Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക്കാ അല്മായ പ്രവർത്തനങ്ങൾക്ക് ദേശീയതല പൊതുവേദിയുണ്ടാക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങളുടെ ശക്തികരണത്തിന് ദേശീയതല പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ.സിഡനാത്മക സഭയിൽ അലമായ പങ്കാളിത്തം വളരെ വലുതാണ്. സഭയുടെ മുഖ്യധാരയിൽ അല്മായ സമൂഹവും സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്. അതിനാൽ ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തന പരിപാടികൾ കൂടുതൽ ശക്തവുമാക്കാനുള്ള പൊതുവേദികളും പദ്ധതികളുമാരംഭിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ബാംഗ്ലൂർ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐ സമ്മേളനത്തിൽ ലൈയ്റ്റി കൗൺസിൽ പ്രവർത്തന റിപ്പോർട്ടും പദ്ധതികളും അവതരിപ്പിച്ചു.

വിവിധങ്ങളായ തലങ്ങളിൽ പ്രവർത്തിച്ച് അതുല്യനേട്ടങ്ങൾ കൈവരിച്ച് സഭയ്ക്കും സമൂഹത്തിനുമായി നിസ്വാർത്ഥ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രമുഖരെ ഉൾപ്പെടുത്തി ദേശീയതലത്തിൽ ലെയ്റ്റി കൺസൾട്ടേഷൻ ഫോറത്തിനും രൂപം നൽകും. ഇന്ത്യയിലെ 14 സിബിസിഐ റീജിയണൽ കൗൺസിലുകളിലും ലെയ്റ്റി കോൺഫറൻസ് സംഘടിപ്പിക്കും. ഭാരതത്തിലെ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ക്രൈസ്തവ സമൂഹം കൂടുതൽ ഐക്യത്തോടും ഒരുമയോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലെയ്റ്റി കൗൺസിൽ ഓർമ്മപ്പെടുത്തി.

സിബിസിഐ ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ബിഷപ് റൈറ്റ് റവ.യൂജിൻ ജോസഫ്, സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP