Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഷ്യൻ പട വിട്ടോടിയ ഖെർസണിൽ പതാക ഉയർത്തി ആഹ്ലാദനൃത്തം ചവിട്ടി യുക്രെയിനുകാർ; യുക്രെയിൻ സേനക്ക് വീരോചിത സ്വീകരണം നൽകി നാട്ടുകാർ; കൊല ചെയ്യപ്പെടുമെന്ന് ഭയന്ന് ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി ഉപേക്ഷിച്ച് പുടിൻ; യുദ്ധം അവസാനിപ്പിക്കാൻ താത്പര്യം കാട്ടി റഷ്യ; കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ; റഷ്യൻ സൈന്യം പടക്കളം വിട്ടോടുമ്പോൾ

റഷ്യൻ പട വിട്ടോടിയ ഖെർസണിൽ പതാക ഉയർത്തി ആഹ്ലാദനൃത്തം ചവിട്ടി യുക്രെയിനുകാർ; യുക്രെയിൻ സേനക്ക് വീരോചിത സ്വീകരണം നൽകി നാട്ടുകാർ; കൊല ചെയ്യപ്പെടുമെന്ന് ഭയന്ന് ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി ഉപേക്ഷിച്ച് പുടിൻ; യുദ്ധം അവസാനിപ്പിക്കാൻ താത്പര്യം കാട്ടി റഷ്യ; കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ; റഷ്യൻ സൈന്യം പടക്കളം വിട്ടോടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ സൈന്യം പടക്കളം വിട്ടോടിയതോടെ ഖെർസൺ നഗരം ഇനി യുക്രെയിനിന്റെതെന്ന് പ്രഖ്യാപിച്ച് വൊളോഡിമിർ സെലെൻസ്‌കി. ഒൻപത് മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് കീഴടക്കാനായ ഒരേയൊരു മേഖല തലസ്ഥാനവും യുക്രെയിൻ തിരിച്ചുപിടിച്ചതോടെ അവിടെ യുക്രെയിൻ പതാക ഉയർത്തി നാട്ടുകാർ വിജയം ആഘോഷിക്കുകയാണ്. നഗരത്തിലെത്തിയ യുക്രെയിൻ സൈനികരെ പുണർന്നും ചുംബനങ്ങൾ അർപ്പിച്ചും വീരോചിതമായ രീതിയിൽ സ്വീകരിക്കുകയാണ് നാട്ടുകാർ. നമ്മുടെ ജനങ്ങൾ, നമ്മുടെ ഖെർസൺ എന്നായിരുന്നു സെലെൻസ്‌കി ടെലെഗ്രാമിൽ എഴുതിയത്.

ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ദിവസമാണ്, നാം രാജ്യത്തിന്റെ തെക്കൻ മേഖല തിരിച്ചു പിടിച്ചു, ഖെർസൺ തിരിച്ചു പിടിച്ചു, സെലെൻസ്‌കി പൊതുജനങ്ങളെ അഭിസംബധോന ചെയ്തുകൊണ്ട് പറഞ്ഞു. ഖെർസണിലെ ജനങ്ങളുടേ ശക്തിയേയും ധൈര്യത്തേയും വാഴ്‌ത്തിയ സെലെൻസ്‌കി ഭീഷണികൾക്കും, അധിനിവേശക്കാരുടെ അടിച്ചമർത്തലുകള്ക്കും വഴങ്ങാതെ പോരാട്ടം തുടർന്ന് ജനതയെ അഭിനന്ദിക്കുകയും ചെയ്തു.

ഒൻപത് മാസത്തോളം റഷ്യൻ നിയന്ത്രണത്തിലായിരുന്ന ഖെർസൺ നഗരം ഇന്നലെയായിരുന്നു പൂർണ്ണമായും മോചിപ്പിച്ചത്. ഇത് റഷ്യയുടെ ഒരു വൻ പരാജയം തന്നെയാണ്. അതേസമയം, യുക്രെയിനിന്റെത് ആവേശം ജനിപ്പിക്കുന്ന വിജയവും. നഗരത്തിലെ ഒരു സ്മാരകത്തിനു മുൻപിൽ ജനങ്ങൾ തടിച്ചുകൂട് ദേശീയ പതാക ഉയർത്തുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒപ്പം അവർ പാട്ടുകൾ പാടുന്നുമുണ്ട്. അതിനു മുൻപായി നഗരത്തിലെ ഫീഡം സ്‌ക്വയറിൽ ആവേശപൂർവ്വം ദേശീയ പതാക ഉയർത്തുന്ന ഒരു കൂട്ടം യുവാക്കളുടെ ദൃശ്യവും പുറത്തുവന്നിരുന്നു.

തന്ത്രപ്രധാനമായ ഖെർസൺ കൈവിട്ടുപോയതോടെ ഇനി ഒഡേസയെ ആക്രമിക്കുക എന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്. അതേസമയം, യുക്രെയിന്, 2014-ൽ റഷ്യ കീഴടക്കിയ ക്രീമിയയിലേക്ക് പട നയിക്കുക എന്നത് കുറേക്കൂടി എളുപ്പവുമായിരിക്കുന്നു. നിപ്രോ നദി കടന്ന് പിന്തിരിഞ്ഞോടിയ റഷ്യൻ സൈന്യം, യുക്രെയിൻ സേന പിന്തുടരുന്നില്ല എന്ന് ഉറപ്പു വരുത്താൻ നദിക്ക് കുറുകെയുള്ള പാലങ്ങളും തകർത്തിട്ടുണ്ട്.

അതേസമയം, റഷ്യയുടെ പിന്മാറ്റം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതാനാകില്ല എന്നാണ് പാശ്ചാത്യ യുദ്ധ വിദഗ്ധരും നയതന്ത്രജ്ഞരും പറയുന്നത്. റഷ്യ പരാജയമടഞ്ഞെന്നോ യുക്രെയിൻ വിജയിച്ചു എന്നോ പറയാൻ ആകില്ലെന്ന് പറഞ്ഞ അവർ ഏതു സമയത്തും തിരിച്ചടിക്കാനുള്ള ശക്തി റഷ്യയ്ക്കുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. റഷ്യൻ സൈന്യം പിന്തിരിഞ്ഞെങ്കിലും ഖെർസൻ റഷ്യയുടെ ഭാഗം തന്നെയായി തുടരും എന്നാണ് റഷ്യൻ വക്താവ് ഡെമിത്രി പെസ്‌കോവ് പറഞ്ഞത്. റഷ്യൻ ഫെഡറേഷന്റെ ഭാഗമാണ് ഖെർസൺ എന്നും, അതിനെ റഷ്യയോട് കൂട്ടിച്ചേർത്തതിൽ പുടിൻ പശ്ചാത്തപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാതെ പുടിൻ

അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ വ്ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഔദ്യോഗിക തിരക്കുകൾ മൂലമാണ് പങ്കെടുക്കാൻ കഴിയാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഉച്ചകൊടി നടക്കുന്ന നവംബർ 15 നും 16 നും പുടിന് റഷ്യയിൽ വളരെ പ്രധാനപ്പെട്ട ഔദ്യോഗിക ജോലികൾ ഉണ്ട് എന്ന് ഔദ്യോഗിക വക്താവ് ഡിമിത്രി പെസ്‌കോവ് പറഞ്ഞു. മറ്റു ഭരണകൂടങ്ങളാൽ അപമാനിക്കപ്പെടുകയോ, ഒരുപക്ഷെ വധിക്കപ്പെടുക പോലുമോ ചെയ്തേക്കാം എന്ന ഭയം മൂലമാണ് പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കാത്തതെന്ന് നേരത്തേ ചില രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നു.

അമേരിക്കയുടെയോ, ബ്രിട്ടന്റെയോ, യുക്രെയിന്റെയോ ചാരസംഘടനകൾ പുടിനെ കൊല്ലാൻ ശ്രമിച്ചേക്കുമെന്ന് നേരത്തേ റഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ സെർജി മാർക്കോവ് നേരത്തേ പറഞ്ഞിരുന്നു. ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടി അതിന് നല്ല സൗകര്യമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. അതല്ലെങ്കിൽ, മറ്റു നേതാക്കൾ പുടിനെ അപമാനിക്കുവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഖെർസണിൽ നിന്നുള്ള പിന്മാറ്റത്തിനു ശേഷം മറ്റ് ലോക നേതാക്കളെ അഭിമുഖീകരിക്കാൻ പുടിൻ താത്പര്യപ്പെടുന്നുമില്ല. ഒരു സമ്പൂർണ്ണ പിന്മാറ്റത്തിന് അവർ നിർബന്ധിച്ചേക്കാം എന്നതുകൊണ്ടാണിത്.

കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ

യുദ്ധം അവസാനിപ്പിച്ച് സമാധാനം പുലർത്തുവാനുള്ള നിബന്ധനകൾ റഷ്യയ്ക്ക് മുൻപിൽ പാശ്ചാത്യ ലോകം സമർപ്പിച്ചു കഴിഞ്ഞു എന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖെർസണിൽ അതീവ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ റഷ്യൻ നേതൃത്വം ഇത് പരിഗണിച്ചേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിബന്ധനയനുസരിച്ച്, ക്രീമിയ ഒഴികെ റഷ്യ കീഴടക്കിയ യുക്രെയിൻ പ്രദേശങ്ങൾ എല്ലാം തന്നെ തിരികെ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിനു പകരമായി പുടിനേയും അനുയായികളേയും യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയില്ല എന്നു മാത്രമല്ല, അധികാരത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യും. പുടിന്റെ അടുത്ത വൃത്തങ്ങളിലേക്ക് ഈ നിർദ്ദേശം കൈമാറുന്നതിനു മുൻപായി കീവുമായും ചർച്ചകൾ നടന്നു. യുക്രെയിൻ ഈ വ്യവസ്ഥകൾക്ക് അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യ സമാധാന ചർച്ചക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, സമാനമായ കാര്യത്തിനായി അമേരിക്ക യുക്രെയിനിനു മേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. പുടിൻ പ്രസിഡണ്ടായി തുടരുന്നിടത്തോളം കാലം റഷ്യയുമായി സന്ധി സംഭാഷണങ്ങൾക്ക് ഇല്ലെന്ന് സെലെൻസ്‌കി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ യുദ്ധത്തിനിടയിലെ, താരതമ്യേന ശാന്തമായ ഇടവേള സമാധാന ചർച്ചകൾക്ക് ഉചിതമായ സമയമാണെന്നാണ് അമേരിക്കയുടെ നിലപാട്.

ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ നിബന്ധനകൾ പ്രകാരം ഖേർസൺ മേഖല പൂർണ്ണമായും സാപോറിഷിയ, ഡോണ്ടെസ്‌ക്, ലുഹാൻസ് മേഖലകളിൽ നിന്നും റഷ്യ പിൻവാങ്ങണം. ക്രീമിയ റഷ്യൻ പ്രദേശമായി തുടരുമെങ്കിലും സൈനിക വിന്യാസം പാടില്ല. കരിങ്കടൽ നാവിക വ്യുഹത്തെ മറ്റേതെങ്കിലും ഭാഗത്ത് പുനർവിന്യസിക്കണം. അതുപോലെ, ബെലാറൂസ്, റഷ്യ, യുക്രെയിൻ എന്നീ രാജ്യങ്ങൾക്കിടയിലെ അതിർത്തിയിൽ 60 മൈൽ വീതിയുള്ള സൈനിക രഹിത മേഖല രൂപീകരിക്കണം.

ഈ മേഖലയിൽ വൻ നാശശക്തിയുള്ള ആയുധങ്ങൾ ഒന്നും വിന്യസിക്കാൻ പാടില്ല. അതുപോലെ മോൾഡോവയിലെ ട്രാൻസ്നിസ്ട്രിയ മേഖലയിൽ നിന്നും റഷ്യൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണം. പകരമായി ചുരുങ്ങിയത് ഏഴു വർഷത്തേക്കെങ്കിലും യുക്രെയിൻ നാറ്റൊ സഖ്യത്തിൽ ചേരുകയില്ല. അതേസമയം ആറു രാജ്യങ്ങൾ യുക്രെയിന് സുരക്ഷാ ഉറപ്പ് എഴുതി നൽകാൻ തയ്യാറായതായി സെലെൻസ്‌കി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP