Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കത്ത് വിവാദത്തിലെ അന്വേഷണത്തിൽ ഉരുണ്ടു കളിച്ച് ആനാവൂർ നാഗപ്പൻ; നേരിട്ട് മൊഴി നൽകിയെന്ന അവകാശവാദം തള്ളി ക്രൈംബ്രാഞ്ചിന്; ബുധനാഴ്‌ച്ച രാത്രി ഫോണിൽ വിളിച്ചപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തോട് ആനാവൂർ പറഞ്ഞത് പാർട്ടിക്കാര്യങ്ങളുടെ തിരക്കിലെന്നും കത്ത് കണ്ടിട്ടില്ലെന്നും; അന്വേഷണത്തോട് സഹകരിക്കാതെ ആനാവൂർ ഒളിച്ചു കളിക്കുന്നത് എന്തിന്?

കത്ത് വിവാദത്തിലെ അന്വേഷണത്തിൽ ഉരുണ്ടു കളിച്ച് ആനാവൂർ നാഗപ്പൻ; നേരിട്ട് മൊഴി നൽകിയെന്ന അവകാശവാദം തള്ളി ക്രൈംബ്രാഞ്ചിന്; ബുധനാഴ്‌ച്ച രാത്രി ഫോണിൽ വിളിച്ചപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തോട് ആനാവൂർ പറഞ്ഞത് പാർട്ടിക്കാര്യങ്ങളുടെ തിരക്കിലെന്നും കത്ത് കണ്ടിട്ടില്ലെന്നും; അന്വേഷണത്തോട് സഹകരിക്കാതെ ആനാവൂർ ഒളിച്ചു കളിക്കുന്നത് എന്തിന്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്തു വിവാദത്തിൽ ഉരുണ്ടു കളിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകി എന്നാണ് ആനാവൂർ മാധ്യമങ്ങളെ കണ്ടപ്പോൾ അറിയിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ആനാവൂർ നാഗപ്പന്റെ അവകാശവാദം ശരിയല്ലെന്നാണ് കൈംബ്രാഞ്ച് വൃത്തങ്ങൾ ആവർത്തിക്കുന്നത്. മൊഴി നൽകാൻ ആനാവൂർ സമയം നൽകുന്നില്ലെന്ന് കൈംബ്രാഞ്ച് വൃത്തങ്ങൾ ആവർത്തിച്ചു.

മൊഴി നൽകാൻ ആവശ്യപ്പെട്ടു ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ച് സംഘം ആനാവൂരിനെ ഫോണിൽ വിളിച്ചിരുന്നു. പാർട്ടിക്കാര്യങ്ങളിൽ തിരക്കിലാണെന്നും, കത്തു കണ്ടിട്ടില്ലെന്നും ആനാവൂർ പറഞ്ഞു. മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഫോണിലൂടെ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പക്ഷേ, ഇതു ക്രൈംബ്രാഞ്ച് അംഗീകരിച്ചതായി സൂചനയില്ല.

വിഷയത്തിൽ അനൗദ്യോഗിക വിശദീകരണാണ് ലഭിച്ചിട്ടുള്ളത്. ഇത് രേഖപ്പെടുത്തണോയെന്നാണ് ആശയക്കുഴപ്പത്തിലാണിപ്പോൾ അന്വേഷണ സംഘം. കോർപ്പറേഷൻ ആരോഗ്യ വകുപ്പിലെ താത്കാലിക നിയമനങ്ങൾക്കായി ശുപാർശയ്ക്കായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനായി മേയർ ആര്യ രാജേന്ദ്രൻ തയ്യാറാക്കിയെന്ന വിധത്തിലാണ് കത്ത് പുറത്തുവന്നത്. അതുകൊണ്ടു തന്നെ ആര്യ രാജേന്ദ്രനെ കൂടാതെ ആനാവൂർ നാഗപ്പന്റേയും മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അന്വേഷണ സംഘം മുമ്പാകെ മൊഴി നൽകിയെന്നാണ് ആദ്യം അറിയിച്ചത്. നേരിട്ടാണോ മൊഴി നൽകിയതെന്ന മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോൾ നേരിട്ട് മൊഴി നൽകിയെന്നും, കത്ത് വ്യാജമാണെന്ന് മേയർ തന്നെ പറഞ്ഞിട്ടുണ്ടെന്നുമാണ് ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്. എഫ്ഐആർ ഇട്ടുള്ള അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് അന്വേഷണം എങ്ങനെ വേണമെ്‌ന് നിർദേശിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആനാവൂർ നാഗപ്പന്റെ മൊഴി ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളിൽനിന്ന് പുറത്തുവരുന്ന മറുപടി. അനൗദ്യോഗിക മൊഴി മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്താനായി അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴൊക്കെ വിവാദമായ കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നൽകാനില്ല എന്നുമാണ് അനൗദ്യോഗികമായാണ് അദ്ദേഹം മറുപടി നൽകിയത്. ഇത് മൊഴിയായി രേഖപ്പെടുത്തണോ, ഫോണിലൂടെ നൽകിയ മൊഴി എന്ന തരത്തിൽ നൽകണോയെന്നും ക്രൈംബ്രാഞ്ചിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

അതിനിടെ നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിടുകയായിരുന്നു. ആര്യ രാജേന്ദ്രന്റെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിന്റേയും ശുപാർശ കത്തിലും വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP