Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിവ് ഇൻ പങ്കാളിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം സൂക്ഷിക്കാൻ 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി; അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ സദാ അഗർബത്തി പുകച്ചുകൊണ്ടിരുന്നു; മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു; ഡൽഹിയിലെ അരുംകൊലയിൽ അഫ്താബിനെ സ്വാധീനിച്ചത് അമേരിക്കൻ ക്രൈം ത്രില്ലർ 'ഡെക്സ്റ്റർ'

ലിവ് ഇൻ പങ്കാളിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം സൂക്ഷിക്കാൻ 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി; അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ സദാ അഗർബത്തി പുകച്ചുകൊണ്ടിരുന്നു; മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു; ഡൽഹിയിലെ അരുംകൊലയിൽ അഫ്താബിനെ സ്വാധീനിച്ചത് അമേരിക്കൻ ക്രൈം ത്രില്ലർ 'ഡെക്സ്റ്റർ'

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലിവ് ഇൻ ടുഗതർ പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവിനെ സ്വാധീനിച്ചത് അമേരിക്കൻ ക്രൈം ത്രില്ലർ. ഒടിടി കാലത്ത് പതിവായി ക്രൈം ത്രില്ലറുകൾ ഭ്രമം കയറിയിരുന്നു 28 കാരനായ അഫ്തബ് അമീൻ പൂനവാലയ്ക്ക്. തന്നെ വിവാഹം കഴിക്കണമെന്ന് 26 കാരിയായ കാമുകി ശ്രദ്ധ വാൽക്കർ വാശി പിടിച്ചതാണ് അഫ്തബിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്. മെയ് പകുതിയോടെ ഉണ്ടായ ഒരു വാക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ചാണ് ശ്രദ്ധയെ അഫ്തബ് വകവരുത്തിയത്.

യുവതിയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ചുമാറ്റി. ഇത് സൂക്ഷിക്കാൻ വേണ്ടി 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി.

അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ അഗർബത്തി സദാ പുകച്ചുകൊണ്ടിരുന്നു. അഞ്ചുമാസം മുമ്പ് നടന്ന കൊലപാതകം, പിതാവ് തലസ്ഥാനത്ത് എത്തി, മകളെ കാണാനില്ലെന്ന് പരാതി നൽകിയതോടെയാണ് പുറത്തുവന്നത്.

കൊലയ്ക്ക് ശേഷം അടുത്ത 18 ദിവസവും മൃതശരീരത്തിന്റെ ഓരോ അവശിഷ്ടവുമായി പുലർച്ചെ രണ്ടുമണിക്കാണ് ഇയാൾ പുറത്തിറങ്ങുക. എല്ലാവരും നല്ല ഉറക്കം പിടിക്കുന്ന സമയം. മെഹ്്‌റ്രോളി കാട്ടിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. അഫ്തബിന് കൊലപാതകത്തിന് മാത്രമല്ല, കൊല മറയ്ക്കാനും പ്രചോദനമായത്. അമേരിക്കൻ ക്രൈം ത്രില്ലർ ഷോയായ ഡെക്‌സ്റ്റർ ആണ്. ഈ ഷോയിൽ നായകൻ ഒരു ഫോറൻസിക് വിദഗ്ധനാണ്. സീരിയൽ കില്ലറിന്റെ സമാന്തര ജീവിതവും.

അഫ്താബാകട്ടെ ഷെഫായി പരിശീലനം കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ ഇറച്ചി മുറിക്കുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു.

മുംബൈയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും ഇഷ്ടത്തിലായത്. വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിലെ ബന്ധം യുവതിയുടെ വീട്ടുകാർ അംഗീകരിക്കാതെ വന്നതോടെ, അഫ്തബും, ശ്രദ്ധയും ഈ വർഷമാദ്യം ഡൽഹിയിലേക്ക് മാറുകയായിരുന്നു. ഒരു അന്താരാഷ്ട്ര കമ്പനിക്ക് വേണ്ടി കോൾ സെന്ററിൽ ജോലി നോക്കുകയായിരുന്നു. മെഹ്‌റ്രോളിയിലെ വാടക അപ്പാർട്ട്‌മെന്റിലായിരുന്നു താമസം.

ശ്രദ്ധയുടെ ഒരു കൂട്ടുകാരി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവളുടെ ഫോൺ ആഴ്ചകളോളമായി സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചതോടെയാണ് മുംബൈയിലെ വസായിയിൽ നിന്ന് പിതാവ് ഡൽഹിയിലെത്തിയത്. ഏറെ നാളായി യുവതിയും മാതാപിതാക്കളും തമ്മിൽ ഫോണിൽ പോലും സംസാരിച്ചിരുന്നില്ല. പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്‌ളാറ്റിൽ എത്തി. എന്നാൽ ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ചയോടെ കൊലപാതക വിവരം പുറത്തുവരുന്നത്. ഇതേ തുടർന്ന്‌
പൊലീസ് അഫ്താബ് അഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെയ് 18-നാണ് സംഭവം നടന്നത്. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു.

കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഫ്താബിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങൾ കാട്ടിൽ നിന്നും കണ്ടെടുത്തു. എന്നാൽ, അവ മനുഷ്യശരീരാവശിഷ്ടങ്ങൾ ആണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP