്രമുള്ള ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് ഇതുവരെ ലോക കപ്പിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. 2022 ലെ ലോകകപ്പിലും ക്വാളിഫയിങ് റൗണ്ടിൽ ഇന്ത്യ പുറത്തായിരുന്നു. 1950- ക്വാളിഫയിങ് റൗണ്ടിൽ വിജയിച്ചെങ്കിലും ഇന്ത്യൻ ടീമിന് കളിക്കാനായില്ല. ഇതുവരെ ഇന്ത്യൻ ടീമിന് ലോകകപ്പിൽ പങ്കെടുക്കാനായില്ലെങ്കിലും, ലോക കപ്പിനെത്തുന്ന ഒരു പ്രധാന ടീമിലെ അംഗമായി ഇപ്പോൾ ഒരു ഇന്ത്യാക്കാരൻ, അതും ഒരു മലയാളി എത്തുകയാണ്.

ബെൽജിയം ദേശീയ ടീമിൽ വെൽനെസ്സ് കൺസൾട്ടന്റായി ചേർന്ന വിനയ് മേനോൻ ടീമിനൊപ്പം ഖത്തറിലെത്തും. വിനയ് മേനോന്റെ മേൽനോട്ടത്തിൽ റഷ്യ 2018 ൽ ലഭിച്ച മൂന്നാം സ്ഥാനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബെൽജിയം ടീം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനം തന്നെയാണ് വിനയ് മേനോന്റെ ലോക കപ്പിലെ പങ്കാളിത്തം. ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്തുന്നതിൽ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരു അവസരം ലഭിച്ചാൽ, കളിക്കാരിൽ ശരിയായ മനോഭാവം വളർത്തി, 2028 നുള്ളിൽ നല്ലൊരു ടീമാക്കി മാറ്റാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ചെറായിയിൽ ജനിച്ച വിനയ് മേനോൻ ഇപ്പോൾ ഭാര്യ ഫ്ളോമി മേനോനും, മകൻ അഭയ്നോടും ഒപ്പം ലണ്ടനിലാണ് താമസം. ഗ്രൂപ്പ് എഫ് ൽ ഇടം നേടിയ ബെൽജിയത്തിന് മൊറോക്കോ, ക്രൊയേഷ്യ, കാനഡ എന്നീ രാജ്യങ്ങളെയാണ് ഗ്രൂപ്പ് മത്സരത്തിൽ നേരിടേണ്ടി വരിക. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസിയ ഫുട്ബോൾ ക്ലബ്ബിന്റെയും വെൽനെസ്സ് കൺസൾട്ടന്റും മൈൻഡ് സ്ട്രാറ്രജിസ്റ്റുമാണ് വിനയ് മേനോൻ.

ബെൽജിയം ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുൻപായി വിനയ് മേനോൻ ടീമിന്റെ മുഖ്യ പരിശീലകൻ റോബെർട്ടൊ മാർട്ടിനെസുമായി ലണ്ടനിൽ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ദോഹക്ക് പോകുന്നതിന്റെ മുന്നോടിയായി നവംബർ 18 ന് ബെൽജിയം ടീം കുവൈറ്റിൽ എത്തും. മത്സരങ്ങളുടെ അവസാനം വരെ വിനയ് ടീമിനൊപ്പം തന്നെ തുടരും. 2008-ൽ ബ്രിട്ടനിൽ എത്തിയ വിനയ് കഴിഞ്ഞ 13 വർഷത്തിൽ ഏറെയായി ചെൽസിയ ടീമിന്റെ വെൽനെസ്സ് കൺസൾട്ടന്റും മൈൻഡ് സ്ട്രാറ്രജിസ്റ്റുമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP