Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

2021 ലെ പുരസ്‌കാരങ്ങൾ യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്‌നിക്കൽ അഡൈ്വസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് ഡോ. എബ്ജിൻ ജോൺ എന്നിവർക്ക് സമ്മാനിക്കും.

2022 ലെ പുരസ്‌കാരങ്ങൾക്ക് അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ ജി മന്മഥൻ നായർ, സൗദി അറേബ്യയയിലെ ടട്ര ഇൻഫർമേഷൻ ടെക്‌നോളജി സിഇഒ മൂസ കോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബെംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ ഏയ്‌റോലോജിസ്റ്റിക്‌സ്, ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസും തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 20 ഞായറാഴ്ച വൈകുന്നേരം 7 ന് അസർബൈജാനിലെ ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന 16 -മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങിൽ 2021 ലെ ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ അസർബൈജാൻ - ഇന്ത്യ റിലേഷൻഷിപ്പ് ചെയർമാൻ നഗിഫ് ഹംസയേവ് എംപി, പ്രൊഫ. റുഫാത് ഗുലിയേവ് എംപി, മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന 2021 ലെ പുരസ്‌കാര ദാനച്ചടങ്ങു മാറ്റിവച്ചത്.

2022 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം 7 ന് ബാക്കുവിലെ ലാൻഡ്മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. പുരസ്‌കാരദാന ചടങ്ങിൽ അസർബൈജാൻ പാർലമെന്റ് അംഗം റാസി നുറുല്ലയെവ്, ഇസ്രയേൽ അംബാസിഡർ ജോർജ് ഡീക്, ക്രൊയേഷ്യ അംബാസിഡർ ബ്രാങ്കോ സെബിക്, ഇന്ത്യൻ എംബസിയി കൾച്ചറൽ സെക്രട്ടറി അജയ് കുമാർ പാണ്ഡേ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളികളടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP