Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൺപത്തിയഞ്ച് രാജ്യങ്ങളിലെ 158 റൂട്ടുകളിൽ ചിറകുവിരിച്ച് 'എമിറേറ്റ്സ്'; വ്യോമയാന രംഗത്ത് എമിറേറ്റ്‌സിന്റെ കുത്തക പൊളിക്കാൻ 'റിയ' എത്തുന്നു; സൗദി അറേബ്യൻ എയർലൈൻസിന് പുറമെ പുതിയ അന്താരാഷ്ട്ര വിമാന കമ്പനി യാഥാർത്ഥ്യമാക്കുക പൊതുനിക്ഷേപ നിധിയിലൂടെ; 'സൗദിയ'ക്ക് ഒപ്പം ഇനി 'റിയ'യും

എൺപത്തിയഞ്ച് രാജ്യങ്ങളിലെ 158 റൂട്ടുകളിൽ ചിറകുവിരിച്ച് 'എമിറേറ്റ്സ്'; വ്യോമയാന രംഗത്ത് എമിറേറ്റ്‌സിന്റെ കുത്തക പൊളിക്കാൻ 'റിയ' എത്തുന്നു; സൗദി അറേബ്യൻ എയർലൈൻസിന് പുറമെ പുതിയ അന്താരാഷ്ട്ര വിമാന കമ്പനി യാഥാർത്ഥ്യമാക്കുക പൊതുനിക്ഷേപ നിധിയിലൂടെ; 'സൗദിയ'ക്ക് ഒപ്പം ഇനി 'റിയ'യും

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികളോട് മത്സരിക്കാൻ ലക്ഷ്യമിടുന്ന സൗദി അറേബ്യൻ എയർലൈൻസിന് കരുത്തേകാൻ പുതിയൊരു അന്താരാഷ്ട്ര വിമാന കമ്പനി കൂടി ആരംഭിക്കുന്നു. സൗദി അറേബ്യൻ എയർലൈൻസ് കമ്പനിയെ കൂടാതെയാണ് പൊതുനിക്ഷേപ നിധിയുടെ വൻ മുതൽമുടക്കിൽ റിയാദ് ആസ്ഥാനമായി 'റിയ' എന്ന പേരിൽ കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്.

10,000 കോടി റിയാൽ വ്യോമയാന രംഗത്ത് മുതൽമുടക്കാനാണ് സൗദി അറേബ്യ പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. കമ്പനി നിലവിൽ വരുന്നതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും റിയ. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ജിദ്ദ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. റിയ എന്ന പേരിൽ പ്രാദേശിക സർവീസുകൾ നടത്തി തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് ഡോളറിന്റെ എയർക്രാഫ്റ്റ് ഓർഡർ പൂർത്തിയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന രംഗത്ത് 100 ബില്യൻ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭൂരിഭാഗവും തുകയും പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനാവും നീക്കിവെയ്ക്കുക. 'എമിറേറ്റ്സ്' കൈവരിച്ച ലക്ഷ്യം അതിന്റെ നാലിലൊന്ന് സമയം കൊണ്ട് പൂർത്തീകരിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്നും അന്താരാഷ്ട്ര കണക്ഷൻ സർവീസുകൾക്കായിരിക്കും പ്രധാന പരിഗണനയെന്നും 'അറേബ്യൻ ബിസിനസ്' ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണെന്നും റിപ്പോർട്ട് പറയുന്നു.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. പുതിയ വിമാനക്കമ്പനി യൂറോപ്പ്, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 150 റൂട്ടുകളിലായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് 30 ബില്യൻ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും. നിലവിൽ 85 രാജ്യങ്ങളിലെ 158 റൂട്ടുകളിലാണ് എമിറേറ്റ്‌സിന്റെ സർവീസ്.

എമിറേറ്റ്സ് ബിസിനസ്സ് മോഡലുകൾ നിർമ്മിച്ച അതേ രീതിയിൽ തന്നെ കിഴക്കൻ രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തെ നവീകരിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് എയർലൈൻ.

സൗദിയയിൽ നിന്ന് വ്യത്യസ്തമായി, പുതിയ എയർലൈൻനിൽ മദ്യം വിളമ്പും, പുരുഷന്മാർ ഷാർട്ട്‌സ് ധരിക്കുന്നത് അടക്കം വിലക്കിയ കർശനമായ ഡ്രസ് കോഡ് ഉണ്ടായിരിക്കില്ല. പ്രധാനമായും ഉംറ തീർത്ഥാടന യാത്രക്കാർക്ക് സേവനം നൽകുന്ന ജിദ്ദയിൽ നിന്നാണ് സൗദിയ പ്രവർത്തിക്കുന്നത്. യൂറോപ്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എയർബസിൽ നിന്നും യുഎസ് എയ്റോസ്പേസ് ഭീമൻ ബോയിംഗിൽ നിന്നും 80 പുതിയ വിമാനങ്ങൾ വരെ വാങ്ങാൻ റിയ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP