Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിവറേജ് ഔട്ട്‌ലറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു; കള്ളൻ 12 കുപ്പി മദ്യവുമായി കടന്നു; സംഭവം ഹരിപ്പാട്ട്

ബിവറേജ് ഔട്ട്‌ലറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു; കള്ളൻ 12 കുപ്പി മദ്യവുമായി കടന്നു; സംഭവം ഹരിപ്പാട്ട്

സ്വന്തം ലേഖകൻ

ആലപ്പുഴ: ഹരിപ്പാട് ബിവറേജ് ഔട്ട്‌ലറ്റിൽ മോഷണം. ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 12 കുപ്പി മദ്യവുമായാണ് കടന്നത്.

രാവിലെ ബിവറേജ് ജീവനക്കാരൻ ഔട്ട്ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാവ് മേശയും അലമാരയും കുത്തി തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നി?ഗമനം. ആകെ 9430 രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്.

ഹരിപ്പാട് പൊലീസും വിരലടയാളം വിദഗ്ധരും, ഡോഗ്‌സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിൽ മധ്യവയസ്‌കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP