Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് കിടന്ന എസ്എഫ്‌ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ ആക്കിയിട്ടുണ്ട്; എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല; നിലപാട് വ്യക്തമാക്കി കെ സുധാകരൻ

ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് കിടന്ന എസ്എഫ്‌ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ ആക്കിയിട്ടുണ്ട്; എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല; നിലപാട് വ്യക്തമാക്കി കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയെന്ന കെ സുധാകരന്റെ പരാമർശം വിവാദമായി തുടരവേ താൻ എസ്എഫ്‌ഐ നേതാവിനെയും സംരക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വെട്ടേറ്റ് കിടന്ന എസ്എഫ്‌ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് കിടന്ന എസ്എഫ്‌ഐ നേതാവ് അഷ്‌റഫിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

മനോരമ ന്യൂസ് ന്യൂസ്‌മേക്കർ പുരസ്‌കാര വേദിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ല. വിജയസാധ്യത മാത്രം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവന വിവാദമായി തുടരുകയാണ്. 'താൻ സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ തോട്ടടയിൽ പ്രവർത്തിച്ച ആർഎസ്എസ് ശാഖ സിപിഎമ്മുകാർ അടിച്ചു പൊളിക്കാൻ തീരുമാനിച്ചപ്പോൾ ആളെ അയച്ചു സംരക്ഷണം കൊടുത്തത് താനാണ്. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ആർഎസ്എസ് ശാഖകൾ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്താണ് ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ അയച്ച് നൽകിയത്. ശാഖയോടും, ശാഖയുടെ ലക്ഷ്യത്തോടും ആർഎസ്എസ് നിലപാടിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല അങ്ങനെ ചെയ്തത്' - എന്നായിരുന്നു സുധാകരന്റെ വാക്കുകൾ.

കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ ഒരിക്കലും ആർഎസ്എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്നാൽ ആർഎസ്എസിന്റെ പരിപാടിയെ താൻ അംഗീകരിക്കുന്നില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെയാണ് താൻ എതിർത്തതെന്നും സുധാകരൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP