Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുട്ടി ക്രിക്കറ്റിൽ ഇംഗ്ലണ്ട് രാജാക്കന്മാർ; പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് കിരീടധാരണം; പവർ പ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അർദ്ധ സെഞ്ചുറിയുമായി പട നയിച്ച് ബെൻ സ്റ്റോക്‌സ്; കൂട്ടായി ബട്‌ലറും അലിയും ബ്രൂക്‌സും; അവസാന ഓവറുകളിൽ കളി കൈവിട്ട് പാക്കിസ്ഥാൻ; അഞ്ച് വിക്കറ്റ് ജയത്തോടെ രണ്ടാം ട്വന്റി 20 കിരീടത്തിൽ മുത്തമിട്ട് ബട്‌ലറും സംഘവും

കുട്ടി ക്രിക്കറ്റിൽ ഇംഗ്ലണ്ട് രാജാക്കന്മാർ; പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് കിരീടധാരണം; പവർ പ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അർദ്ധ സെഞ്ചുറിയുമായി പട നയിച്ച് ബെൻ സ്റ്റോക്‌സ്; കൂട്ടായി ബട്‌ലറും അലിയും ബ്രൂക്‌സും; അവസാന ഓവറുകളിൽ കളി കൈവിട്ട് പാക്കിസ്ഥാൻ; അഞ്ച് വിക്കറ്റ് ജയത്തോടെ രണ്ടാം ട്വന്റി 20 കിരീടത്തിൽ മുത്തമിട്ട് ബട്‌ലറും സംഘവും

സ്പോർട്സ് ഡെസ്ക്

മെൽബൺ: ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇംഗ്ലണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ജോസ് ബട്‌ലറും സംഘവും ട്വന്റി 20 കിരീടം സ്വന്തമാക്കിയത്. 138 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ആറ് പന്തുകൾ ശേഷിക്കെ വിജയതീരത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് പത്തൊൻപത് ഓവറിൽ ലക്ഷ്യം മറികടന്നു. 49 പന്തിൽ 52 റൺസുമായി പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ൽ വെസ്റ്റ് ഇൻഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.

പവർപ്ലേയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടും ക്ഷമയോടെ അവസാനം വരെ പൊരുതിയ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ടി ചരിത്ര ജയം സമ്മാനിച്ചത്. ഓപ്പണർ അലക്‌സ് ഹെയ്ൽസിന്റെയും വൺ ഡൗണായി ഇറങ്ങിയ ഫിൽ സോൾട്ടിന്റെയും തകർത്തടിച്ച് തുടങ്ങിയ ക്യാപ്റ്റൻ ജോസ് ബട്ലറുടെയും വിക്കറ്റുകളാണ് പവർപ്ലേയിൽ ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഓവറിൽ ഹെയ്ൽസിനെ(1) ഷഹീൻ അഫ്രീദി ക്ലീൻ ബൗൾഡാക്കിയപ്പോൾ നാലാം ഓവറിൽ ഹാരിസ് റൗഫ് സാൾട്ടിനെ(10) ഇഫ്തിഖർ അഹമ്മദിന്റെ കൈകകളിലെത്തിച്ചു. പവർ പ്ലേയിലെ അവസാന ഓവറിൽ ഹാരിസ് റൗഫ് ബട്ലറെ റൗഫ് വിക്കറ്റ് റിസ്വാന്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകർത്തടിച്ച ക്യാപ്റ്റൻ ജോസ് ബട്ലറിനെ പവർ പ്ലേയിലെ അവസാന ഓവറിൽ മടക്കി ഹാരിസ് റൗഫാണ് പാക്കിസ്ഥാന് മുൻതൂക്കം നൽകിയിരുന്നു.



പവർ പ്ലേയിലെ ആദ്യ ഓവറിൽ തന്നെ ഷഹീൻ അഫ്രീദി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചു. ഇന്ത്യക്കെതിരെ തകർത്തടിച്ച അലക്‌സ് ഹെയ്ൽസിനെ മിഡിൽ സ്റ്റംപിളക്കി അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാൽ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ച ജോസ് ബട്ലറും സോൾട്ടും ചേർന്ന് ഇംഗ്ലണ്ടിന്റെ സമ്മർദ്ദമകറ്റി. ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ബൗണ്ടറി കൂടി ബട്ലർ കരുത്തു കാട്ടിയപ്പോൾ ഹാരിസ് റൗഫിനെതെതിരെ ബൗമ്ടറി നേടിയതിന് പിന്നാലെ സാൾട്ടിനെ വീഴ്‌ത്തി റൗഫ് ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേൽപ്പിച്ചു.

നസീം ഷാ അഞ്ചാം ഓവറിൽ ഓപ് സ്റ്റംപിന് പുറത്ത് ഒന്നിലേറെ തവണ ബീറ്റ് ചെയ്ത് ബട്ലറെ ഒന്ന് വിറപ്പിച്ചെങ്കിലും സ്‌കൂപ്പ് ഷോട്ടിലൂടെ സിക്‌സ് പറത്തി ബട്ലർ ഇംഗ്ലണ്ടിന്റെ സ്‌കോർ ഉയർത്തി. എന്നാൽ പവർ പ്ലേയിലെ അവസാന ഓവറിൽ ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിങ് ചെയ്ത പന്തിൽ ബാറ്റ് വെച്ച ബട്ലറെ വിക്കറ്റിന് പിന്നിൽ റിസ്വാൻ കൈയിലൊതുക്കി. 17 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയ ബട്ലർ 27 റൺസെടുത്തു.

എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് - ഹാരി ബ്രൂക്ക്സ് സഖ്യം ഇംഗ്ലീഷ് ഇന്നിങ്സ് ട്രാക്കിലാക്കി. 23 പന്തിൽ നിന്ന് 20 റൺസെടുത്ത ബ്രൂക്ക്സ് മടങ്ങിയതിനു പിന്നാലെ മോയിൻ അലിയെ കൂട്ടുപിടിച്ച് സ്റ്റോക്ക്സ് ഇംഗ്ലണ്ടിനെ വിജയത്തിനരികെ എത്തിച്ചു. മോയിൻ 13 പന്തിൽ നിന്ന് 19 റൺസെടുത്ത് പുറത്തായി. എന്നാൽ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറിൽ സ്റ്റോക്സ് വിജയം പൂർത്തിയാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലീഷ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാന് സ്‌കോറിങ് ബുദ്ധിമുട്ടായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പാക് സ്‌കോർ 137-ൽ ഒതുങ്ങി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. ആദിൽ റഷീദും ക്രിസ് ജോർദനും രണ്ടു വിക്കറ്റ് വീഴ്‌ത്തി. 28 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 38 റൺസെടുത്ത ഷാൻ മസൂദാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ.



മുഹമ്മദ് റിസ്വാൻ - ക്യാപ്റ്റൻ ബാബർ അസം ഓപ്പണിങ് സഖ്യത്തിൽ പ്രതീക്ഷവെച്ച പാക്കിസ്ഥാനെ അഞ്ചാം ഓവറിൽ തന്നെ സാം കറൻ ഞെട്ടിച്ചു. 14 പന്തിൽ നിന്ന് 15 റൺസെടുത്ത റിസ്വാന്റെ കുറ്റിതെറിപ്പിച്ച് കറൻ ആദ്യ പ്രഹരമേൽപ്പിച്ചു. അടിച്ചുതകർക്കാനുള്ള ലൈസൻസുമായി ഇറങ്ങിയ മുഹമ്മദ് ഹാരിസിന് ഇംഗ്ലീഷ് ബൗളർമാർ കടിഞ്ഞാണിട്ടപ്പോൾ പാക് ടീമിന്റെ റൺറേറ്റ് താഴ്ന്നു. 12 പന്തിൽ നിന്ന് വെറും എട്ട് റൺസ് മാത്രമെടുത്ത ഹാരിസിനെ എട്ടാം ഓവറിൽ ആദിൽ റഷീദ് മടക്കുമ്പോൾ സ്‌കോർബോർഡിൽ 45 റൺസ് മാത്രം.

പിന്നാലെ ബാബറും ഷാൻ മസൂദും ചേർന്ന് സ്‌കോർ 84-ൽ എത്തിച്ചതിനു പിന്നാലെ റഷീദ്, ബാബറിനെ മടക്കി. 28 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 32 റൺസായിരുന്നു പാക് ക്യാപ്റ്റന്റെ സമ്പാദ്യം. തുടർന്നെത്തിയ ഇഫ്തിഖർ അഹമ്മദിനെ (0) അക്കൗണ്ട് തുറക്കും മുമ്പ് ബെൻ സ്റ്റോക്ക്സ് മടക്കി. പിന്നാലെ ഷാൻ മസൂദിനെ 17-ാം ഓവറിൽ സാം കറൻ മടക്കിയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. 14 പന്തിൽ നിന്ന് 20 റൺസെടുത്ത ഷദാബ് ഖാൻ സ്‌കോർബോർഡിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി പുറത്തായി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP