Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേട്ടയിലെ പാർട്ടിക്കാരനായ അബ്കാരിയുടെ രണ്ട് സഹോദരിമാർക്കും സെക്രട്ടറിയേറ്റിൽ ഓഫിസ് അറ്റൻഡർമാരായി താൽകാലിക നിയമനം; എല്ലാം ശരിയാക്കി കൊടുത്തത് പേട്ട ലോക്കലിൽ നിന്നുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനാ നേതാവും; നിയമ മന്ത്രിയുടെ ഓഫീസിലും പാർട്ടി നിയമനം; പിൻവാതിൽ നിയമനങ്ങൾ 'കുടുംബം' ഹൈജാക്ക് ചെയ്യുമ്പോൾ

പേട്ടയിലെ പാർട്ടിക്കാരനായ അബ്കാരിയുടെ രണ്ട് സഹോദരിമാർക്കും സെക്രട്ടറിയേറ്റിൽ ഓഫിസ് അറ്റൻഡർമാരായി താൽകാലിക നിയമനം; എല്ലാം ശരിയാക്കി കൊടുത്തത് പേട്ട ലോക്കലിൽ നിന്നുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനാ നേതാവും; നിയമ മന്ത്രിയുടെ ഓഫീസിലും പാർട്ടി നിയമനം; പിൻവാതിൽ നിയമനങ്ങൾ 'കുടുംബം' ഹൈജാക്ക് ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമ മന്ത്രി പി. രാജീവിന്റെ നിയമ വകുപ്പിൽ നടന്ന 18 താൽക്കാലിക നിയമനങ്ങളും സംശയത്തിലേക്ക്. ഒരു വീട്ടിൽ നിന്ന് രണ്ടു പേർക്ക് ജോലി കിട്ടിയതായാണ് സൂചന. തിരുവനന്തപുരത്ത് പേട്ടയിലെ സിപിഎം നേതാവിന്റെ സഹോദരിമാർക്കാണ് ജോലി കിട്ടിയത്. അബ്കാരി കുടുംബത്തിലെ ചേച്ചിക്കും അനുജത്തിക്കും ജോലി തരപ്പെടുത്തി നൽകിയത് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനാ നേതാവാണെന്നാണ് സൂചന.

ഭരണതലത്തിൽ സ്വാധീനമുള്ള സെക്രട്ടറിയേറ്റിൽ ഇടതുപക്ഷ സംഘടനയെ നയിക്കുന്ന ഒരു നേതാവിന്റെ വീട്ടിന് അടുത്തു താമസിക്കുന്ന രണ്ടു പേർക്കാണ് ജോലി കിട്ടിയത്. അബ്കാരിയുടെ സഹോദരിമാർക്ക് താൽകാലിക നിയമനം നൽകിയത് ഈ സംഘടനാ നേതാവിന്റെ ശുപാർശയിലാണ്. സർക്കാർ ശമ്പളം നൽകാനായി തയ്യാറാക്കിയ പട്ടികയിൽ ഈ സഹോദരിമാരുമുണ്ട്. പേരിലെ ഇൻഷ്യലുകൾ സമാനമായതിനെ തുടർന്നാണ് പേട്ടയിലെ സഹോദരിമാരുടെ ബന്ധം പുറത്തു വന്നത്. താൽകാലിക നിയമനങ്ങളെല്ലാം പാർട്ടി നിയമനങ്ങളാണെന്ന വസ്തുത ചർച്ചയാക്കുന്നതാണ് ഈ വിവരും.

തിരുവനന്തപുരത്തെ പ്രധാന അബ്കാരിയായിരുന്നു ഒരുകാലത്ത് താൽകാലിക ജോലി കിട്ടിയവരുടെ അച്ഛൻ. പിന്നീട് മകനും ആ വഴിക്ക് നീങ്ങി. എന്നാൽ ഇപ്പോൾ റിയൽ എസ്‌റ്റേറ്റ് കച്ചവടമാണ് നടത്തുന്നത്. പേട്ട ലോക്കലിലെ പ്രധാന പാർട്ടി പ്രവർത്തകനാണ് ഇയാൾ. സെക്രട്ടറിയേറ്റിലെ സംഘടനാ നേതാവും പേട്ടാ ലോക്കൽ കമ്മറ്റിയിൽ നിന്നുള്ളതാണ്. നിയമ മന്ത്രിയുടെ ഓഫീസിലെ നിയമനങ്ങൾ ഒന്നും എംപ്ലോയ്‌മെന്റ് വഴി അല്ല എന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ആണ് ഈ നിയമ വിരുദ്ധ പ്രവൃത്തി നടന്നിരിക്കുന്നത്.

ഓഫിസ് അറ്റൻഡന്റ് 14 , ഡ്രൈവർ 3, കമ്പ്യൂട്ടർ അസിസ്റ്റന്റ് 1 എന്നിങ്ങനെയാണ് താൽക്കാലിക നിയമനങ്ങൾ നടന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ ആണ് ഇവരെല്ലാം. ഇവർക്ക് ശമ്പളം കൊടുക്കാൻ ഒരു വർഷം 30 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. നിയമവകുപ്പിൽ നിന്ന് ഒക്ടോബർ 6 ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2.45 ലക്ഷം രൂപയാണ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിനായി ഇവർക്ക് വേണ്ടി ചെലവഴിച്ചത്.

40 ഓഫിസ് അറ്റൻഡന്റ്മാർ നിയമ വകുപ്പിൽ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് പാർട്ടിക്കാരായ 18 പേരെ താൽക്കാലിക തസ്തികകളിലേക്ക് എടുത്തത്. പേപ്പർ രഹിത ഫയലുകൾ (ഇ ഫയലുകൾ) ആണ് നിയമ വകുപ്പിൽ കൂടുതലും . ഒറ്റ ക്ലിക്കിന് ഫയലുകൾ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്ന് പോകുമ്പോൾ ഓഫിസ് അറ്റൻഡന്റിന് ജോലി ഇല്ലെന്ന് തന്നെ പറയാം.

ഒരു ജോലിയും ഇല്ലാതെ, ഓരോ വർഷവും 30 ലക്ഷം ചെലവഴിച്ച് പിൻ വാതിലൂടെ കയറിയ പാർട്ടിക്കാരായ നിയമവകുപ്പിലെ താൽക്കാലിക ജീവനക്കാരെ എന്തിനാണ് സർക്കാർ തീറ്റിപോറ്റുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനൊപ്പമാണ് ഒരു വീട്ടിലെ സഹോദരിമാർക്ക് ഈ ആനുകൂല്യം കിട്ടിയെന്ന വിവരവും പുറത്തേക്ക് വരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP